കോവിഡ് -19 രോഗികളില്‍ അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ ഫംഗസ് അണുബാധ പ്രത്യക്ഷപ്പെടുന്നു. മ്യൂക്കര്‍മൈക്കോസിസ് എന്നാണ് ഇ രോഗത്തെ അറിയപ്പെടുന്നത്. അപൂര്‍വമാണെങ്കിലും ഗുരുതരമായ അണുബാധയാണ്.  ഈ ഫംഗൽ അണുബാധ ത്വക്കിനെയും ശ്വാസകോശത്തെയും തലച്ചോറിനെയും ബാധിക്കുന്ന ഒന്നാണ്. 

പ്രധാനമായും ആരോഗ്യ പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്ന ആളുകളെയാണ് ഇത് ബാധിക്കുക. കണ്ണിലോ മൂക്കിലോ വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസം, രക്തം ഛർദ്ദിക്കൽ, മാനസിക നിലയിലെ വ്യതിയാനങ്ങൾ തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ.

  • മൂക്കടപ്പ്, മൂക്കിൽ നിന്ന് കറുത്ത ദ്രവമോ ചോരയോ ഡിസ്ചാർജ് ചെയ്യൽ.
  • കവിളിലെ അസ്ഥിയിൽ വേദന, മുഖത്തിന്റെ ഒരു വശത്തുള്ള വേദന, നീര്, തരിപ്പ്.
  • മൂക്കിന്റെ പാലത്തിലോഅണ്ണാക്കിലോ കറുത്ത നിറം.
  • പല്ലിലോ താടിയെല്ലിലോ അയവ് അനുഭവപ്പെടുക
  • വേദനയോട് കൂടി കാഴ്ചയിലുണ്ടാകുന്ന മങ്ങലോ ഇരട്ടക്കാഴ്ചയോ.
  • ത്രോംബോസിസ്, നെക്രോസിസ്.
  • നെഞ്ച് വേദന, പ്ലൂറൽ എഫ്യൂഷൻ, ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ വഷളാകൽ.
ഡോക്ടർമാരോട് സംസാരിച്ചതിന് ശേഷം മാത്രമേ രോഗബാധ സ്ഥിരീകരിക്കാവൂ.


ബ്ളാക്ക് ഫംഗസ് മഹാരാഷ്ട്രയില്‍ 1,500 കേസുകളും 90 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജസ്ഥാനും തെലങ്കാനയും ഇതിനകം കറുത്ത ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരിക്കയാണ്. കേരളത്തിൽ ഫംഗസ് ബാധ മലപ്പുറം, കോട്ടയം ജില്ലകളിൽ റിപ്പോർട്ട് ചെയ്തു. 

മ്യൂക്കര്‍മൈക്കോസെസിന് അന്തിമമായി ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. പ്രമേഹത്തെ നിയന്ത്രിക്കുക, സ്റ്റിറോയിഡ് ഉപയോഗം കുറയ്ക്കുക, രോഗപ്രതിരോധവ്യവസ്ഥയെ നിയന്ത്രിക്കുന്നതിനോ സാധാരണ നിലയിലാക്കുന്നതിനോ സഹായിക്കുന്ന മരുന്നുകള്‍ നിര്‍ത്തുക എന്നിവ വളരെ പ്രധാനമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.


ബ്ലാക്ക് ഫംഗസ്; ചികിത്സക്ക് ആന്‍റിഫംഗലുമായി എം‌എസ്‌എൻ ലബോറട്ടറീസ്

ഇന്ത്യയിൽ ബ്ലാക്ക് ഫംഗസ് (മ്യൂകോർമൈക്കോസിസ്) രോഗികളുടെ ചികിത്സക്കായി ട്രയാസോൾ ആന്‍റിഫംഗൽ ഏജന്‍റായ പോസകോനസോൾ പുറത്തിറക്കിയതായി എം‌എസ്‌എൻ ലബോറട്ടറീസ് അറിയിച്ചു. 


Previous Post Next Post