രബീന്ദ്രനാഥ ടാഗോർ (1861-1941) ബ്രഹ്മ സമാജത്തിന്റെ നേതാവായ ദേബേന്ദ്രനാഥ ടാഗോറിന്റെ ഇളയ മകനായിരുന്നു. പതിനൊന്നാംവയസിൽ (1873) വയസ്സിൽഉപനയനത്തിനുശേഷം ടാഗോർ തന്റെ പിതാവിനോടൊപ്പം മാസങ്ങൾ നീണ്ട ഭാരത പര്യടനത്തിന് തിരിച്ചു. ഈ യാത്രയിൽ അവർ കുടുംബ തോട്ടമായ ശാന്തിനികേതനം, അമൃത്‌സർ വഴി ഹിമാലയ സാനുക്കളിലെ ഡൽഹൗസീ സുഖവാസ കേന്ദ്രത്തിലെത്തി. അവിടെ വച്ച് ടാഗോർ ജീവചരിത്രങ്ങൾ, ചരിത്രം, അഗോള ശാസ്ത്രം, ആധുനിക ശാസ്ത്രം, സംസ്കൃതം, കാളിദാസ കൃതികൾ തുടങ്ങിയവ പഠിച്ചു. പതിനേഴാം വയസ്സിൽ ഔപചാരിക സ്കൂൾ വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് അയച്ചെങ്കിലും അവിടെ പഠനം പൂർത്തിയാക്കിയില്ല.
എട്ടാമത്തെ വയസില്‍ കവിതയെഴുതാനാരംഭിച്ച ടാഗോര്‍ പതിനാറാമത്തെ വയസില്‍ ടാഗോര്‍ ഭാനുസിംഹന്‍ എന്ന തൂലികാനാമത്തില്‍ ആദ്യ കവിതാസമാഹാരം പുറത്തിറക്കി. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങള്‍, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങള്‍, അന്‍പത് നാടകങ്ങള്‍, കലാഗ്രന്ഥങ്ങള്‍, ലേഖന സമാഹാരങ്ങള്‍ സമാഹാരങ്ങള്‍ ടാഗോറിന്റെ സാഹിത്യ സംഭാവനകള്‍ ഇങ്ങനെ പോകുന്നു.
സാഹിത്യകാരന് പുറമെ ശ്രദ്ധേയനായ ഒരു സഞ്ചാരി കൂടിയായിരുന്നു ടാഗോര്‍ 30തോളം രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. 1912-ല്‍ ഗീതാഞ്ജലി ബംഗാളി ഭാഷയില്‍ പ്രസിദ്ധീകരിച്ചു. ഇത് ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയപ്പോഴാണ് ജനശ്രദ്ധ നേടിയത്. 1913-ല്‍ ഗീതാഞ്ജലി സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് ടാഗോറിനെ അര്‍ഹനാക്കി.
Rabindranath tagore Quotes
" സ്നേഹം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശരി, അതു ആദരിക്കേണ്ടുന്ന വികാരം തന്നെയാണ് "
"നമ്മുടെ വിനയം വലുതാകുന്തോറും നാം വലിപ്പത്തോട് അടുത്ത് വരികയാണ്"
"മറഞ്ഞുപോയ സൂര്യനെയോർത്താണു നിങ്ങൾ കണ്ണീരു പൊഴിക്കുന്നതെങ്കിൽ നക്ഷത്രങ്ങളെ നിങ്ങൾ കാണുന്നുമില്ല."
- Read more : ബുദ്ധനും ബുദ്ധ വചനങ്ങളും
- Read more : മഹാത്മാഗാന്ധി quotes