പത്മരാജനെ എന്തുകൊണ്ട് മലയാളി ഇഷ്ടപ്പെടുന്നു ?
എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളു... അത് അദ്ദേഹത്തിന്റെ രചനകളുടെ വൈവിധ്യത കൊണ്ടുതന്നെ. ഭൂമിയിലെ ജീവിതം മതിയാക്കി നടന്നകന്നിട്ടു കാൽനൂറ്റാണ്ട് പിന്നിട്ടിട്ടും ഒരുകലാകാരനെ ഇത്രമേൽ സ്നേഹിക്കുന്നുവെങ്കിൽ അദ്ദേഹം ഇവിടെയെന്തോക്കെയോ ബാക്കി വെച്ചിട്ടുണ്ട്..... മലയാളിയെ പ്രണയത്തിന്റെ വേറിട്ട തലങ്ങൾ കാട്ടി തന്ന ജന്മം...
1945 മേയ് 23-ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാടിനടുത്ത് മുതുകുളത്ത് തുണ്ടത്തിൽ അനന്തപത്മനാഭപിളളയുടെയും ഞവരയ്ക്കൽ ദേവകിയമ്മയുടെയും ആറാമത്തെ മകനായി ജനിച്ചു. മുതുകുളത്തെ ഒരു അഭിജാത നായർ കുടുംബം ആണ് ഞവരയ്ക്കൽ തറവാട്.
മുതുകുളത്തെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം മഹാത്മാഗാന്ധികോളേജിൽ നിന്ന് പ്രീ-യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്രത്തിൽ ബിരുദവുമെടുത്തു (1963). ഇതോടൊപ്പം തന്നെ മുതുകുളത്തുള്ള ചേപ്പാട് അച്യുതവാര്യരിൽ നിന്നും സംസ്കൃതവും സ്വായത്തമാക്കി. 1965ൽ തൃശൂർ ആകാശവാണിയിൽ അനൌൺസറായി ചേർന്നു. 1986 വരെ ആകാശവാണിയിലെ ഉദ്യോഗം തുടർന്നു. സിനിമാരംഗത്ത് സജീവമായതിനെത്തുടർന്ന് ആകാശവാണിയിലെ ഉദ്യോഗം സ്വമേധയാ രാജിവെക്കുകയായിരുന്നു. പിന്നീട് തിരുവനന്തപുരത്തുള്ള പൂജപ്പുരയിൽ സ്ഥിരതാമസമാക്കി.
1975-ൽ എഴുതിയ പ്രയാണം ആണ് പത്മരാജന്റെ ആദ്യ തിരക്കഥ. ഭരതന്റെ സംവിധാനത്തിൽ ആ വർഷം തന്നെ പുറത്തിറങ്ങിയ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഒരിടത്തൊരു ഫയൽവാൻ (1981), അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ (1986), നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (1986), തൂവാനത്തുമ്പികൾ (1987), മൂന്നാം പക്കം (1988) അദ്ദേഹത്തിന്റെ മാസ്റ്റർ പീസുകൾ ആയി കണക്കാക്കപ്പെടുന്നു. 1991-ൽ പുറത്തിറങ്ങിയ ഞാൻ ഗന്ധർവ്വൻ ആണ് അദ്ദേഹത്തിന്റെ അവസാന ചലച്ചിത്രം.
ഞാൻ ഗന്ധർവ്വൻ എന്ന തന്റെ ചിത്രത്തിന്റെ പ്രിവ്യൂ കാണാനായി കോഴിക്കോട്ടെത്തിയ പത്മരാജനെ 1991 ജനുവരി 24-ആം തീയതി രാവിലെ അവിടുത്തെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
"എന്തായാലും നശിക്കും. എന്നാപ്പിന്നെ, അന്തസ്സായി നശിച്ചൂടെ.. ആശ തീർത്തു മരിച്ചൂടെ.." - ക്ലാര.
"പണ്ട് ജീവിതം മടുത്ത പോലെ ഇപ്പൊ മുറികളും മടുത്തു. ചുവരുകൾ, ചുവരിനുള്ളിലെ ചുവരുകൾ. സൈഡ് റൂമിന്റെ, ബെഡ്റൂമിന്റെ, ബാത്ത് റൂമിന്റെ, എല്ലായിടത്തും ചുവരുകൾ. അവിടന്ന് വിട്ടാൽ ഓടുന്ന ചുമരുകൾ, കാറിന്റെയോ ട്രെയിനിന്റെയോ ചുമരുകൾ..." - ക്ലാര.
“എനിക്ക് ആ ഭ്രാന്തന്റെ കാലിലെ മുറിവാകണം .
ചങ്ങലയിലെ ഒറ്റ കണ്ണിയുമായി മാത്രം ബന്ധമുള്ള മുറിവ് ".....
ക്ലാര .. പുന്നൂസ് കോണ്ട്രാക്റ്റരുടെ ക്ലാര ... !!”
നീ നശിക്കട്ടെ. നീ പുഴുക്കട്ടെ..... നീ അഴുകിയൊഴുകട്ടെ...
.എങ്കിലും നിനക്ക് ഞാനുണ്ടാകും. എല്ലാവരും ഉപേക്ഷിച്ചാലും എന്റെ സ്വപ്നമേ എന്റെ വിലാസവുമെടുത്തു നിനക്കെന്നെ തേടിവരാം. എന്റെ തുച്ഛമായ ജീവിതത്തിൽ നിനക്കും പങ്കുപറ്റാം.
''ഞാന്‍, ഗന്ധര്‍വന്‍. ചിത്രശലഭമാകാനും മേഘമാലകളാകാനും പാവയാകാനും പറവയാകാനും മാനാകാനും മനുഷ്യനാകാനും- നിന്റെ ചുണ്ടിന്റെമുത്തമാകാനും നിമിഷാര്‍ദ്ധം പോലും ആവശ്യമില്ലാത്ത ഗഗനചാരി''
നിന്നെ ഞാൻ പ്രണയിക്കുന്നു
എന്നതിനേക്കാൾ നിന്നെ അന്ന്
പ്രണയിച്ചിരുന്നു എന്ന് പറയുന്നതാണെനിക്കിഷ്ടം...
വർഷങ്ങൾക്കു ശേഷം ഇത് കേള്‍ക്കുമ്പോള്‍ നീ
അത്ഭുതത്തോടെ പുഞ്ചിരിക്കും!
എനിക്കത് കാണണം....
അത്രയും മതി....
നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം. അതികാലത്തെഴുന്നേറ്റു മുന്തിരിത്തോട്ടങ്ങളിൽപ്പോയി മുന്തിരിവള്ളികൾ തളിർത്തുപൂവിടരുകയും മാതളനാരകം പൂക്കുകയും ചെയ്തോയെന്നും നോക്കാം. അവിടെ വച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും.....
“മണ്ണാരത്തൊടിയിലെവിടെയോ ഇപ്പോഴുമവൾ പെയ്യാൻ കൊതിച്ചൊരു കാർമേഘമായ് കാത്തുനിൽപ്പുണ്ട്... ” ക്ലാര
"ഹൃദയത്തിന്റെ ഒരാഹാരമാണ് സ്നേഹം എന്ന് വയ്ക്കൂ. അപ്പോൾ അത് കിട്ടിയില്ലെങ്കിൽ ഒരാൾക്ക് ഹൃദയം നഷ്ടപ്പെട്ടു പോയെന്നു വരാം..."
“ഓർമകളായി മാറുമ്പോഴല്ലേ എന്തിനും ചന്തം കൂടുക..” - പത്മരാജൻ
" ഓർമിക്കാൻ നമ്മുക്കിടയിൽ ഒന്നുമില്ല.
പക്ഷേ, മറക്കാതിരിക്കാൻ നമ്മുക്കിടയിൽ
എന്തോ ഉണ്ട്. "
“വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല. നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീ കണക്കാക്കുക. ചുംബിച്ച ചുണ്ടുകൾക്ക് വിട നൽകുക..” - പത്മരാജൻ