അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ. എങ്ങനെയായിരിക്കണം തന്റെ മകൻ വളരേണ്ടത്എന്നതിനുള്ള വലിയ ഉത്തരം തന്റെ മകന്‍ പഠിക്കുന്ന സ്‌കൂളിലെ പ്രധാന അധ്യാപകന് അബ്രഹാം ലിങ്കണ്‍ അയച്ച കത്തിലെ പ്രധാന ഉള്ളടക്കം .

എബ്രഹാം ലിങ്കൺ മകൻ പഠിക്കുന്ന സ്കൂളിലെ അധ്യാപകന് എഴുതിയ കത്തിലെ പ്രധാന ഉള്ളടക്കം


 *    ഏതൊരു ശത്രുവിനുള്ളിലും ഒരു മിത്രമുണ്ട് എന്ന് അവനെ പഠിപ്പിക്കുക.

*    കളഞ്ഞു കിട്ടുന്ന 5 ഡോളറിലും വിലയുണ്ട് അധ്വാനിച്ച് നേടുന്ന ഒരു ഡോളറിനുണ്ട് എന്ന്. അവനെ പഠിപ്പിക്കുക .

*    വിജയങ്ങളില്‍ ആഹ്ലാദിക്കാനും തോല്‍വികളെ അഭിമുഖീകരിക്കാനും അവനെ പഠിപ്പിക്കുക.

*    പുസ്തകങ്ങളുടെ അത്ഭുത ലോകത്തെ പറ്റി ഒപ്പം പക്ഷികളും പ്രാണികളും പൂവുമെല്ലാമടങ്ങിയ പ്രപഞ്ചത്തിന്റെ നിതാന്ത വിസ്മയത്തെ കുറിച്ച് ചിന്തിക്കുവാൻ അനുവദിക്കുകയും ചെയ്യുക .

*    മറ്റുള്ളവരെല്ലാം  തള്ളി പറഞ്ഞാലും സ്വന്തം ആശയങ്ങളിൽ വിശ്വാസം ഉള്ളവനായിരിക്കുവാൻ അവനെ പഠിപ്പിക്കുക.

*    മാന്യന്മാരോട് മാന്യമായി പെരുമാറുവാനും പരുക്കന്മാരോട് പരുക്കനുംയിരിക്കുവാൻ അവനെ പഠിപ്പിക്കുക

*    എല്ലാവരുടെയും വാക്കുകൾക്ക് ചെവി കൊടുക്കുവാനും അതിൽ നിന്ന് സത്യത്തിന്റെ അരിപ്പയിലൂടെ ചേറി കിട്ടുന്ന നല്ലതിനെ മാത്രം ഉൾക്കൊള്ളുവാനുംഅവനെ പഠിപ്പിക്കുക.

*    ദുഖിതനായിരിക്കുംപോളും എങ്ങനെ ചിരിക്കണമെന്ന് കണ്ണീരിൽ ഒട്ടും ലജ്ജ തോന്നെണ്ടതില്ലെന്നു അവനെ പഠിപ്പിക്കുക.

*    സ്വന്തം കരുത്തും ബുദ്ധിയും ഏറ്റവും മികച്ച ആവശ്യങ്ങൾക്ക് വേണ്ടി മാത്രം പ്രജോയനപ്പെടുത്തുവാൻ ഒപ്പം ഹൃദയത്തിനും മനസ്സാക്ഷിക്കും ഒരിക്കലും വില പറയാതിരിക്കുവാനും അവനെ പഠിപ്പിക്കുക.

*    അക്ഷമാനായിരിക്കുവാനുള്ള ധൈര്യം അവനുണ്ടാവാൻ അനുവദിക്കുക ധൈര്യമായിരിക്കുവനുള്ള ക്ഷമയുണ്ടാവാനും അവനെ പഠിപ്പിക്കുക.

*    അവനവനിൽ എപ്പോഴും ഉന്നതമായ വിശ്വാസം ഉണ്ടായിരിക്കുവാൻ എങ്കിൽ മാത്രമേ അവന് മനുഷ്യസമൂഹത്തിൽ വിശ്വാസം ഉണ്ടായിരിക്കുകയുള്ളു.

*    അമിതമായ പുകഴ്ത്തലുകളില്‍ അപകടം അടങ്ങിയിരിക്കുന്നെന്നും അവനെ പഠിപ്പിക്കുക.

Previous Post Next Post