ശരീരം വിട്ടുപോകുന്നതോ, ശരീരത്തിലിരിക്കുന്നതോ, വിഷയങ്ങളനുഭവിക്കുന്നതോ ഗുണങ്ങളോടുകൂടിയിരിക്കുന്നതോ ആയ ഈ ജീവനെ അജ്ഞാനികള്‍ അറിയുന്നില്ല.ജ്ഞാനദൃഷ്ടിയുള്ളവര്‍ മാത്രം ഇതിനെ കാണുന്നു.
കര്‍മ്മഫലത്തെ ത്യജിക്കുന്നവന്‍ തന്നെയാണ് ശരിയായ ത്യാഗി എന്നു പറയപ്പെടുന്നു.
ഈശ്വരന്‍ മായയാല്‍ സര്‍വ്വജീവികളെയും പ്രവര്‍ത്തിപ്പിച്ചു കൊണ്ട് അവരുടെയെല്ലാം ഹൃദയത്തില്‍ വസിക്കുന്നു.
ജനിച്ചവന് മരണം നിശ്ചിതമാണ്. മരിച്ചവന് ജനനവും നിശ്ചിതമാണ്. അതുകൊണ്ട് പരിഹാരമില്ലാത്ത കാര്യത്തില്‍ ദു:ഖിക്കുന്നത് നിനക്ക് ഉചിതമല്ല.
നീ ഈശ്വരനെത്തന്നെ സര്‍വ്വഭാവത്തിലും ശരണമടഞ്ഞാലും.ഈശ്വരന്റെ പ്രസാദത്താല്‍ നീ പരമമായ ശാന്തിയേയും ശാശ്വതമായ പദത്തെയും പ്രാപിക്കും.
എവിടെയാണോ യോഗേശ്വരനായ കൃഷ്ണനും വില്ലാളിയായ അര്‍ജുനനുമുള്ളത്, അവിടെ ഐശ്വരവും,വിജയവും,അഭിവൃദ്ധിയും,നിശ്ചിതമായ നീതിയും ഉണ്ടായിരിക്കും.
എപ്പോഴെല്ലാം ധര്‍മ്മത്തിന് തളര്‍ച്ചയും അധര്‍മ്മത്തിന് ഉയര്‍ച്ചയും സംഭവിക്കുന്നുവോ അപ്പോഴെല്ലാം ഞാന്‍ സ്വയം അവതരിക്കുന്നു.
എന്നില്‍ മനസ്സുറപ്പിച്ച് നിര്‍ത്തിയാല്‍ എന്റെ പ്രസാദത്താല്‍ നീ എല്ലാ തടസ്സങ്ങളേയും മറികടക്കും.
Post a Comment