സമകാലിക സാമൂഹ്യ സാഹചര്യത്തില്‍ ഹിന്ദു മതത്തെ സംബന്ധിച്ച് ലോകത്തില്‍ ഉണ്ടായിട്ടുള്ള പ്രധാന ചോദ്യം ഇതാണ് , ഹിന്ദുക്കള്‍ മാത്രം ഇത്രയധികം ദൈവങ്ങളെ പ്രാര്‍ത്ഥിക്കുന്നത് എന്ന് . സത്യത്തില്‍ .. ഹിന്ദു മതവും ഏക ദൈവ മതം ആണ് . ആ പരബ്രഹ്മത്തെ ഭക്തജനങ്ങള്‍ പല വിധത്തില്‍ കാണുന്നു പല പേരു വിളിക്കുന്നു എന്നതേ ഉള്ളു.

മുപ്പത്തുമുക്കോടി എന്നത് ഒരു ആപേക്ഷികമായ കണക്കു ആണ് . വേദകാലത്ത്‌ ഈ ജനസംഖ്യ കണക്കെടുപ്പ് ഒന്നും ഇല്ലായിരുന്നല്ലോ . അതുകൊണ്ട് ഈ ലോകത്ത് നൂറു കോടി ജനങ്ങള്‍ ഉണ്ടെന്നു വിചാരിക്കുക . അതില്‍ മൂന്നില്‍ ഒരു ഭാഗം അസുരന്മാരും മൂന്നില്‍ ഒരു ഭാഗം മനുഷ്യന്മാരും മൂന്നില്‍ ഒരു ഭാഗം ദേവന്മാരും ആണ് . അപ്പോള്‍ നൂറു കോടി /മൂന്ന് എന്നത് 33.33 കോടി എന്ന് വരുന്നു . അതായത് 33 കോടി ദേവന്മാര്‍ ഉണ്ട് ഈ ഭൂമിയില്‍ എന്ന് വരുന്നു .

സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഇതില്‍ ഓരോ രൂപത്തിനും വിവിധ ഭാവങ്ങള്‍ ഉള്ളതായി കാണാം. വെള്ളത്തിന് നീരാവിയാകാനും മഞ്ഞുകട്ടയാകാനും സാധിക്കുന്നതുപോലെ. ശിവന്‍ ജ്ഞാന മൂര്‍ത്തിയാകുമ്പോള്‍ ദക്ഷിണാമൂര്‍ത്തിയാണ്. ഘോര രൂപം കൈവരിക്കുമ്പോള്‍ അഘോര ശിവനും. ദേവി പാര്‍വതീ രൂപത്തില്‍ അമ്മയാണ്; കുടുംബിനിയുമാണ്. ഭദ്രകാളി അതിഘോര മൂര്‍ത്തിയും. യക്ഷി അനുഗ്രഹ ദായിനിയായ മോഹിനി യക്ഷിയും രക്തദാഹിയായ ഘോരമൂര്‍ത്തിയായും രൂപം പ്രാപിക്കുന്നു. ഇതെല്ലാം യഥാര്‍ത്ഥത്തില്‍ നടക്കുന്നത് ഭാവനാശാലികള്‍ ആയ മനുഷ്യരുടെ മനസ്സിലാണ്. ഈശ്വരന് (ബ്രഹ്മം) സഗുണഭാവവും നിര്‍ഗുണഭാവവും സ്വീകരിക്കാന്‍ കഴിയും.

 അങ്ങനെ ഒരേ ഈശ്വരന്‍ തന്നെ ഗണപതി, ശാസ്താവ്, ഭദ്രകാളി, ബ്രഹ്മാവ്, വിഷ്ണു, ശിവന്‍, മുരുകന്‍ തുടങ്ങിയ പല സഗുണ ഭാവങ്ങളിലും പല സഗുണ രൂപങ്ങളിലും ആരാധിക്കപ്പെടുന്നു. യഥാര്‍ത്ഥ ഹിന്ദു വിശ്വാസം അനുസരിച്ച് താനും ഈശ്വരനും രണ്ടല്ല, ഒന്നാണ് എന്നുള്ള ഏകത്വഭാവത്തില്‍ (Oneness) വേണം ഭക്തന്‍ ഈശ്വരനെ (ദൈവത്തെ) ആരാധിക്കാന്‍ എന്നാണ് പ്രമാണം. 

Source : Hindupuranam

Post a Comment

Previous Post Next Post