മഹാഭാരതയുദ്ധത്തിനുശേഷം ഭഗവാന് ശ്രീകൃഷ്ണന്റെ നിര്ദ്ദേധശമനുസരിച്ച് യുധിഷ്ഠിരന് ശരശയ്യയില് മരണവും പ്രതീക്ഷിച്ചുകിടന്നിരുന്ന ഭീഷ്മാചാര്യരെ കണ്ടു വന്ദിച്ച് അനുഗ്രഹം തേടുകയുണ്ടായി.ജ്ഞാനവൃദ്ധനായ ഭീഷ്മര് യുധിഷ്ഠിരന്റെ സംശയങ്ങള്ക്ക് യഥോചിതം സമാധാനം പറയുകയും, രാജധര്മ്മംമ ഉപദേശിക്കുകയും ചെയ്തു.
ഒടുവില് യുധിഷ്ഠിരന് ഭീഷ്മപിതാമഹനോട്ഇപ്രകാരം ചോദിച്ചു:"ലോകത്തില് ഏകനായ ദേവന് ആരാണ്? ഏകവുംപരമവുമായ പ്രാപ്യസ്ഥാനം ഏതാണ്?ഏതൊരു ദേവനെ അര്ച്ചിണച്ചാലാണ് മനുഷ്യര് സദ്ഗതി നേടുക? എല്ലാ ധര്മ്മെങ്ങളിലുംവെച്ച് ഏറ്റവും ശ്രേഷ്ഠമെന്ന് അങ്ങു കരുതുന്ന ധര്മ്മംു ഏതാണ്? ഏതിനെ ജപിച്ചാലാണ് മനുഷ്യന് ജന്മസംസാരബന്ധനത്തില്നിുന്ന് മുക്തി നേടുക?"
ഈ ചോദ്യങ്ങള്ക്കു ത്തരമായി...............“ജഗത്പ്രഭുവും, അനന്തനും, ദേവദേവനുമായ വിഷ്ണുവാണ് ഏകനായ ദേവനെന്നും, അവിടുന്നാണ് സകലതിനും പ്രാപ്യസ്ഥാനമെന്നും, അവിടുത്തെ സ്തുതിക്കുകയും അര്ച്ചി ക്കുകയും ചെയ്യുകയാണ് ഏറ്റവും ശ്രേഷ്ഠമായ ധര്മ്മസമെന്നും,ഭക്തിപൂര്വ്വം സഹസ്രനാമം ജപിച്ചുകൊണ്ട് ഭഗവാനെ അര്ച്ചി ക്കുന്ന മനുഷ്യര് ജന്മമരണരൂപമായ സംസാരത്തില്നിാന്നു മുക്തരായി സദ്ഗതി നേടുന്നു” എന്നും ഭീഷ്മര് ഉത്തരം നല്കി.
ഭീഷ്മര് യുധിഷ്ഠിരന് ഉപദേശിച്ചതാണ്ശ്രീമദ് ഭാഗവത സപ്താഹ വേദികള് ദിവസേന ആരംഭിക്കുന്നതുംഅവസാനo യജ്ഞം സമര്പ്പി ക്കുന്നതും ശ്രീവിഷ്ണുസഹസ്രനാമം ചൊല്ലിയാണ്.
Post a Comment