കുസൃതി ചോദ്യം 1
ആവി പിടിച്ചപ്പോൾ ഒരാൾ വടിയായി?
ഉത്തരം
പുട്ട്
കുസൃതി ചോദ്യം 2
ഉത്തരം
4998
കുസൃതി ചോദ്യം 3
PARAYUMPOL NIRAMUNDU. PAKSHE ATHU KANUMPOL NIRAMILLA??
ഉത്തരം
Pacha Vellam
കുസൃതി ചോദ്യം 4
പത്തു ചോദ്യം ഒരൊറ്റ ഉത്തരം
1.ഞാൻ ഏതാനും ചില ഗ്രാമുകൾ മാത്രമാണ്.
2.ഞാൻ പലയിടത്തും നിറം മാറാറുണ്ട്. എന്നാൽ എന്നെ കൂടുതലും രണ്ട് നിറത്തിലാണ് കാണാറുള്ളത്.
3. ലോകത്ത് എവിടെയും എന്റെ പേര് ഒന്ന് തന്നെയാണ്.
4. ഞാൻ എപ്പോഴും നിങ്ങളുടെ മുന്നിലും പിന്നിലുമായിരിക്കും. ഞാൻ നിങ്ങളുടെ ഇടയിലുമായിരിക്കും.
5.ഞാൻ നിങ്ങളുടെ കൂടെ ഇല്ലെങ്കിൽ നിങ്ങൾക്ക് സഞ്ചരിക്കാൻ അനുവാദം കിട്ടില്ല.
6. എന്റെ ആകാരം ചതുരാകൃതിയിലായിരിക്കും.കൂടാതെ എന്നിൽ നീണ്ടവനും കുറിയവനും ഉണ്ടാകാറുണ്ട്.
7.അക്ഷരത്തിലോ അക്കത്തിലോ അല്ലെങ്കിൽ ഒന്നിച്ചോ നിങ്ങൾക്ക് എന്നെ കാണാം.
8.ഞാൻ നിങ്ങളുടേതാണ്. പക്ഷേ എന്റെ ഔദ്യോഗിക ഉടമസ്ഥാവകാശം മറ്റൊരു അതോറിറ്റിക്കാണ്.
9.എന്നെ എല്ലാവരും ശ്രദ്ധിക്കാറുണ്ട്. പക്ഷേ ഞാൻ ആരെയും ശ്രദ്ധിക്കാറില്ല.
10. ഞാൻ നിങ്ങൾക്കൊപ്പം ഓടാറുണ്ട്.എന്ന് കരുതി നടക്കാറില്ല. എന്നാൽ കാലുകളുമില്ല.
ഉത്തരം
നമ്പർ പ്ലേറ്റ്
കുസൃതി ചോദ്യം 5
ഇടത് കൈകൊണ്ട് തൊടാം…
വലത് കൈകൊണ്ട് തൊടാൻ പറ്റില്ല..
എന്താണെന്ന് പറയാമോ?
ഉത്തരം
വലത് കൈമുട്ട്
കുസൃതി ചോദ്യം 6
ഈ ജീവിയുടെ പേരിന് 4 അക്ഷരം ഉണ്ട്.
ആദ്യത്തെ 2 അക്ഷരം ചേർന്നാൽ നമ്മൾ പലപ്പോഴും പോകുന്ന സ്ഥലം.
ആദ്യത്തെ 3 അക്ഷരം ചേർന്നാൽ നമ്മൾ കഴിക്കുന്ന ഒരു പോഷക ആഹാരം.
4 മത്തെ അക്ഷരം ചേർന്നാൽ ജീവിയുടെ പേര്
എങ്കിൽ ജീവി ഏത്?
ഉത്തരം
കടലാമ
കുസൃതി ചോദ്യം 7
KANNULLAVARKKUM KANNU ILLATHAVARKKUM ORE POLE KANAVUNNATHU ENTHU ?
ഉത്തരം
Swapnam
കുസൃതി ചോദ്യം 8
ഗാന്ധിജി ഓടിച്ച കാർ ഏത് ?
ഉത്തരം
ബ്രിട്ടീഷുകാർ
കുസൃതി ചോദ്യം 9
PRAYAPOORTHI AYA AANKUTTIKALUM, PENKUTTIKALUM.. AARUM KAANATHE CHEYYUNNA KARYAM ??
ഉത്തരം
Vote
കുസൃതി ചോദ്യം 10
ഒരു ഇംഗ്ലീഷ് അക്ഷരത്തിൽ കാക്ക ഇരിക്കുന്നു. ഏതാണ് ആ അക്ഷരം?
ഉത്തരം
H’ ഇൽ (എച്ചിൽ)
കുസൃതി ചോദ്യം 11
ഒരു ആണിന് ഒരു ആണിനോട് പറയാം.
ഉരു പെണ്ണിന് ഒരു ആണിനോട് പറയാം.
പക്ഷെ ഒരു പെണ്ണിന് മറ്റൊരു പെണ്ണിനോട് പറയാൻ കഴിയില്ല.....?
ഉത്തരം
കുമ്പസാരം
കുസൃതി ചോദ്യം 12
ഹിന്ദിക്കാർ പോക്കറ്റിൽ വയ്ക്കുന്നതും മലയാളികൾ വീട്ടില് വയ്ക്കുനതുമായ വസ്തു ഏത് .....?
ഉത്തരം
കലം /कलम
കുസൃതി ചോദ്യം 13
അടിക്കും തോറും നീളം കുറയുന്നത് എന്ത് ?
ഉത്തരം
ആണി
കുസൃതി ചോദ്യം 14
സഞ്ചിയിൽ പൂച്ച കയറിയാൽ എന്ത് പറയും?
ഉത്തരം
കിറ്റ് കാറ്റ്
കുസൃതി ചോദ്യം 15
കേരളത്തിലെ ഒരു പഞ്ചായത്ത്???
ആദ്യത്തെ മൂന്നക്ഷരത്തിൽ വെള്ളമുണ്ട്, അവസാനത്തെ രണ്ടക്ഷരത്തിൽ വെള്ളമില്ല...
ഉത്തരം
Aruvikkara
കുസൃതി ചോദ്യം 16
തീറ്റ കൊടുത്താൽ ജീവിക്കും
വെള്ളം കൊടുത്താൽ മരിക്കും
ഉത്തരം പറയാമോ?
ഉത്തരം
തീ
കുസൃതി ചോദ്യം 17
തോട്ടത്തിൽ ഞാൻ പച്ച …
മാർക്കറ്റിൽ ഞാൻ കറുപ്പ് …
വീട്ടിൽ ഞാൻ ചുവപ്പ് …
ആരാണ് ഞാൻ ?
ഉത്തരം
തെയില
കുസൃതി ചോദ്യം 18
തുറക്കാനും അടക്കാനും വയ്യാത്ത ഗേറ്റ് ഏതാ?
ഉത്തരം
കോള്‍ഗേറ്റ്
കുസൃതി ചോദ്യം 19
ഒരേ സമയം നമ്മോട് പോകാനും വരാനും പറയുന്ന ഇന്ത്യന്‍ നഗരം ഏതാ?
ഉത്തരം
ഗോവ
കുസൃതി ചോദ്യം 20
ഒരിക്കലും 'അതെ' എന്നുത്തരം കിട്ടാത്ത ചോദ്യം ഏതാണ്?
ഉത്തരം
നീ ഉറങ്ങുകയാണോ
കുസൃതി ചോദ്യം 21
"ഒരു വീട്ടില്‍ ഒരു കണ്ടന്‍പൂച്ച (ആണ്‍പൂച്ച) ഒറ്റയ്ക്കു താമസിക്കുകയായിരുന്നു. ഒരു ദിവസം ഒരു ചക്കിപ്പൂച്ച (പെണ്‍പൂച്ച) ആ വീട്ടില്‍ വന്നു.
കണ്ടന്‍പൂച്ച കുറെ നേരം അവളെ നോക്കി നിന്നശേഷം അവളുടെ ചെവിയില്‍ എന്തോ പറഞ്ഞു. എന്തായിരിക്കും പറഞ്ഞത്??? "
ഉത്തരം
മ്യാവൂ
കുസൃതി ചോദ്യം 22
മുടിയില്‍ ചൂടാന്‍ പറ്റാത്ത പൂവ്?
ഉത്തരം
ഷാംപൂ
കുസൃതി ചോദ്യം 23
കാൽ ചെവിയിൽ വെച്ച് ഇരിക്കുന്നത് ആര് ?
ഉത്തരം
കണ്ണട
കുസൃതി ചോദ്യം 24
ഞാൻ ഒരു പഴമാണ്. മലയാളത്തിൽ എന്റെ പേരിനു നാല് അക്ഷരങ്ങൾ ഉണ്ട്.
ഒന്നാമത്തെ അക്ഷരം മനുഷ്യ ശരീരത്തിലെ ഒരു അവയവമാണു,
അവസാനത്തെ രണ്ട് അക്ഷരങ്ങൾ മറ്റൊരു മരത്തിന്റെ ഫലമാണ്.
ഇംഗ്ലീഷിൽ എന്റെ പേരിന്റെ ഒരു ഭാഗം മറ്റൊരു മരത്തിന്റെ പേരാണ്.
ഞാൻ ആര് ?
ഉത്തരം
പൈനാപ്പിൾ (PINEAPPLE)
കുസൃതി ചോദ്യം 25
ഇത് എല്ലാ അച്ചാറിലും ഇടും … പക്ഷെ ഇത് മാത്രം ആരും കഴിക്കാറില്ല …
എന്ത് ?
ഉത്തരം
സ്പൂൺ
കുസൃതി ചോദ്യം 26
രണ്ട് അക്ഷരമുള്ള മലയാള വാക്ക്
ആദ്യത്തെ അക്ഷരം നമ്മുടെ നിത്യോപയോഗ ഉപകാരണത്തിലുള്ളത് …
രണ്ടാമത്തേത് ഒരു ഹിന്ദി വാക്ക് …
രണ്ടും ചേർന്നാൽ ഒരു മൃഗം …
എന്താണെന്ന് പറയാമോ ??
ഉത്തരം
സിംഹം (SIMHAM)