ഉച്ചാരണവും ചാഞ്ചാട്ടവും പരിശീലിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള മികച്ച മാർഗമാണ് നാക്കുളുക്കി വാക്യങ്ങൾ. അവ കുട്ടികൾക്കായി മാത്രമല്ല, സംസാരിക്കുമ്പോൾ വ്യക്തമായി സംസാരിക്കാൻ ആഗ്രഹിക്കുന്ന അഭിനേതാക്കൾ, രാഷ്ട്രീയക്കാർ, പൊതു സ്പീക്കറുകൾഎല്ലാവര്ക്കും ഉപയോഗിക്കാവുന്നതാണ് . ചുവടെ, നിങ്ങൾക്ക് ഏറ്റവും പ്രചാരമുള്ള നാവ് ട്വിസ്റ്ററുകൾ കാണാം.
1. ഉരുളയുരുട്ടിയുരുളിയിലിട്ടാല് ഉരുളയുരുളുമോയുരുളിയുരുളുമോ.
2. പത്തു പച്ചത്തത്ത പച്ചപ്പുല്ലില്‍ ചത്തൊത്തിരുന്നു.
3. ഉരുളീലൊരുരുള
4. ആന അലറലോടലറി
5. ഉരലുരുളുമൊ പരലുരുളുമോ..
6. പെരുവിരലൊരെരടലിടറി
7. കുട്ടൻ കുപ്പി തപ്പി, തട്ടാൻ തട്ടി കുപ്പി
8. റഡ് ബള്‍ബ് ബ്ലൂ ബള്‍ബ്
9. തണ്ടുരുളും തടിയുരുളും തണ്ടിൻമേലൊരു റുതരികുരുമുളകുരുളും.
10. പേരു മണി പണി മണ്ണു പണി.
11. സൈക്കിൾ റാലി പോലൊരു ലോറി റാലി.
12. അരമുറം താള് ഒരു മുറം പൂള്
13. മുണ്ടിൽ ചളിപുരളരുത്
14. പാറമ്മേല്‍ പൂള പൂളമ്മേല്‍ പാറ
15. പത്തനാപുരത്ത് പത്തു പച്ച തത്ത ചത്ത് കുത്തി ഇരുന്നു
16. അലറലൊടലറലാനാലയില്‍ കാലികൾ
17. കളകളമിളകുമൊരരുവിയിലലകളിലൊരുകുളിരൊരുപുളകം
18. തച്ചൻ ചത്ത തച്ചത്തി ഒരു തടിച്ചിതച്ചത്തി
19. രാമമൂർത്തിയുടെ മൂത്ത പുത്രൻ കൃഷ്ണമൂർത്തി
20. പച്ചപ്പച്ച തെച്ചിക്കോല് പറ്റേ ചെത്തി ചേറ്റിൽ പൂഴ്ത്തി
21. വടുതലവളവിലൊരതളമരത്തിൽ പത്തിരുപത്തഞ്ചൊതളങ്ങ.
22. പെരുവിരലൊരെരടലിടറി
23. അരയാലരയാൽ ആലരയാലീ പേരാലരയാലൂരലയാൽ
24. ആടലോടകം തിന്നിട്ടാടോടലായി, ഓടലോടലായി
25. തെങ്ങടരും മുരടടരൂല
26. കരളിനുമലരിതളുതിരുമൊരളികുലമിളകിയ ചുരുള്‍ അളകം
27. ചരലുരുളും പുഴയില്‍ മണലുരുളില്ല, മണലുരുളും പുഴയില്‍ ചരലുരുളില്ല
28. അന്തിക്ക് കുന്തിദേവി കിണ്ടി കഴുകുമ്പോൾ കിണ്ടികളിൽ ഒരു കിണ്ടിയുരുണ്ട് കുണ്ടിൽ വീണു
29. ഒരു പരലുരുളന്‍ പയറുരുട്ടി ഉരലേല്‍ വെച്ചാല്‍ ഉരലുരുളുമൊ പരലുരുളുമോ
30. പുത്തന്‍പുരക്ക മത്തായി ചേട്ടന്റെ മൂത്ത മക്കന്‍ മാത്തുക്കുട്ടി മത്തി തിന്ന് പിത്തം പിടിച്ച്.
31. കരളിനുമലരിതളുതിരുമൊരളികുലമിളകിയ ചുരുള്‍ അളകം
32. ലോഡ് ലോറി റോഡിലിറങ്ങി
- Also Read: 20+ Malayalam Kusruthi Chodyangal With Answers
- Also Read: 20+ Malayalam Kadam Kadhakal