വേനല്‍ക്കാലത്ത് ഭക്ഷണവും വെള്ളവും തേടി വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രത്തില്‍ എത്തുന്നത് പതിവാണ്. തിരിച്ചുപോകുന്നതിനിടെ കിണറിലും കുഴിയിലും വീണുപോകുന്ന വന്യമൃഗങ്ങളെ രക്ഷിക്കുന്നതിന്റെ നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.അത്തരത്തില്‍ കുഴിയില്‍ അകപ്പെട്ടുപോയ കാട്ടാനയെ രക്ഷിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.

കുഴിയിൽ കുടുങ്ങിയ ആനയെ ഈ ആഴ്ച ആദ്യം കൂർഗിലെ വനം അധികൃതർ രക്ഷപ്പെടുത്തി. 

ജെസിബി എക്‌സ്‌കവേറ്ററുമായി വനംവകുപ്പ് ഉദ്യോഗസ്ഥർ ഇടപെടുന്നതിനുമുമ്പ് ആന സ്വയം വെറുതെ കഷ്ടപ്പെടാൻ പാടുപെടുന്നതായി കാണാം.



രക്ഷപ്പെട്ട കാട്ടാനയുടെ നന്ദി പറയുന്ന പോലുള്ള പ്രകടനമാണ് വീഡിയോയെ വൈറലാക്കിയത്.


ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുന്ദാരാമന്‍ ആണ് വീഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചത്. ആനയെ വനത്തിലേയ്ക്ക് തിരിച്ചുവിടാനാണ് പടക്കം പൊട്ടിക്കുന്നത് എന്നും ട്വീറ്റില്‍ പറയുന്നു. വീഡിയോ ഇതുവരെ 16 ലക്ഷത്തോളം ആളുകള്‍ കണ്ടു.

Post a Comment

Previous Post Next Post