39 വര്‍ഷം എന്ന ചെറിയകാലയളവിനുള്ളില്‍ ഒരു വലിയ ചരിത്രം തന്റെ പേരില്‍ എഴുതിച്ചേര്‍ത്ത് തലയുയര്‍ത്തി മരണത്തെ നേരിട്ട പോരാളി.
അര്‍ജന്റീനയില്‍ ജനിച്ച് മാര്‍ക്കിസ്റ്റ് വിപ്ലവകാരിയും അന്തര്‍ദേശീയ ഗറില്ലയുടെ നേതാവുമായിരുന്ന ഏര്‍ണസ്റ്റ് ഗുവേര ഡി ലാ സെര്‍ന എന്നും ചെഗുവേരയെന്നോ 'ചെ' എന്നോ മാത്രം അറിയപ്പെട്ടു.
ഒക്ടോബര്‍ 9, 1967 ക്യൂബന്‍ വിപ്ലവനേതാവ് ചെ ഗുവെര കൊല്ലപ്പെട്ടു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളിവിയയില്‍ വിപ്ലവത്തിന് ആഹ്വാനം ചെയ്‍ത്‍ ഒളിപ്പോരിലായിരുന്നു അദ്ദേഹം. മരണത്തിന് ശേഷം ഇടതുപക്ഷ മുന്നേറ്റങ്ങളുടെ മുഖമായ ചെ ഗുവെര, കഥകളിലൂടെയാണ് ജീവിക്കുന്നത്.
ചെഗുവേര പറഞ്ഞ ചില വാക്കുകള്‍
അടിമയായി ജീവിക്കുന്നതിനേക്കാൾ ഭേദം പൊരുതി മരിക്കുന്നതാണ്.
പാകമാകുമ്പോൾ താനെ താഴെ വീഴുന്ന ആപ്പിളല്ല വിപ്ലവം അത് പറിച്ചെടുക്കുക തന്നെ വേണം.
മുട്ടുകുത്തി യാചിക്കുന്നതിനേക്കാൾ നല്ലതു നിവർന്നു നിന്ന് മരിക്കുന്നതാണ്.
Post a Comment