ജീവാംശമായ് താനേ നീയെന്നിൽ

കാലങ്ങൾ മുന്നേ വന്നൂ

ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്

തോരാതെ പെയ്തൂ നീയേ

പൂവാടി തേടി പറന്നു നടന്ന ശലഭമായ് നിൻ

കാല്പാടുതേടി അലഞ്ഞു ഞാൻ

ആരാരും കാണാ മനസ്സിൻ

ചിറകിലൊളിച്ച മോഹം

പൊൻ പീലിയായി വളർന്നിതാ


മഴപോലെയെന്നിൽ പൊഴിയുന്നു

നേർത്തവെയിലായി വന്നു

മിഴിയിൽ തൊടുന്നു പതിവായ്

നിന്നനുരാഗം

ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ

നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ

ഈ അനുരാഗം


മിന്നും കിനാവിൻ തിരിയായെൻ മിഴിയിൽ

ദിനം കാത്തുവെയ്ക്കാം അണയാതെ നിന്നെ ഞാൻ

ഇടനെഞ്ചിനുള്ളിലെ ചുടുശ്വാസമായി ഞാൻ

ഇഴചേർത്തു വെച്ചിടാം വിലോലമായ്


ഓരോ രാവും പകലുകളായിതാ

ഓരോ നോവും മധുരിതമായിതാ

നിറമേഴിൻ ചിരിയോടെ

ഒളി മായാ മഴവില്ലായ്

ഇനിയെൻ വാനിൽ തിളങ്ങി നീയേ


മഴപോലെയെന്നിൽ പൊഴിയുന്നു

നേർത്തവെയിലായി വന്നു

മിഴിയിൽ തൊടുന്നു പതിവായ്

നിന്നനുരാഗം

ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ

നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ

ഈ അനുരാഗം


ജീവാംശമായ് താനേ നീയെന്നിൽ

കാലങ്ങൾ മുന്നേ വന്നൂ


ജനൽ‌പ്പടി മേലേ

ചുമരുകളാകെ വിരലാൽ നിന്നെ എഴുതി

ഇടവഴിയാകെ അലഞ്ഞൊരു കാറ്റിൽ

നീയാം ഗന്ധം തേടി

ഓരോ വാക്കിൽ ഒരു നദിയായി നീ

ഓരോ നോക്കിൽ ഒരു നിലവായി നീ

തിര പാടും കടലാകും തളിരോമൽ മിഴിയാഴം

തിരയുന്നൂ എൻ മനസ്സു മെല്ലെ


ജീവാംശമായ് താനേ നീയെന്നിൽ

കാലങ്ങൾ മുന്നേ വന്നൂ

ആത്മാവിനുള്ളിൽ ഈറൻ തൂമഞ്ഞായ്

തോരാതെ പെയ്തൂ നീയേ


പൂവാടി തേടി പറന്നു നടന്നു ശലഭമായ് നിൻ

കാല്പാടുതേടി അലഞ്ഞു ഞാൻ

ആരാരും കാണാ മനസ്സിൻ ചിറകിലൊളിച്ച മോഹം

പൊൻ പീലിയായി വളർന്നിതാ


മഴപോലെയെന്നിൽ പൊഴിയുന്നു

നേർത്തവെയിലായി വന്നു

മിഴിയിൽ തൊടുന്നു പതിവായ്

നിന്നനുരാഗം

ഒരു കാറ്റുപോലെ പുണരുന്നു നെഞ്ചിൽ

നിളപോലെ കൊഞ്ചിയൊഴുകുന്നിതെന്നുമഴകേ

ഈ അനുരാഗം......

👉 Download

Post a Comment

Previous Post Next Post