പൂർണ്ണമായും ബോധദീപ്തമായവനും, നിർവാണം പ്രാപിച്ചവനുമായ ഏതൊരാളെയും സൂചിപ്പിക്കാനാണ് ബുദ്ധൻ എന്ന പദം ഉപയോഗിക്കുന്നത്.ശ്രീബുദ്ധൻ തന്റെ ജീവിതകാലത്ത് വളരെയധികം യാത്ര ചെയ്യുകയും ജനങ്ങൾക്ക് ധാരാളം കാര്യങ്ങൾ പഠിപ്പിച്ചുകൊടുക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹവും അദ്ദേഹത്തിന്റെ ഒരു കൂട്ടം വിദ്യാർത്ഥികളും ഗ്രാമങ്ങളിൽ പോയി താമസിക്കുകയും ആളുകളോട് മതം, സത്യം, സത്യസന്ധത എന്നിവയുടെ പാത പിന്തുടരാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
അദ്ദേഹം തന്റെ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുത്ത് അവരുടെ ജീവിതത്തിൽ പല മാറ്റങ്ങളും വരുത്തിയിരുന്നു. ആ കഥകളൊക്കെ പ്രസിദ്ധമാണ്. ബുദ്ധൻ പകർന്നുകൊടുത്ത ചില പ്രധാന പാഠങ്ങൾ നമുക്കറിയാം.
ബുദ്ധനെ സമ്പന്ധിച്ചിടത്തോളം എല്ലാ ജീവജാലങ്ങളുടെയും യഥാര്‍ത്ഥ സന്തോഷമാണ് പ്രധാനം.ബുദ്ധന്‍റെ വചനങ്ങള്‍ സമൂഹത്തിലെ ആര്‍ക്കും ശീലിക്കാം.അത് തീര്‍ച്ചയായും പരിപൂര്‍ണമായും മുന്‍ വിധി ഇല്ലാത്തതും സത്യസന്ധമായും ലോകോതരമായും എല്ലാവര്ക്കും വേണ്ടി ഉള്ളതുമാണ്.
ബുദ്ധന്റെ ആദ്യത്തെ പേർ സിദ്ധാർത്ഥൻ എന്നായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ശുദ്ധോദനനും, അമ്മ സുപ്രബുദ്ധന്റെ പുത്രി മായാദേവിയുമായിരുന്നു. സിദ്ധാർത്ഥന്റെ അമ്മ, അദ്ദേഹം ജനിച്ചു് 6 ദിവസം കഴിഞ്ഞപ്പോൾ മരിയ്ക്കുകയും, അതിനു ശേഷം മാതൃസഹോദരിയായ പ്രജാപതി ഗൌതമി അദ്ദേഹത്തെ വളർത്തുകയും ചെയ്തു.
ഇരുപത്തഞ്ചു കൊല്ലത്തോളം സിദ്ധാർത്ഥൻ വളരെ സുഖത്തോടുകൂടി വാണു. അക്കാലം അദ്ദേഹം ജീവിതദശയുടെ സുഖഭാഗം മാത്രമേ കണ്ടിരുന്നുള്ളൂ. പിന്നെ മനുഷ്യരുടെ ദുഃഖങ്ങളും കഷ്ടാനുഭവങ്ങളും കണ്ടു് അദ്ദേഹം ക്ലേശിയ്ക്കുകയും, അതു കാരണമായി ജീവകാര്യങ്ങളെപ്പറ്റി ആലോചിയ്ക്കുവാൻ തുടങ്ങുകയും ചെയ്തു. പീഡകളുടേയും വ്യസനങ്ങളുടെയും ഉൽപത്തിയേയും, അവകളെ നശിപ്പിയ്ക്കുവാനുള്ള മാർഗ്ഗങ്ങളെയും കണ്ടറിയുവാനുള്ള ബലമായ ആഗ്രഹം ഹേതുവായി ഇരുപത്തൊൻപതാമത്തെ വയസ്സിൽ, സകല കുടുംബബന്ധങ്ങളേയും ഉപേക്ഷിച്ചു് വനത്തിലേയ്ക്കു പോയി, രണ്ടു ബ്രാഹ്മണഗുരുനാഥന്മാരുടെ ജ്ഞാനോപദേശത്തിൻ കീഴിൽ ഇരുന്നു. ഇവരിൽ ഒരാൾ സാംഖ്യമതക്കാരനും, മറ്റെയാൾ വൈശേഷികമതക്കാരനും ആയിരുന്നു.
ഇവരുടെ ഉപദേശങ്ങൾ അദ്ദേഹത്തിന്നു തൃപ്തിയായില്ല. അതുകൊണ്ട് അദ്ദേഹം പിന്നെ ക്ഷേത്രങ്ങളിലെ തന്ത്രികളുടെ അടുക്കൽ ചെന്നു. അവിടങ്ങളിൽ ദേവന്മാരുടെ പീഠങ്ങളിന്മേൽ ചെയ്തിരുന്ന ക്രൂരമനുഷ്യബലികൾ ഗൌതമന്റെ ആർദ്രസ്വഭാവമുള്ള മനസ്സിൽ എത്രയും വെറുപ്പിനെ ജനിപ്പിച്ചു.
അതുകൊണ്ടു് അവിടെനിന്നും ദൂരത്തേയ്ക്ക് അദ്ദേഹം സഞ്ചരിച്ച്, ഗയയ്ക്കു സമീപമുള്ള ഉറുവിലേയ്ക്കു നേരെ പോയി. ഇവിടെ വച്ച് അദ്ദേഹം അഞ്ചു കൊല്ലം കഠിനമായ തപസ്സു ചെയ്തു.
ഒരു രാത്രി ഉറച്ച ധ്യാനത്തിൽ ഇരിയ്ക്കുന്ന അവസരത്തിൽ അദ്ദേഹത്തിന്നു തത്ത്വബോധം ഉണ്ടായി. പീഡകൾക്കുള്ള കാരണം സ്വാർത്ഥബുദ്ധിയോടു കൂടിയുള്ള ജീവിതാശയാണെന്ന് അദ്ദേഹം കാണുകയും, ഈ ജ്ഞാനകാരണമായി അദ്ദേഹം "ബുദ്ധൻ" എന്ന് അറിയപ്പെടുകയും ചെയ്തു. ഗൗതമ സിദ്ധാർത്ഥൻ ബോധോദയം ലഭിച്ച് ശ്രീബുദ്ധനായിത്തീർന്ന ദിവസം ബോധോദയ ദിന (Bodhi Day)മായി ആഘോഷിക്കുന്നു.
ബുദ്ധ വചനങ്ങള്‍ !
"നിന്‍റെ മോചനത്തിന് വേണ്ടി നീ തന്നെ പ്രയത്നിക്കണം .നമ്മള്‍ ദുഖിതരകുന്നത് നമ്മളെ കൊണ്ടു തന്നെയാണ് .ദുഃഖങ്ങള്‍ ഇല്ലാതാക്കാന്‍ നമ്മള്‍ തന്നെ പ്രയത്നിക്കണം."
"നിങ്ങള്‍ നിങ്ങള്ക്ക് തന്നെ ദീപമായി തീരുക .നിങ്ങള്‍ സ്വയം ശരണമായി തീരുക .പുറമേ ഒന്നിനെയും ശരണം തേടരുത് .സത്യത്തെ ഒരു വിളക്ക് പോലെ മുറുകെ പിടിക്കുക .നിങ്ങളില്‍ നിന്ന് അന്യന്‍ ഒരുവനെ ശരണംതിനായി ഉറ്റു നോക്കരുത് ."
മൃഗങ്ങൾ ഉൾപ്പെടെയുള്ള സഹജീവികളോട് ദയ കാണിക്കണമെന്നും അവരുടെ ജീവനെ ബഹുമാനിക്കണമെന്നും അദ്ദേഹം പഠിപ്പിച്ചു. ജീവിതത്തിൽ മനുഷ്യൻ ചെയ്യുന്ന കർമ്മങ്ങളുടെ ഫലം, അവ നല്ലതോ ചീത്തയോ ആയാലും, അവ ഈ ജീവിതത്തിലും വരും ജന്മങ്ങളിലും അവനെ ബാധിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു.
"ഇന്നലെകളെ ഓർത്തുംകൊണ്ട് ജീവിക്കരുത്ത്. നാളെയെക്കുറിച്ച് സ്വപ്നങ്ങൾ കാണുകയും അരുത്.ഇന്നിൽ മാത്രം നിങ്ങളുടെ സർവ്വ ശൃദ്ധയും കേന്ദ്രീകരിക്കുക."
Post a Comment