ദൈവങ്ങളെ പോലെ തന്നെ മരങ്ങളെയും ആരാധിക്കുന്നവർ ആണ് നമ്മൾ ഭാരതീയർ. ശ്രേഷ്ഠതയും പവിത്രതയും സങ്കല്‍പിച്ച് ആരാധിക്കുന്ന പുണ്യവൃക്ഷമാണ് ആല്‍മരം .
അപൂര്‍വ്വഗുണങ്ങള്‍ ദാനം ചെയ്യുന്ന ഈ മഹാവൃക്ഷം പല രോഗങ്ങളുടെയും ആശ്വാസകാരകന്‍ കൂടിയാണ്. ആല്‍വൃക്ഷ കുടുംബത്തില്‍ അരയാല്‍, പേരാല്‍, അത്തിയാല്‍, ഇത്തിയാല്‍, കല്ലാല്‍ ഇങ്ങനെ പല ഇനങ്ങളുണ്ട് .
ബുദ്ധനെ സിദ്ധനാക്കിയത് ബോധിവൃക്ഷ ചുവട്ടിലെ നിരന്തരമായ ധ്യാനം ആണ്. ബോധിവൃക്ഷം എന്നു അരയാലിനു വിശേഷാര്‍ത്ഥം കല്‍പിച്ചിരിക്കുന്നത് അതിനാലാണ്. സന്ന്യാസിമാർ തമസ്സ് ചെയ്യാൻ സ്ഥലം കണ്ടെത്തിയിരുന്നതും ആൽമരച്ചുവട്ടിൽ തന്നെ. ഇതെല്ലാം, അവിടെ ഓസ്കിജന്റെ അളവ് മറ്റു മരങ്ങളിൽ നിന്നുള്ളതിനേക്കാൾ അധികമാണെന്നതിന്റെ തെളിവുകളാണ്.
ആലുന്നത് കൊണ്ടു ആല്‍ ആയി. ആലുക എന്നാല്‍ അനങ്ങുക തൂങ്ങിക്കിടക്കുക എന്നെല്ലാമര്‍ത്ഥം, ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ വൃക്ഷങ്ങളില്‍ അരയാല്‍ താനാണെന്ന് പറയുന്നുണ്ട് . ആല്‍മര ദര്‍ശന-സ്പര്‍ശന വേളകളില്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ പലതാണ്."യാതൊന്നു ദൃഷ്ടിയില്‍ പെടുമ്പോള്‍ അസുഖത്തില്‍ നിന്നു മോചനം ലഭിക്കുന്നുവോ യാതൊന്നിനെ സ്പര്‍ശിക്കുമ്പോള്‍ പാപത്തില്‍ നിന്ന് മോചനം ലഭിക്കുന്നുവോ യാതൊന്നിണ്റ്റെ പരിസരത്ത് സ്ഥിതിചെയ്യുമ്പോള്‍ എന്നെന്നും നില നിൽക്കു ന്നതായി ഭവിക്കുന്നുവോ അപ്രകാരമുള്ള അരയാലിനെ നമസ്കരിക്കുന്നു.
ആല്‍ മരത്തെ പ്രദക്ഷിണം ചോയ്യുമ്പോള്‍
"മൂലതോ ബ്രഹ്മരൂപായ മദ്ധ്യതോ വിഷ്ണു രൂപിണേ അഗ്രതോ ശിവ രൂപായ വൃക്ഷ രാജായതേ നമോ നമഃ"
ആല്‍ മരത്തെ പ്രദക്ഷിണം ചെയ്യുമ്പോള്‍ ചോല്ലേണ്ട മന്ത്രം ആണ് ഇത്. ചുവട്ടില്‍ ബ്രഹ്മാവും മദ്ധ്യത്ത് വിഷ്ണുവും മുകളില്‍ ശിവനും വസിക്കുന്ന വൃക്ഷരാജാവായ അങ്ങയെ ഞാന്‍ നമസ്കരിക്കുന്നു എന്ന് അര്‍ത്ഥം. ത്രിമൂര്‍ത്തികള്‍ക്ക് സ്ഥാനം കല്‍പിച്ചിരിക്കൂന്ന അരയാലിനെ പ്രദക്ഷിണം ചെയ്യുന്നത് ശനിദോഷങ്ങള്‍ക്കും നിവാരണമാണ്. മിക്ക ക്ഷേത്രങ്ങളോടും ചേര്‍ന്ന് പ്രൗഢിയുടെ അടയാളമായി പടുകൂറ്റന്‍ ആല്‍മരങ്ങളെ കാണാറുണ്ട്. നൂറ്റാണ്ടുകള്‍ തലയുയര്‍ത്തി നിലനില്‍ക്കുന്ന ആല്‍മരങ്ങളെ ദൈവത്തിന്റെ വാസസ്ഥലമായും വിശ്വാസികള്‍ കാണുന്നു.
അരയാൽ വൃക്ഷം മരണദേവനായ യമനുമായി ബന്ധപ്പെട്ടിരിക്കുന്നു.അത് കൊണ്ട് തന്നെ ശ്മശാനങ്ങൾക്ക് സമീപം ഗ്രാമത്തിന് പുറത്തായാണ് പണ്ട് ഇത് നട്ടു വളർത്തിയിരുന്നത്. അടിയില്‍ ഒരു പുല്ല് പോലും വളരാന്‍ അനുവദിക്കാതെ പുനർജന്മത്തിനോ പുതുക്കലിനോ ഒന്നും അരയാൽ അനുവദിച്ചിരുന്നില്ല. വൃക്ഷങ്ങളുടെ രാജാവെന്ന് അറിയപ്പെടുന്ന അരയാലിനു 2000 വര്‍ഷമാണ് ആയുര്‍ദൈര്‍ഘ്യം കല്‍പിച്ചിരിക്കുന്നത്.നല്ല ഒരു തണൽ വൃക്ഷം ആണ് ആൽമരം എങ്കിലും നമുക്ക് ഭക്ഷ്യയോഗ്യം ആയ ഒന്നും അതിൽ നിന്നും ലഭിക്കുന്നില്ല .
മഹാഭാരതത്തില്‍ സത്യവാന്റെ പത്‌നിയായ സാവിത്രിയുടെ കഥ പ്രതിപാദിക്കുന്നയിടത്ത് അരയാലിനെയും കണ്ണിചേര്‍ക്കുന്നു. വിവാഹിതയായി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഭര്‍ത്താവായ സത്യവാനെ സാവിത്രിക്ക് നഷ്ടമായത് അരയാലിനടുത്തുവച്ചാണ്. യമനെ പിന്തുടര്‍ന്ന് കാലപുരിയില്‍ എത്തിയ സാവിത്രി തന്റെ പ്രയത്‌നത്തിലൂടെ ഭര്‍ത്താവിന്റെ ജീവന്‍ തിരിച്ചുപിടിച്ചുവെന്നുമാണ് കഥ. ഇതിന്റെ സ്മരണയെന്നോണം ഹിന്ദു സ്ത്രീകള്‍ ആല്‍മരത്തിന് ചുറ്റും ഏഴ് കമ്പികള്‍ കെട്ടി അതിനെ വലംവച്ചാല്‍ ദീര്‍ഘ സുമംഗലിയായിരിക്കുമെന്നാണ് വിശ്വാസം. ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സും കൂടി ഇതിലൂടെ സാധ്യമാകുമെന്ന് വിശ്വസിച്ചുവരുന്നു.
ഒട്ടേറെ ദൈവചൈതന്യമുള്ള ആല്‍മരം ഒരുപാട് രോഗങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ്. ആരോഗ്യമുള്ള ശരീരത്തിനും ജീവിതത്തിനും രോഗപ്രതിരോധശേഷി കൂടിയേ തീരൂ. ആല്‍മരത്തിന്റെ തൊലി രോഗപ്രതിരോധശേഷി വര്‍ധിക്കാന്‍ ഉത്തമ ഔഷധമായി കരുതുന്നു. അതിസാരം, ഗ്യാസ്ട്രബിള്‍ എന്നിവയ്ക്ക് പരിഹാരമായി ആല്‍മരത്തിന്റെ തളിരില വെള്ളത്തില്‍ മുക്കി കുടിക്കുന്നത് ഉത്തമമാണെന്ന് പറയുന്നു.