നെല്ലൂര്‍: പുഴയില്‍ മണലെടുക്കുന്നതിനിടെ പൊങ്ങി വന്നത് 200 വര്‍ഷം പഴക്കമുളള പുരാതന ക്ഷേത്രം. പരശുരാമ പ്രതിഷ്ഠയിലുളള ക്ഷേതമാണിതെന്നാണ് വിശ്വാസം. ആന്ധ്രാ പ്രദേശ് നെല്ലൂര്‍ ജില്ലയില്‍ പെന്ന നദിയില്‍ മണല്‍ ഖനനം നടത്തുന്നതിനിടെയാണ് ക്ഷേത്രഭാഗം കണ്ടത്.
വിഷ്ണു ക്ഷേത്രമാണെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് പെന്ന നദി ദിശ മാറി ഒഴുകാന്‍ തുടങ്ങിയതോടെ, ക്ഷേത്രം മുങ്ങിപ്പോയതാകാമെന്നാണ് ചരിത്രകാരന്മാര്‍ കണക്കുകൂട്ടുന്നത്.
ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച ക്ഷേത്രമാണിത്. 1850-ല്‍ പ്രളയത്തില്‍ മണല്‍ വന്ന് അടിഞ്ഞ് ക്ഷേത്രം മൂടിപ്പോയതാകാമെന്നും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രദേശത്ത് വ്യാപകമായ നിലയില്‍ പരിശോധന നടത്തുമെന്ന് പുരാവസ്തു വകുപ്പ് അറിയിച്ചു.
അതേസമയം വിവരമറിഞ്ഞു നിരവധിപേരാണ് ഇവിടേക്ക് വരുന്നത്.
വെള്ളത്തില്‍ മുങ്ങിക്കിടന്നിരുന്ന ക്ഷേത്രത്തെ കുറിച്ച് നദീതടത്തിലെ പൈതൃക സ്ഥലങ്ങളുടെ ഡോക്യുമെന്റേഷന്‍ പ്രോജക്റ്റിന് നേതൃത്വം നല്‍കുന്ന വിദഗ്ധര്‍ ആണ് അറിയിച്ചത്. മഹാനദിയില്‍ അടുത്തിടെയായി നടന്നു വരുന്ന ഗവേഷണങ്ങളെ തുടര്‍ന്നാണ് അഞ്ഞൂറ് വർഷം പഴക്കവും, 60 അടി ഉയരവുമുള്ള ക്ഷേത്രം കണ്ടെത്തിയതെന്ന് ഒഡീഷയിലെ ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് & കള്‍ച്ചറല്‍ ഹെറിറ്റേജ് (ഇന്‍ടാച്ച്) പ്രോജക്‌ട് കോര്‍ഡിനേറ്റര്‍ അനില്‍ ധീര്‍ പറഞ്ഞു.
കട്ടക്കിലെ പദ്മാവതി പ്രദേശത്തുള്ള ബൈദെശ്വറിലാണ് നദിയുടെ മധ്യഭാഗത്തായി ക്ഷേത്രം കണ്ടെത്തിയത്. ക്ഷേത്ര മസ്തകത്തിന്റെ നിര്‍മ്മാണ ശൈലിയും നിര്‍മ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളും കണക്കിലെടുത്താല്‍ 15-ആം നൂറ്റാണ്ടിന്റെ അവസാനത്തിലോ പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഉള്ളതാണ് ഈ ക്ഷേത്രം എന്നും, ക്ഷേത്രം മാറ്റി സ്ഥാപിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ഇന്‍റ്റാച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ (എ.എസ്.ഐ) സമീപിക്കുമെന്നും ധീര്‍ പറഞ്ഞു.
നേരത്തെ ഒഡീഷയിലെ മഹാനദിയില്‍ നിന്നും 500 വര്‍ഷത്തോളം പഴക്കമുള്ള പുരാതനക്ഷേത്രം കണ്ടെത്തിയിരുന്നു.