നിലവിളക്കിലെ തിരികളുടെ എണ്ണത്തിന്റെ കാര്യത്തിൽ പല അഭിപ്രായങ്ങളും പറഞ്ഞു കേൾക്കാറുണ്ട് . വിളക്ക് തെളിയിക്കുമ്ബോള്‍ തിരികളുടെ എണ്ണവും അതിന്റെ ദിക്കുകളും ശ്രദ്ധിക്കേണ്ട ഒന്നാണ്.  ഒരു തിരിയായി വിളക്ക്‌ കൊളുത്തരുത്‌.  കൈകൂപ്പുന്ന രീതിയിൽ രണ്ടു തിരി ചേർത്ത് വേണം ഒരു നാളം ജ്വലിപ്പിക്കാൻ.

പ്രഭാതത്തില്‍ ഒരു ദീപം കിഴക്കോട്ട്, വൈകിട്ട് രണ്ടു ദീപങ്ങള്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും ഇതാണ് ഗൃഹത്തില്‍ ദീപം തെളിക്കുന്നതിനുള്ള സാമാന്യവിധി. 

മൂന്ന്, അഞ്ച് എന്നിങ്ങനെയും ഗൃഹങ്ങളില്‍ ദീപം കൊളുത്താം. മൂന്നാണെങ്കില്‍ കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നീ ദിക്കുകളിലേക്കാണ് തിരിയിടേണ്ടത്.

അഞ്ചുതിരിയിട്ടാല്‍ അവ നാലുദിക്കുകളിലേക്കും അഞ്ചാമത്തേത്‌ വടക്കുകിഴക്ക്‌ ദിക്കിലേക്കും ആവാം. ഏഴു തിരിയിടുമ്പോള്‍ നാലു ദിക്കുകളിലേക്കും വടക്കുകിഴക്ക്‌, തെക്കു കിഴക്ക്‌, വടക്കുപടിഞ്ഞാറ്‌ ദിക്കുകളിലേക്കും തിരിയിടാം. തെക്കു ദിക്കിലേക്ക്‌ തിരി കൊളുത്താന്‍ പാടില്ല.

കൂടുതല്‍ തിരികള്‍ ഇട്ടുകൊടുക്കുമ്പോള്‍ വടക്കുനിന്നും ആരംഭിച്ച്‌ പ്രദക്ഷിണമായി വേണം കൊളുത്തേണ്ടത്‌. അവസാന തിരി കത്തിച്ചുകഴിഞ്ഞാല്‍ പ്രദക്ഷിണം പൂര്‍ത്തിയാക്കാതെ തിരിച്ചുവരണം. അതിനുശേഷം കത്തിക്കാന്‍ ഉപയോഗിച്ച ദീപം കെടുത്തി വെക്കണം.

ദീപം കരിന്തിരി കത്തി അണയരുതെന്നാണ്‌ വിശ്വാസം.ദീപം കൊളുത്തുമ്പോള്‍ എണ്ണ, തിരി, വിളക്ക്‌ എന്നിവ തികച്ചും ശുദ്ധമായിരിക്കണം. ശരീരം, മന:ശുദ്ധിയോടെ വേണം വിളക്കുകൊളുത്തേണ്ടത്‌.  വിളക്ക്‌ കൊളുത്തിയ ശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന്‌ നാമം ജപിക്കുന്നതിന്‌ ഇവയെക്കാളൊക്കെ മഹത്വമുണ്ടെന്ന്‌ അറിയുക.




Post a Comment

Previous Post Next Post