വാക്സീൻ എന്ന വാക്ക് ഉത്ഭവിച്ചിട്ടുള്ളത് പശു എന്നർത്ഥമുള്ള 'വാക്ക' എന്ന ലാറ്റിൻ പദത്തിൽ നിന്നാണ്.  1796-ൽ എഡ്വേർഡ് ജന്നർ എന്ന ബ്രിട്ടീഷ് ഡോക്ടർ വികസിപ്പിച്ച വസൂരി വാക്‌സിനാണ് ആദ്യത്തേത്. 



 ആ കാലത്ത് ധാരാളംപേര്‍ വസൂരിരോഗം ബാധിച്ച് മരിച്ചു. ഗോവസൂരിയെന്ന കന്നുകാലികളില്‍ കാണപ്പെടുന്ന രോഗം ബാധിച്ചവര്‍ക്ക് വസൂരി രോഗബാധയേല്‍ക്കുന്നില്ല. ഇതിനെക്കുറിച്ച് നിരന്തരം പരീക്ഷണത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ജന്നര്‍ കൃത്രിമ പ്രതിരോധ മാര്‍ഗമായ വാക്‌സിനേഷന്‍ നിര്‍മാണത്തിലേക്ക് എത്തിപ്പെടുകയായിരുന്നു.  അങ്ങനെ എഡ്വേർഡ് ജെന്നർ തെളിച്ച വഴിയിലൂടെ സഞ്ചരിച്ചാണ്, മോഡേൺ ഇമ്മ്യൂണോളജി പിന്നീടങ്ങോട്ട് പോളിയോ, ടെറ്റനസ്, റാബീസ്, തുടങ്ങിയ പല മാരക രോഗങ്ങൾക്കുള്ള  പ്രതിരോധ കുത്തിവെപ്പുകൾ, വാക്‌സിനുകൾ കണ്ടെത്തുന്നത്.

മനുഷ്യരോഗത്തെ സ്വാധീനിച്ച അടുത്തയാളാണ് ലൂയി പാസ്ചറിന്റെ 1885 റാബിസ് വാക്സിൻ. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വാക്സിൻ ഗവേഷണത്തിനും വികസനത്തിനുമുള്ള സജീവ സമയമായിരുന്നു. ലബോറട്ടറിയിൽ വൈറസുകൾ വളരുന്നതിനുള്ള മാർഗ്ഗങ്ങൾ പോളിയോയ്ക്കുള്ള വാക്സിനുകൾ സൃഷ്ടിക്കുന്നത് ഉൾപ്പെടെയുള്ള ദ്രുത കണ്ടെത്തലുകൾക്കും പുതുമകൾക്കു കാരണമായി. 

വാക്സിനുകളിൽ സാധാരണയായി രോഗകാരക ശേഷി ഇല്ലാതാക്കിയതോ നിർജ്ജീവമായതോ ആയ അണുകളൊ അവയിൽ നിന്ന് ഉരുത്തിരിഞ്ഞ ശുദ്ധീകരിച്ച ഉൽപ്പന്നങ്ങളോ അടങ്ങിയിട്ടുണ്ട്. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെ തന്നെ ഉപയോഗിക്കുക എന്നതാണ് വാക്സിനേഷന്റെ തത്ത്വം. രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കാൻ ശേഷിയുള്ള ശ്വേത രക്താണുക്കളെ നേരത്തെ സജ്ജമാക്കുകയാണ് വാക്സിനേഷനിൽ ചെയ്യുന്നത്. ആന്റിജനുകളുടെ സാന്നിധ്യം മനസ്സിലാക്കി അവയ്ക്കെതിരെ ഉത്തേജിതമാകുവാൻ ലിംഫോസൈറ്റുകൾക്ക് കഴിവുണ്ട്. ചില വാക്സിനുകളിൽ രോഗാണുക്കൾ ഉൽപാദിപ്പിക്കുന്ന ടോക്സിനുകൾ നിർവീര്യമാക്കിയാണ് ഉപയോഗിക്കുന്നത്.

Post a Comment

Previous Post Next Post