1. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര് ?
ചിത്രകൂടക്കല്ല്
2. ഹരിഃ എന്ന പദത്തിന്‍റെ അ൪ത്ഥം എന്ത്?
വിഷ്ണു
3. രുക്മിണി ആരുടെ അവതാരമാണ് ?
ലക്ഷ്മി ദേവി
4. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ?
സൂര്യന്
5. ഏതു പക്ഷിയെ ആണ് ഭഗവാന്‍ കൃഷ്ണന്‍ യാത്രക്കായി ഉപയോഗിച്ചിരുന്നത് ?
ഗരുഡന്‍
6. ത്രിലോകങ്ങള്‍ ഏതെല്ലാം?
സ്വ൪ഗ്ഗം, ഭൂമി, പാതാളം
7. മാദ്രിയുടെ മക്കള്‍ ആരെല്ലാം ?
നകുലന്‍, സഹദേവന്‍
8. ഏതു പാണ്ഡവന്‍ ആണ് ദ്രവുപതി വസ്ത്രാക്ഷേപ സമയത്ത് ദുശാസനനെ വധിച്ച് രക്തം പനം ചെയുമെന്ന് പറഞ്ഞത് ?
ഭീമസേനന്‍
9. അര്‍ജുനന്‍റെ വില്ലിന്‍റെ പേര് എന്ത് ?
ഗാഢീവം
10. വേദങ്ങള്‍ എത്ര?
വേദങ്ങള്‍ - നാല് ( ഋക്, യജുസ്, സാമം, അഥ൪വ്വം )
11. നാരദന് നാഗവീണ നിര്‍മ്മിച്ച് കൊടുത്തത് ആര്?
സരസ്വതി
12. ചക്രവ്യുഹത്തില്‍ വധിക്കപെട്ട യോദ്ധാവ് ആര് ?
അഭിമന്യു
13. ബ്രഹ്മാവ് ഏത് ലോകത്ത് ജീവിക്കുന്നു?
സത്യലോകത്ത്
14. ആരെ കയറാക്കിയാണ് പാലാഴി മഥനം നടത്തിയത്?
വാസുകിയെ
15. ഏതു നഗരം ആണ് വിശ്വകര്‍മ്മാവ് കൃഷ്ണന് വേണ്ടി നിര്‍മ്മിച്ചത് ?
ദ്വാരക
16. പഞ്ചമുഖന്‍ ആരാണ്?
ശിവന്‍
17. ഹിന്ദു എന്ന വാക്കിന്റെ അര്‍ഥം എന്ത് ?
അക്രമത്തെയും അക്രമികളെയും അധര്‍മ്മത്തെയും അധര്‍മ്മികളെയും എതിര്‍ക്കുന്നവന്‍ .'ഹിംസാം ദൂഷയതേ ഇതി ഹിന്ദു."
18. കര്‍ണന്‍ കുന്ധിക്ക് ആരില്‍നിന്നും ജനിച്ചത് ആണ് ?
സുര്യഭഗവാന്‍
19. ശിവന്‍ രാവണനു നല്‍കിയ ആയുധം എന്ത്?
ചന്ദ്രഹാസം എന്ന വാള്‍
20. പഞ്ചമവേദം എന്ന് പറയുന്നത് ഏത് ?
മഹാഭാരതം
21. അജുനന്‍ കുന്ധിക്ക് ആരില്‍നിന്നും ജനിച്ചത് ആണ് ?
ഇന്ദ്രന്‍
22. ഭവാനി ആരാണ് ?
പാ൪വ്വതി
23. നാരായണീയത്തിന്റെ കര്‍ത്താവ് ആര് ?
മേല്‍പത്തൂര്‍ നാരായണഭട്ടതിരി
24. ഏതു മരം ആണ് കൃഷ്ണന്‍ സ്വര്‍ഗത്തില്‍ നിന്നും ഭൂമിയിലേക്ക് കൊണ്ടുവന്നത് ?
പാരിജാതം
25. സുബ്രഹ്മണ്യന്‍റെ അവതാരോദ്ദേശം എന്താണ്?
താരകാസുരനെ വധിച്ച് ദേവകളേയും ലോകത്തേയും രക്ഷിക്കുക
26. ശ്രീരാമകൃഷ്ണദേവന്‍ പൂജാരിയായിരുന്ന ക്ഷേത്രം ?
ദക്ഷിണേശ്വരം കാളിക്ഷേത്രം
27. മഹാഭാരതം യുദ്ധത്തില്‍ ആരംഭം കുറിക്കാന്‍ കൃഷ്ണന്‍ ഏതു ശംഘ് ആണ് ഉപഗോഗിച്ചത് ?
പാഞ്ചജന്യം
28. ആദ്യമായി ഭഗവത് ഗീത മലയാളത്തില്‍ ത൪ജ്ജമ ചെയ്തതാരാണ്?
നിരണത്ത് മാധവപ്പണിക്ക൪
29. കാശിരാജാവിന്‍റെ മക്കള്‍ ആരെല്ലാം ?
അംബ, അംബിക, അംബാലിക
30. ശിവഭഗവാന്റെ ചുവന്ന ജഡയുടെ പേരെന്ത്?
കപര്‍ദ്ദം
31. പഞ്ചലോഹങ്ങള്‍ ഏവ?
ചെമ്പ്, ഇരുമ്പ്, വെള്ളി, ഈയം, സ്വ൪ണ്ണം
32. ശങ്കരാചാര്യരുടെ ഗുരു ആരായിരുന്നു ?
ഗോവിന്ദഭാഗവദ്പാദര്‍.
33. വിവിധകറികള്‍ ഉണ്ടാക്കിയതിനുശേഷം മിച്ചം വന്ന പച്ചക്കറികള്‍ ചേര്‍ത്ത് പോഷകസമൃദ്ധമായ അവിയല്‍ എന്ന വിഭവം ആദ്യമായി ഉണ്ടാക്കിയത് പുരാണപ്രകാരം ആരാണ്?
ഭീമന്‍
34. ഹിന്ദുക്കള്‍ ആദ്യമായി മംഗളക൪മ്മങ്ങള്‍ക്ക് ആരെയാണ് പൂജിക്കുന്നത്?
ഗണപതി
35. ഈശ്വരപൂജയില്‍ ഹിന്ദുക്കള്‍ ആദ്യമായി ഉപയോഗിക്കുന്ന മന്ത്രമേത് ?.
ഓംകാരം
36. കര്‍ണ്ണനെ പ്രസവിച്ചശേഷം കുന്തി ഏത് നദിയിലാണ് ഒഴുക്കിയത്?
അശ്വ
37. തന്ത്ര സമുച്ചയത്തിലെ ശ്ലോക സംഖ്യ എത്ര?
2895
38. ശങ്കരാചാര്യ൪ കേരളത്തില്‍ എവിടെ ജനിച്ചു?
കാലടിയില്‍
39. ബലരാമന്‍റെ ആയുധം എന്ത്?
കലപ്പ
40. പീതാംബരം എന്ന് പറഞ്ഞാല്‍ എന്ത്?
മഞ്ഞപ്പട്ട്