ചെവിക്കു പിറകിൽ തുളസി ചൂടാൻ‍ പഴമക്കാർ തയ്യാറായത് വെറുതെയല്ല.മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതൽ ആഗിരണ ശക്തിയുള്ള സ്ഥലം ചെവിക്കു പിറകിലാണെന്ന് കണ്ടുപിടിച്ചിട്ട് അധികനാളായിട്ടില്ല. തുളസിയുടെ ഔഷധഗുണത്തെപ്പറ്റി ആരെയും പറഞ്ഞു ബോധ്യപ്പെടുത്തേണ്ട കാര്യവുമില്ല. അങ്ങനെയുള്ള തുളസിയുടെ ഔഷധഗുണം എളുപ്പത്തില്‍ ചെവിക്കു പിന്നിലെ ത്വക്കിലൂടെ ആഗിരണം ചെയ്യപ്പെടും. ഇതുകൊണ്ടാണ് ചെവിയില്‍ തുളസി ചൂടാന്‍ പഴമക്കാര്‍ നിര്‍ദ്ദേശിച്ചതും.

പഴയ ഭവനങ്ങളിലെല്ലാം തന്നെ തുളസിത്തറ കെട്ടി ആ ദിവ്യചെടിയെ സംരക്ഷിച്ചു പോന്നിരുന്നതായി കാണാം. സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് കിഴക്കുവശത്ത്‌ നിന്നുള്ള വാതിലിനു നേര്‍ക്കായി വേണം ഗൃഹത്തില്‍ തുളസിത്തറ നിര്‍മ്മിക്കേണ്ടതെന്ന് ആചാര്യന്മാര്‍ പഠിപ്പിക്കുന്നു. വീട്ടിലെ തറയുരത്തിനേക്കാള്‍ താഴ്ന്നതാവാതെ നിശ്ചിത വലുപ്പത്തില്‍ വേണം തുളസിത്തറ നിര്‍മ്മിക്കേണ്ടത്.തുളസിത്തറയില്‍ നടാനായി കൃഷ്ണതുളസി തെരഞ്ഞെടുക്കേണ്ടതാണുത്തമമെന്നും വിധിയുണ്ട്.

ഹൈന്ദവ ഭവനങ്ങളില്‍ ദേവസമാനമായിക്കരുതി ആയിരുന്നു തുളസി നാട്ടിരുന്നതും തുളസിത്തറ കെട്ടി വിളക്ക് വച്ചിരുന്നതും. അമ്പലത്തില്‍ നിന്നും ലഭ്യമാകുന്ന തുളസീതീര്‍ത്ഥത്തിന് ഔഷധത്തിന്റെ ഗുണമുണ്ടെന്നാണ് കണ്ടുപിടുത്തം.

ക്ഷേത്രത്തില്‍പ്പോയിതന്നെ തുളസീതീര്‍ത്ഥസേവ ചെയ്യണമെന്നില്ല. അല്ലാതെയുമാകാമെന്നാണ് അറിവുള്ളവരുടെ നിഗമനം. അതുകൊണ്ടാണ് പഴമക്കാര്‍ തീര്‍ത്ഥജലം വീട്ടില്‍ത്തന്നെ നിര്‍മ്മിച്ചിരുന്നത്. ഒരു പാത്രം വെള്ളമെടുത്ത് പരിശുദ്ധിയോടെ നാലഞ്ച് തുളസിയില നുള്ളിയിട്ടശേഷം അത് കുടിച്ചാലും ക്ലസ്റ്റേഡ് വാട്ടറിന്റെ ഗുണം തന്നെ

സംസ്കൃതത്തിൽ തുളസി എന്നാൽ സാമ്യമില്ലാത്തത് എന്നാണർത്ഥം(തുലനമില്ലാത്തത്). തുളസിയുടെ ഗുണങ്ങൾ ഉള്ള മറ്റൊരു ചെടി ഇല്ലാത്തതാണ് തുലനം ഇല്ലാത്തത് എന്ന് പേരിനു പിന്നിൽ.

Source : Hindupuranam

Post a Comment

Previous Post Next Post