ദക്ഷിണായണകാലം ആരംഭിക്കുന്നത് കർക്കടകത്തിലാണ് ( karkidakam ) , ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം, കൊല്ലവർഷത്തിലെ 12-മത്തെ മാസമാണ് കർക്കടകം. ഇടവപ്പാതിക്കുശേഷം വരുന്ന സമയമാണ്. ആന പോലും അടിതെറ്റുന്ന കാലാവസ്ഥയാണ്. ദഹനപ്രക്രിയ കുറവുള്ള മാസമാണ്. ആയതിനാൽ മത്സ്യമാംസാദികളും, ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും പൊതുവെ കുറയ്ക്കേണ്ട സമയമാണ്.
അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാൽ "കള്ളക്കർക്കടകം" എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. കര്‍ക്കിടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കുവാന്‍ രാമായണ പാരായണം മാത്രം മതിയെന്നാണ് വിശ്വാസം. സൂര്യന്റെ തെക്കു നിന്നു വടക്കോട്ടുള്ള ഈ സഞ്ചാരത്തെ (സ്ഥാനമാറ്റത്തെ) ഉത്തരായനം എന്നും വടക്കു നിന്നു തെക്കോട്ടുള്ള സഞ്ചാരത്തെ ദക്ഷിണായനം എന്നും പറയുന്നു. വർഷത്തില്‍ രണ്ടു തവണ മാത്രമാണ് സൂര്യന്‍ കൃത്യമായി കിഴക്കു ദിശയില്‍ ഉദിക്കുന്നത്.
ഉത്തരായണം ദേവന്മാർക്ക് പകലും ദക്ഷിണായണം ദേവന്മാർക്ക് രാത്രിയുമാണ്. രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കർക്കടകം ദേവസന്ധ്യയെന്നും വിശേഷിപ്പിക്കാം. ഈ ദേവസന്ധ്യയിൽ അമൃതസ്വരൂപികളായ നമ്മൾ രാമന്റെ നാമങ്ങള്‍ ചൊല്ലുന്നു. ഇതിലൂടെ രാജ്യത്തിനും മനുഷ്യവാസ ഗ്രഹത്തിനും ദേവാലയങ്ങൾക്കും ദേവന്മാർക്കും മനുഷ്യർക്കും ഗുണം ഉണ്ടാകുന്നു. ഭക്തിയും യുക്തിയും വിഭക്തിയും ചേർന്നതാണ് രാമായണം.
കർക്കടക മാസത്തിൽ ആരോഗ്യ പരിപാലനത്തിനായി കർക്കടകക്കഞ്ഞി കുടിക്കുന്നത്. ശരീരപുഷ്ടിക്കുള്ള ചികിത്സകള്‍ക്ക് അനുയോജ്യമാണ് കര്‍ക്കിടകം. കഴിക്കുന്ന മരുന്നുകളും ചെയ്യുന്ന ചികിത്സകളും ശരീരത്തില്‍ പിടിക്കും. അതുകൊണ്ടു തന്നെ സുഖചികിത്സയ്‌ക്കു ഉത്തമമാണു കര്‍ക്കിടകം. മരുന്നു കഞ്ഞി കുടിച്ച് ദഹനശേഷി വര്‍ദ്ധിപ്പിച്ച് ശരീരത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ പ്രാപ്‌തമാക്കാം.
ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലങ്ങൾ പെട്ടെന്ന് ഒഴിഞ്ഞുപോകുന്നതിനും പിതൃപ്രീതി ലഭിക്കുന്നതിനും അതായത് വെളുത്തവാവിന്റെ പിറ്റേദിവസം മുതൽ കറുത്തവാവു വരെയുള്ള 15 ദിവസം പിതൃക്കളാണ് നമ്മെ സംരക്ഷിക്കുന്നത്. അവരുടെ ഓണമാണ് കർക്കടകവാവ്.
കർക്കടത്തിലെ കറുത്തവാവ് ദിവസമാണ് കർക്കടകവാവ്. ഹൈന്ദവ ആചാരപ്രകാരം ഇൗ ദിവസം ബലിതർപ്പണത്തിന് പ്രസിദ്ധമാണ്. ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കടത്തിലേത്.
കടപ്പാട് : malayalam.samayam
Post a Comment