ഭഗവാൻ ശിവന്‍ പ്രതിഷ്ഠ ആയ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ് ചിദംബരം ക്ഷേത്രം എന്നും അറിയപ്പെടുന്ന നടരാജ ക്ഷേത്രം. പ്രാചീനവും പ്രാഢവുമായ ദ്രാവിഡ സംസ്കാരത്തിന്റെ ആധാര കേന്ദ്രങ്ങളിലൊന്നാണ് ചിദംബരം.  രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിതതാണെന്നാണ് കരുതപ്പെടുന്നത്. അക്കാലം മുതല്‍ തമിഴ്‌നാട്ടിലെ കലയും വാസ്തുവിദ്യയുമെല്ലാം ഇവിടെ കേന്ദ്രമാക്കിയാണ് വളര്‍ന്നതെന്നും കരുതപ്പെടുന്നു. തില്ലൈ കോതൻ എന്ന പേരിലാണ് ശിവനെ ആരാധിക്കുന്നത്.  

Chidambaram Thillai Nataraja temple | ചിദംബരം നടരാജ ക്ഷേത്രം


ലോകത്തിന് നടുക്കായിട്ടാണ് ചിദംബരം ക്ഷേത്രം സ്ഥിതിചെയ്യുന്നതെന്നാണ് വിശ്വസിക്കപ്പെടുന്നത്. മൂന്ന് ലോകങ്ങളുടെയും മധ്യത്തില്‍ തില്ലൈ മരങ്ങളുടെ നടുക്കായി സാക്ഷാല്‍ ശിവന്‍ ആനന്ദനടമാടുന്നുവെന്നാണ് വിശ്വാസം. നടരാജവിഗ്രഹത്തിന് അടുത്തായിട്ടാണ് പേരുകേട്ട ചിദംബര രഹസ്യം. തിരശീലകൊണ്ട് മറച്ചനിലയിലാണിതുള്ളത്. ശൂന്യമായ ഈശ്വര സങ്കല്പം സർവ്വ വ്യാപി ൺന്ന നിലയിലാണ് ഇവിടെ ശിവനെ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഇവിടുത്തെ ഈശ്വര സങ്കല്പം ശൂന്യമാണ്. എവിടെയും ദൈവമുണ്ട് എന്ന വിശ്വാസമാണ് ഇവിടെ ഉയർത്തി കാണിക്കുന്നത്.

പല കാലങ്ങളിലായി പലപല രാജാക്കൻമാരാണ് ക്ഷേത്രത്തിന് ഇന്നത്തെ രൂപം നൽകിയത്. ചിദംബരം പട്ടണത്തിന്റെ നടുവിൽ 40 ഏക്കർ വിസ്തൃതിയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ശ്രീകോവിലിന്റെ മേൽക്കൂര സ്വർണത്തടികുകൾകൊണ്ട് പൊതിഞ്ഞിരിക്കുന്നു.  ക്ഷേത്രത്തിന്റെ ഉൾവശം അനേകം ചുറ്റമ്പലങ്ങൾ  ഉണ്ട്. തേർ രൂപത്തിലുളള നർത്തന സഭയുടെ തൂണുകളിൽ അമ്പരപ്പിക്കുന്ന ശിൽപവേലകൾ! ഇവിടെ നരസിംഹാവതാരത്തിൽ വിഷ്ണു അവതരിച്ചപ്പോൾ ശിവഭഗവാൻ കൈക്കൊണ്ട ശരഭേശ്വരസന്നിധാനം കാണാം.

ഭരതമുനിയുടെ നാട്യശാസ്ത്രത്തിൽ വിവരിച്ചിട്ടുള്ള 108 നാട്യഭാവങ്ങളെയും അവതരിപ്പിക്കുന്ന ശിൽപങ്ങൾ കൊത്തിവച്ച ഇവിടത്തെ കിഴക്കേ ഗോപുരം.ചോള രാജവംശക്കാലത്തായിരുന്നു നിർമ്മിച്ചത്. 

നാല് പ്രധാന ഗോപുരങ്ങളാണ് നടരാജ ക്ഷേത്രത്തിനുള്ളത്. ഇവയോരോന്നും വിധിപ്രകാരമുള്ള ദിക്കുകളെ അഭിമുഖീകരിക്കുന്നു. ശില്പചാതുര്യത്തിന്‍റെ മകുടോദാഹരണം കൂടിയാണ് ചിദംബരം നടരാജ ക്ഷേത്രം. നടനകലയുടെ ഇരിപ്പിടം കൂടിയായ ഇവിടുത്തെ ഓരോ കല്‍ത്തൂണുകളും ഭരതനാട്യത്തിന്‍റെ വ്യത്യസ്ത ഭാവങ്ങള്‍ മിഴിവോടെ വിരിയിക്കുന്നു. നടനത്തെ അതിന്‍റെ എല്ലാ ഭാവങ്ങളോടും പ്രകടിപ്പിച്ചതിനാലാണ് ശിവഭഗവാനെ നടരാജന്‍ എന്ന് വിളിക്കുന്നത്.

Chidambaram Thillai Nataraja temple | ചിദംബരം നടരാജ ക്ഷേത്രം


ചിദംബര ക്ഷേത്രത്തിലെ മൂലവിഗ്രഹം ഒരു ശിവലിംഗമാണ്. പതഞ്ജലി മഹര്‍ഷിയും വ്യാഘ്രപാദനും പൂജനടത്തിയിരുന്ന ശിവലിംഗമാണിതെന്നാണ് വിശ്വാസം. ഋഷീശ്വരന്മരായ പതഞ്ജലിയുടേയും വ്യാഘ്രപാദന്റെയും പൂജയില്‍ പ്രസന്നനായി ശിവഭഗവാന്‍ അവര്‍ക്കു മുന്നില്‍ പ്രത്യക്ഷനായി താണ്ഡവനൃത്തം ആടിയത്രേ. അതിനുശേഷമാണ് ചിദംബരത്ത് നടരാജവിഗ്രഹം പ്രതിഷ്ഠിതമായതെന്ന് ഐതിഹ്യങ്ങളില്‍ കാണുന്നു

Source : Hindupuranam

Previous Post Next Post