മൂവന്തിയായ് പകലിൽ

രാവിൻ വിരൽ സ്പർശനം (2)

തീരങ്ങളിൽ ബാഷ്പദീപങ്ങളിൽ

ഓരിതൾ നാളമായ് നൊമ്പരം ആ

 (മൂവന്തിയായ്...)


രാവേറെയായ് പിരിയാൻ അരുതാതൊരു

നോവിൻ രാപ്പാടികൾ (2)

ചൂടാത്തൊരാ പൂമ്പീലികളാൽ കൂടൊന്നു കൂട്ടിയല്ലോ

ജന്മങ്ങളീ വീണയിൽ മീട്ടുമീണം

മൂളുന്നു രാക്കാറ്റുകൾ 

(മൂവന്തിയായ്...)


യാമങ്ങളിൽ കൊഴിയാൻ മടിയായൊരു

താരം തേങ്ങുന്നുവോ (2)

ഇന്നോർമ്മയിൽ കിളിവാതിലുകൾ താനേ തുറന്നുവല്ലോ

ദൂരങ്ങളിൽ എന്തിനോ കണ്ണു ചിമ്മി

വീണ്ടും നിശാഗന്ധികൾ

👉 Download

Post a Comment

Previous Post Next Post