മലയാളം കടങ്കഥകൾ
- അടയ്ക്കും തുറക്കും കിങ്ങിണി പത്തായം.. -കണ്ണ്
- അടിക്കൊരു വെട്ട്, നടുക്കൊരു വെട്ട്, തലക്കൊരു ചവിട്ട്. - മെതിക്കൽ
- അട്ടത്തുണ്ടൊരു കൊട്ടത്തേങ്ങ തച്ച് പൊളിക്കാൻ കത്തിയാളില്ല. - അമ്പിളിമാമൻ
- അടി മുള്ള്‍ നടു കാട് തല പൂവ് ? : കൈതച്ച്ക്ക
- അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്. -ചിരവ
- ആവശ്യക്കാരന്‍ വങ്ങുന്നില്ല...വാങ്ങുന്നവന്‍ അറിയുന്നില്ല.. -ശവപ്പെട്ടി
- അമ്മയെകുത്തി മകന്‍ മരിച്ചു? : തീപ്പെട്ടിക്കൊള്ളി
- അമ്മയ്ക്ക് വാലില്ല, മകൾക്ക് വാലുണ്ട്. - തവള
- അരയ്ക്ക് കെട്ടുള്ളവൻ നിലമടിച്ചു. - ചൂല്
- ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാല്‍ നില്‍ക്കും കുതിര - ചെരുപ്പ്
- കാലില്‍ പിടിച്ചാല്‍ തോളില്‍ കയറും ? കുട
- മുള്ളുണ്ട് മുരിക്കല്ല..പാലുണ്ട് പശുവല്ല...വാലുണ്ട് വാനരനല്ല...നൂലുണ്ട് പട്ടമല്ല - :ചക്ക
- ആനയെ കാണാൻ വെളിച്ചമുണ്ട്, ബീഡി കത്തിക്കാൻ തീയില്ല. - ടോർച്ച്
- എല്ലാം തിന്നും എല്ലാം ദഹിക്കും വെള്ളം കുടിച്ചാല്‍ ചത്തും പോകും - തീ
- ആയിരം കിളിക്ക് ഒരു കൊക്ക്. -വാഴക്കൂമ്പ്
- ജീരകം പൊതിയാന്‍ ഇലയില്ല പക്ഷേ ആനയെ തളക്കാന്‍ തടിയുണ്ട് : :പുളിമരം
- ആയിരം കുഞ്ഞുങ്ങൾക്കൊരരഞ്ഞാൺ. - ചൂല്
- ഇട്ടാൽ പൊട്ടാത്ത കിങ്ങിണിമുട്ട. കടുക്
- ഒരമ്മ പെറ്റതെല്ലാം തൊപ്പിക്കാര് - തീപ്പട്ടികൊള്ളികള്‍
- കിലുകിലുക്കും കിക്കിലുക്കും ഉത്തരത്തിള്‍ ചത്തിരിക്കും : താക്കോല്‍
- ഇരുട്ട് കണ്ടാൽ മറയും, വെളിച്ചം കണ്ടാൽ തുറക്കും. -കണ്ണ്
- അടി മുള്ള്, നടുന്ന കാട്, തല പൂവ്- പൂവന്‍ക്കോഴി.
- അപ്പംപോലെ തടിയുണ്ട്, അല്പം മാത്രം തലയുണ്ട് - ആമ
- അടയുടെയുളളിലൊരു പെരുമ്പട - തേനീച്ചക്കൂട്.
- എന്നെ തൊട്ടാൽ തൊടുന്നവനെ തട്ടും.- വൈദ്യുതി
- ആയിരം കണ്ണന്‍ ആറ്റില്‍ച്ചാടി- വല.
- ആകാശത്തൊരു പഞ്ഞിക്കിടയ്ക്ക- മേഘം.
- ആയിരം തിരിതെറുത്ത് അതിലൊരു വെള്ളിക്കോല്‍ -വാഴപ്പിണ്ടി.
- എന്റച്ഛൻ ഒരു കാളയെ വാങ്ങി, കെട്ടാൻ ചെന്നപ്പോൾ തലയില്ല- ആമ
- എല്ലാവർക്കും ആവശ്യമാണ്, ആരും പിടിക്കാൻ ശ്രമിക്കുന്നില്ല- സൂര്യൻ
- ആളൊരു പിരിയന്‍ നിലവിളി അപാരം – ശംഖ്.
- ആദ്യം കുന്തം, പിന്നെ കുഴല്, പിന്നെയോ പായ -വാഴയില.
- എല്ലുണ്ട് വാലുണ്ട് വെള്ളം തടയാൻ കഴിവുണ്ട്. - കുട
- ആകാശത്തൂടെ തേരോടുന്നു, തേരാളി ഭൂമിയില്‍ നില്ക്കുന്നു- പട്ടം.
- ഒറ്റക്കണ്ണൻ കുതിച്ചു പാഞ്ഞു.- തീവണ്ടി
- ഒറ്റക്കാലൻ ചന്തയ്ക്ക് പോയി. -കുട
- ഇപ്പോള്‍ കണ്ട വട്ടക്കണ്ണാടി, ഇന്നേയ്‌ക്കൊരു വെള്ളിത്തളികയായി-ചന്ദ്രന്‍.
- ഇമ്മിണിക്കുന്നി കണ്ണെഴുതി- കുന്നിക്കുരു.
- തടയാം, നീക്കാം, ബന്ധിക്കാനൊക്കില്ല. -പുക
- അങ്ങോട്ടോടും ഇങ്ങോട്ടോടും, മേലേനിന്ന് സത്യം പറയും. തുലാസ്
- അച്ഛൻ തന്ന കാളയ്ക്കു കൊമ്പു്. കിണ്ടി
- ഇല്ലിക്കൊമ്പത്തില്ലിക്കൊമ്പത്തീശാന്‍ മാപ്പിള തീ കായുന്നു- മിന്നാമിനുങ്ങ്.
- അടി പാറ, നടു വടി, മീതെ കുട.- ചേന
- ഇവിടെ ഓതിയാല്‍ അവിടെ അലറും ഉച്ചഭാഷിണി.
- ഉരുട്ടാം പിരട്ടാം എടുക്കാന്‍ പറ്റില- കണ്ണ്.
- അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ. അടുപ്പ്
- അരയുണ്ട്, കാലുണ്ട്, കാലിനു പാദമില്ല. പാന്റ്,
- ആരും തൊടാത്തൊരു ഇറച്ചിക്കഷണം. തീക്കട്ട
- ഉള്ളില്‍ ചെന്നാല്‍ ആളൊരു പോക്കിരി- മദ്യം.
- ഉടുത്തുണിയില്ലാത്തോന്‍ കുട ചൂടി നില്‍ക്കുന്നു -കൂണ്‍.
Post a Comment