സംസ്ഥാനത്ത് ലോക്ക്ഡൗൺ മേയ് 23 വരെ നീട്ടി.  കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടാൻ വിദ​ഗ്ധ സമിതി ശുപാർശ ചെയ്‌തതിനെ തുടർന്നാണ് നടപടി.

തിരുവനന്തപുരം, തൃശൂർ, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ 16 നുശേഷം ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനം.



രണ്ടാംതരംഗത്തിന്റെ പ്രതിസന്ധികള്‍ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കും. ഭക്ഷ്യധാന്യ കിറ്റ് അടുത്ത മാസവും തുടരും.  സാമൂഹ്യ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു .

കേരളത്തിൽ പോസിറ്റിവിറ്റി റേറ്റ് ഉയരുന്ന സാഹചര്യം കേരളത്തിൽ വൻ ആശങ്കയാണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്.  

കേരളത്തില്‍ ഇന്ന് 34,694 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 4567, മലപ്പുറം 3997, എറണാകുളം 3855, തൃശൂര്‍ 3162, കൊല്ലം 2992, പാലക്കാട് 2948, കോഴിക്കോട് 2760, കണ്ണൂര്‍ 2159, ആലപ്പുഴ 2149, കോട്ടയം 2043, ഇടുക്കി 1284, പത്തനംതിട്ട 1204, കാസര്‍ഗോഡ് 1092, വയനാട് 482 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.   കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 6243 ആയി.

Previous Post Next Post