ഇന്ന് കാസനോവ ചരിത്രത്തിലെ പലരുടേയും മനസ്സില്‍ ഓടിവരുന്ന ചിത്രം ആഭാസ നൃത്തക്കൊഴുപ്പുകളുടെ അകമ്പടിയുളള ചൂതാട്ട കേന്ദമായിരിക്കും. അതിരില്ലാത്ത സ്ത്രീലമ്പടതയുടെ പേരിൽ പ്രശസ്തനായ അദ്ദേഹത്തിന്റെ പേരു തന്നെ വശീകരണത്തിനു പര്യായമായി മാറിയിരിക്കുന്നു. വോള്‍ട്ടെയര്‍, റൂസ്സോ, ലൂയി പതിനഞ്ച്, മൊസാര്‍ട്ട് തുടങ്ങിയവരുടേയൊക്കെ സുഹൃത്തായിരുന്ന കാസനോവ തികഞ്ഞൊരു സഞ്ചാരിയുമായിരുന്നു. യൂറോപ്പില്‍ അദ്ദേഹത്തിന്റെ കാല്‍ തൊടാത്ത ഒരിടവുമില്ല എന്നു വേണമെങ്കില്‍ പറയാം.
1725 ല്‍ വെനീസിലാണ് ജനനം. കാസനോവ പന്ത്രണ്ടാം വയസ്സിൽ അദ്ദേഹം പാദുവ സർവകലാശാലയിൽ പ്രവേശിച്ചു. 1742-ൽ പതിനേഴാമത്തെ വയസ്സിൽ നിയമത്തിൽ ബിരുദം കരസ്ഥമാക്കി. നിയമത്തിനു പുറമേ അദ്ദേഹം, സന്മാർഗ്ഗദർശനവും, രസതന്ത്രവും ഗണിതവും പഠിച്ചിരുന്നു. വൈദ്യശാസ്ത്രത്തിലും അദ്ദേഹം പ്രത്യേകം താത്പര്യം കാട്ടി. “എന്നെ ഞാൻ ആഗ്രഹിച്ചതുപോലെ വൈദ്യനാകാൻ അനുവദിക്കേണ്ടതായിരുന്നു. വക്കീൽ പണിയിൽ എന്നതിനേക്കാൾ തട്ടിപ്പ് ഫലപ്രദമാകുന്നത് വൈദ്യത്തിലാണ്"
ചെറുപ്പത്തില്‍, രോഗം ബാധിച്ചപ്പോള്‍, അധികകാലം ബാക്കിയാവില്ലെന്നായിരുന്നു മാതാപിതാക്കള്‍ വിശ്വസിച്ചിരുന്നത്. അല്‍ഭുതകരമായി രോഗശാന്തി ലഭിച്ചതിനാല്‍ വികാരിയാക്കാനായി അഛന്‍ കാസനോവയെ സഭയില്‍ ചേര്‍ത്തു. പദ്വ സര്‍വകലാശാലയില്‍ പഠിക്കുന്പോള്‍ അസാന്മാര്‍ഗ്ഗിക പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് കാസനോവയെ പുറത്താക്കി. ഇതോടെ പള്ളിയിലെ അച്ഛനാവാനുള്ള കാസനോവയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി.
അതിരില്ലാത്ത സ്ത്രീലമ്പടതയുടെ പേരിൽ പ്രശസ്തനായ അദ്ദേഹത്തിന്റെ പേരു തന്നെ വശീകരണത്തിനു പര്യായമായി മാറിയിരുന്നു . യൂറോപ്പിലെ രാജകുടുംബങ്ങൾ, മാർപ്പാപ്പമാര്‍, കർദ്ദിനാളന്മാർ എന്നിവർക്കു പുറമേ വോൾട്ടയർ, റുസ്സോ, ഗൈഥേ, മൊസാർട്ട് തുടങ്ങിയ അതികായന്മാരുമായും അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന കഥകളുണ്ട്. തന്‍റെ ജീവിതത്തില്‍ സ്നേഹിക്കുകയും ലൈംഗികമായി ബന്ധപ്പെടുകയും ചെയ്ത 122 സ്ത്രീകളെ കുറിച്ചുള്ള മറയില്ലാത്ത വിവരണമാണ് കാസനോവയുടെ ആത്മകഥ. ഇത് ലോകം മുഴുവന്‍ കോളിളക്കമുണ്ടാക്കി.
കടപ്പാട് : mlylm