ഹിന്ദു വിശ്വാസമനുസരിച്ച് സപ്തര്‍ഷികളില്‍ ഒരാളായ വസിഷ്ഠ മഹര്‍ഷിയുടെ കൈവശമുള്ള പശുവാണ് കാമധേനു ആഗ്രഹിക്കുന്നതെന്തും നല്‍കുന്ന ദിവ്യശക്തിയുള്ള പശുവാണിത്.പല അസുരന്മാരും ഇതിനെ സ്വന്തമാക്കാന്‍ ശ്രമിക്കുകയുണ്ടായി മഹാലക്ഷ്മി മുതല്‍ എല്ലാ ദേവന്മാരും ഗോമാതാവില്‍ വസിക്കുന്നു എന്നു ഹിന്ദുമത വിശ്വാസികള്‍ വിശ്വസിച്ചു വരുന്നു .
കാമധേനുവിന് സുരഭി എന്നും പേരുണ്ട് . കാമധേനുവിന് വെളുത്ത രൂപവും , സ്ത്രീയുടെ ശിരസ്സും , രണ്ട് മുലകളും , പക്ഷിയുടെ പോലുള്ള രണ്ട് ചിറകുകളും , പെൺമയിലിന്റെ പോലുള്ള വാലുമുണ്ട് . ഭൂമിയിലെ പശുക്കളെല്ലാം കാമധേനുവിന്റെ മക്കളാണ് . കാമധേനുവിനെ ദേവിയായാണ് ആരാധിക്കുന്നത് . കാമധേനുവിനെ ആരാധിക്കാൻ പ്രത്യേക ക്ഷേത്രങ്ങളൊന്നുമില്ല . ഗോലോകവും വസിഷ്ഠന്റെയും ജമദഗ്നിയുടെയും ആശ്രമങ്ങളുമാണ് വാസസ്ഥാനങ്ങൾ .
പശുവിന്റെ പാൽ , നെയ്യ് തുടങ്ങിയവയാണ് ബ്രാഹ്മണ പുരോഹിതരുടെ നേതൃത്വത്തിലുള്ള ഹോമത്തിനുപയോഗിക്കുന്നത് . അതിനാൽ കാമധേനു ചിലപ്പോൾ ഹോമധേനു എന്നാണ് പറയപ്പെടുന്നത് . ബ്രാഹ്മണനെ ഉപദ്രവിക്കുന്ന രാജാക്കന്മാർക്കെതിരെ കാമധേനു പോരാടുന്നു . ദേവത എന്ന നിലയിൽ , കാമധേനു ഒരു യോദ്ധാവും , തന്റെ യജമാനനെ അപത്തിൽനിന്നു സംരക്ഷിക്കുന്നതിനായി സൈന്യത്തെ സൃഷ്ടിക്കുന്നവളുമാണ് .
സകല പൂജകള്‍ക്കും പശുവിന്റെ പാല്‍ , നെയ് , തൈര് , ചാണകം , ഗോമൂത്രം എന്നിവ ഉപയോഗിക്കുന്നു. ഈ അഞ്ചു പദാര്‍ത്ഥങ്ങള്‍ ഉപയൊഗിച്ചാണു പഞ്ചഗവ്യം ഉണ്ടാക്കുന്നത് പോലും .പാലിനാണു കൂടുതല്‍ പ്രാധാന്യം.അഭിഷേകത്തിനു പാല്‍ കൂടിയെ തീരു.പശുവിന്റെ ഉടലില്‍ എല്ലാദൈവങ്ങളും വസിക്കുന്നു . ഇതിന്റെ കുട്ടിയാണ് നന്ദിനിയെന്ന പശു