ഹിന്ദു വിശ്വാസപ്രകാരം ഏറ്റവും ശ്രേഷ്ഠമായ വ്രതം ശിവരാത്രി വ്രതമാണ്. ഏതുപാപങ്ങളെയും കഴുകിക്കളയുന്ന വ്രതം. ശുദ്ധനായ, ഭക്തപ്രിയനായ മഹാദേവന്റെ പ്രീതിയിലൂടെ ശിവലോകം നേടാനുളള പാതയാണ് മഹാശിവരാത്രിവ്രതം.

ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങള്‍ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം.

 കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ശിവഭക്തർക്ക് വളരെ പ്രധാനപ്പെട്ട ഉത്സവമാണിത്. കൂവളത്തിന്റെ ഇലകൾ ശിവന് അർപ്പിക്കുന്നതും ഉപവാസമനുഷ്ടിക്കുന്നതും രാത്രി ഉറക്കമിളക്കുന്നതുമൊക്കെയാണ് ഈ ദിവസത്തെ പ്രധാന ആചാരങ്ങൾ. ശിവലിംഗങ്ങളെ പാലും തേനും കൊണ്ട് അഭിഷേകം ചെയത് അവയെ ആരാധിക്കുന്ന പതിവുമുണ്ട്. 


പാലാഴി മഥനം നടത്തിയപ്പോൾ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്തു. ഈ വിഷം ഉളളിൽച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാൻ പാർവതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തിൽ മുറുക്കിപ്പിടിക്കുകയും, വായിൽ നിന്നു പുറത്തു പോവാതിരിക്കാൻ ഭഗവാൻ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തിൽ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠൻ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാർവതീ ദേവിയും മറ്റു ദേവീദേവന്മാരും ഉറക്കമിളച്ചിരുന്നു പ്രാർഥിച്ച ദിവസമാണ് ശിവരാത്രി എന്നാണ് പൊതുവെ വിശ്വസിക്കുന്നത്.

ശിവരാത്രിയുടെ ഐതീഹ്യങ്ങള്‍ | shivratri wishes in malayalam|ശിവരാത്രി ദിനാശംസകൾ



ശിവക്ഷേത്രത്തില്‍ ദര്‍ശ്ശനം


വ്രതം തുടങ്ങുന്നതിനും മൂന്നുനാള്‍ മുമ്പെങ്കിലും ചിട്ടയായ ജീവിതക്രമവും സ്വാത്വികഭക്ഷണവും ശീലമാക്കുന്നതാണ് പൊതുവെയുളളരീതി. ബ്രഹ്മമുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന ശേഷം കുളിയും ദിനചര്യകളും കഴിച്ച് തൊടട്ടുത്തുളള ശിവക്ഷേത്രത്തില്‍ ദര്‍ശ്ശനം നടത്താം. ഭസ്മം, രുദ്രാക്ഷം എന്നിവ ധരിക്കുന്നതും ഉത്തമം. ശിവപഞ്ചാക്ഷരി മന്ത്രം, ഓംനമശിവായ ചൊല്ലി ക്ഷേത്രത്തില്‍ സമയം ചിലവഴിക്കുന്നതും നല്ലതാണ്.

പ്രധാന മന്ത്രങ്ങൾ

ശിവ മൂല മന്ത്രം:

ഓം നമ ശിവായ


മഹാ മൃത്യുഞ്ജയ മന്ത്രം:

ഓം ത്രയബംകം യജമഹെ സുഗന്ധിം പുഷ്ടി-വർധനം

ഉർവരുകമിവ ബന്ദനൻ മൃത്യോർമുക്ഷിയ മമ്രിതത്ത്


രുദ്ര ഗായത്രി മന്ത്രം:

ഓം തത്പുരുഷായ വിദ്യാമഹ മഹാദേവയ ദിമാഹി

തന്നോ രുദ്രപ്രചോദയത്.

ഭഗവാന് ഏറ്റവും പ്രിയപ്പെട്ട വഴിപാടാണ് ജലധാര നടത്തുന്നത്. രോഗദുരിതത്തിന് ശാന്തിയായാണ് ജലധാര വഴിപാട് ഭക്തര്‍ ഭഗവാന് വേണ്ടി സമര്‍പ്പിക്കുന്നത്. ജലധാര ശിവരാത്രി ദിനത്തില്‍ വഴിപാട് അനുഷ്ഠിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ വിധത്തിലുള്ള ദുരിതത്തിനും രോഗമുക്തിക്കും ഫലം നല്‍കുന്നുണ്ട്. ശിവരാത്രി ദിനത്തില്‍ ഈ വഴിപാട് എല്ലാ ഭക്തരും നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

ശിവരാത്രിയുടെ ഐതീഹ്യങ്ങള്‍ | shivratri wishes in malayalam|ശിവരാത്രി ദിനാശംസകൾ

ശിവരാത്രിയുടെ ഐതീഹ്യങ്ങള്‍ | shivratri wishes in malayalam|ശിവരാത്രി ദിനാശംസകൾ

ശിവരാത്രിയുടെ ഐതീഹ്യങ്ങള്‍ | shivratri wishes in malayalam|ശിവരാത്രി ദിനാശംസകൾ

ശിവരാത്രിയുടെ ഐതീഹ്യങ്ങള്‍ | shivratri wishes in malayalam|ശിവരാത്രി ദിനാശംസകൾ


വടക്കേ ഇന്ത്യയിലും നേപ്പാളിലും വിശ്വാസികൾ ഈ ദിനത്തിൽ ഭാങ്ക് ചേർത്ത് നിർമ്മിക്കുന്ന ലസ്സി എന്ന മധുര പാനീയം കുടിക്കുന്നു. ശിവന്റെ ഇഷ്ടപാനീയമാണ് അത് എന്നാണ് അവരുടെ വിശ്വാസം. കേരളത്തിൽ ആലുവ ശിവക്ഷേത്രം, മാന്നാർ തൃക്കുരട്ടി മഹാദേവക്ഷേത്രം, പടനിലം പരബ്രഹ്മ ക്ഷേത്രം, തൃശ്ശൂർ വടക്കുന്നാഥക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്നു.



Post a Comment

Previous Post Next Post