മാധവൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന മുൻ എഎസ്ആർഒ ശാസ്ത്രജ്ഞനായ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കറ്ററി ദി നമ്പി എഫ്ക്ടിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി.   ആറു രാജ്യങ്ങളിലായി ചിത്രീകരിച്ച ഈ സിനിമ പറയുന്നത് നമ്പി നാരായണൻ്റെ എൺപതുകൾ മുതൽ 2014 വരെയുള്ള ജീവിത കഥയാണ്. നമ്പി നാരായണൻ്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്.

 'റോക്കറ്ററി: ദി നമ്പി ഇഫക്ടി'ൽ അണിനിരക്കുന്നത് മാധവനും ഷാരുഖ് ഖാനും, തമിഴ് താരം സൂര്യയും അടക്കമുള്ള മുൻനിരതാരങ്ങളാണ്.  നാലുവര്‍ഷമായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും  മാധവന്‍ തന്നെയാണ് .  100 കോടിക്ക് മുകളിലാണ് സിനിമയുടെ ചിലവെന്നാണ് റിപ്പോര്‍ട്ട് .

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്ക് ഓവറുകള്‍ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം.



മാധവൻ്റെ ട്രൈകളർ ഫിലിംസിൻ്റെയും വർഗ്ഗീസ് മൂലൻ പിക്ചേഴ്സിൻ്റെയും ബാനറിൽ മാധവൻ, വർഗ്ഗീസ് മൂലൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.  

'കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ഇരിക്കുവാൻ തനിക്കും നമ്പി നാരായണനും ക്ഷണം ലഭിക്കുകയുണ്ടായി. റോക്കറ്ററി ദി നമ്പി എഫക്ട് എന്ന സിനിമയെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചു. സിനിമയുടെ ഏതാനും ഭാഗങ്ങള്‍ അദ്ദേഹത്തെ കാണിക്കുകയുണ്ടായി. അപ്പോള്‍ അദ്ദേഹത്തിന്‍റെ പക്കൽ നിന്നും ലഭിച്ച പ്രതികരണവും നമ്പി നാരായണനോട് ചെയ്ത കാര്യങ്ങളെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വാക്കുകളും ഏറെ സ്പര്‍ശിക്കുന്നതായിരുന്നു. ഒത്തിരി നന്ദി'  -  മാധവന്‍


Post a Comment

Previous Post Next Post