ഇന്ത്യൻപൗരാണിക ആരോഗ്യപരിപാലന സമ്പ്രദായങ്ങളിൽ ഒന്നാണ് യോഗ. ഇന്ത്യ ലോകത്തിന് നൽകിയ സംഭാവനയാണിത്. നമ്മുടെ പാരമ്പര്യത്തിൻ്റെ ഭാഗമായതും 4000 വർഷത്തിലേറെ പഴക്കമുള്ളതുമായ ഒരു പരിശീലനമാണ് യോഗ. ശാരീരികക്ഷമത കൈവരിക്കാനുള്ള യാത്രയിൽ ഒരു ഉത്തേജകമായി മാത്രമല്ല, നമ്മുടെ മനസ്സിൻ്റെയും ശരീരത്തിൻ്റെയും ആന്തരിക ക്ഷേമം ഉറപ്പു വരുത്തുകയും ചെയ്യുന്നു മികച്ച യോഗാശീലം.
ദിവസവും ഒരു അരമണിക്കൂറോ ഒരു മണിക്കൂറോ യോഗ ചെയ്യുന്നതിന് വേണ്ടി മാറ്റി വെച്ചാല്‍ അത് നിങ്ങളില്‍ ഉണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. തിരക്കും മത്സരവും വ്യാകുലതയും നിറഞ്ഞ ആധുനികകാലത്ത്, മനുഷ്യന്‍റെ വർദ്ധിച്ചു വരുന്ന മാനസികപിരിമുറുക്കത്തിന്‍റെ ആക്കം കുറയ്ക്കാന്‍ യോഗയ്‌ക്ക് സാധിക്കുന്നു.
അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുന്നത് ജൂണ്‍ 21-നാണ്. 2014 സെപ്‌റ്റംബർ 14–ന് യു.എൻ സമ്മേളന വേദിയിൽവച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ ആശയം അവതരിപ്പിച്ചു. 193 അംഗരാഷ്ട്രങ്ങളിൽ 175 എണ്ണത്തിൻറെ സഹകരണ ബലത്തോടെ പ്രമേയാവതരണം വോട്ടിനിടപ്പെടാതെതന്നെ 2014 ഡിസംബർ 14–ന് അംഗീകരിയ്ക്കപ്പെടുകയുണ്ടായി . 2015 ജൂൺ 21 ന് ആദ്യ യോഗാദിനം ആചരിച്ചു.
യോഗ കൊണ്ടുള്ള ഗുണങ്ങൾ
1. മനസിന്റെ വഴിവിട്ട പോക്കിനെ നിയന്ത്രിക്കുന്നു.
2. ശരീരം, മനസ്, ബുദ്ധി ഇവ ശുദ്ധമാക്കുന്നു.
3. രോഗങ്ങള് അകന്നു പോകുന്നു.
4. ചിന്താശക്തി വര്ദ്ധിക്കുന്നു.
5. ശരീര സൗന്ദര്യം വര്ദ്ധിപ്പിച്ച് യുവത്വം നിലനിര്ത്തുന്നു.
6. ഏകാഗ്രത കൂടുന്നു.
7. കൂടുതല് രക്തശുദ്ധീകരണം നടക്കുന്നു.
8. ശ്വാസ സംബന്ധമായ മിക്ക രോഗങ്ങളും അകന്നു പോകുന്നു.
9. ടെന്ഷന് അകന്നു പോകുന്നു.
10. ആത്മവിശ്വാസം വര്ദ്ധിക്കുന്നു.
Post a Comment