sushant singh rajput - സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ ഞെട്ടി

പ്രളയത്തിൽ ഒരു കോടിയുടെ സഹായം ' ആരാധകന്റെ പേരിൽ കേരളത്തിന് 1 കോടി നൽകിയ സുശാന്ത്.

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ ഞെട്ടി മലയാളികളും . 2018 ൽ  പ്രളയത്തിൽ തകർന്ന കേരളത്തിന് ആരാധകന്റെ രൂപത്തിലാണ് സുശാന്ത് സഹായം നൽകിയത് . 2018 ഓഗസ്റ്റിൽ ഒരു ആരാധകന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് മറുപടിയായാണ് സുശാന്ത് സിങ് ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് . 

ശുഭം രഞ്ജൻ എന്ന ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ നിന്നും സുശാന്തിനെ മെൻഷൻ ചെയ്ത് നൽകിയ കമന്റിലാണ് താരം സഹായം നൽകിയത് . ' എന്റെ കൈയ്യിൽ കേരളത്തിന് നൽകാൻ പണമില്ല , കുറച്ച് ഭക്ഷണമെങ്കിലും നൽകണമെന്നുണ്ട് , എന്ത് ചെയ്യാനാകും ' ; എന്നായിരുന്നു ചോദ്യം . ' നിങ്ങളുടെ പേരിൽ രൂപ ഞാൻ നൽകാം , ആവശ്യക്കാരിലേക്ക് ആ തുക എത്തുന്നു എന്നുറപ്പാക്കാമോ ' എന്നായിരുന്നു സുശാന്തിന്റെ മറുപടി . പിന്നീട് വാഗ്ദാനം ചെയ്ത പോലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകിയെന്ന് ഓൺലൈൻ രസീതിന്റെ സ്ക്രീൻ ഷോട്ട് സഹിതം സുശാന്ത് മറുപടി പങ്കുവെച്ചു . 
ശുഭംരഞ്ജിനോട് നന്ദി പറഞ്ഞാണ് സുശാന്ത് കുറിപ്പ് പങ്കുവെച്ചത് . ' സുഹൃത്തേ , വാക്കു പറഞ്ഞതുപോലെ നിങ്ങൾക്ക് വേണ്ടതെന്താണോ അത് ചെയ്തു . നിങ്ങളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത് . അതുകൊണ്ട് തന്നെ നിങ്ങളെക്കുറിച്ചോർത്ത് തന്നെ അഭിമാനിക്കൂ .. എപ്പോഴായിരുന്നോ ആവശ്യം വേണ്ടിവന്നത് അപ്പോൾ തന്നെയാണ് അത് നിങ്ങൾ നൽകിയത് . ഒരുപാട് സ്നേഹം..എന്റെ കേരളം ' ; എന്നായിരുന്നു സുശാന്ത് കുറിച്ചത് . 
Previous Post Next Post