Are you looking for Kusruthi chodhyangal Here we have some interesting Malayalam Kusruthi Chodyangal with answers

1.    ഇതിന് രാവിലെ തല നഷ്ടപ്പെടും രാത്രിയാകുമ്പോൾ തിരിച്ഛ് കിട്ടും 

Ans : തലയിണ

2.    ഒരു കൊല്ലം ഉറപ്പായും ഗ്യാരന്റി നൽകാൻ കഴിയുന്ന സാധനം ?

Ans : കലണ്ടർ

3.    പെൺകുട്ടികൾ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന ഭരണം ഏതാണ്  ?

Ans : ആഭരണം

4.    വെട്ടും തോറും ഉയരം കുടുന്നതെന്തിന് ?

Ans: കുഴി

5.    ഒരാൾക്കു 4 ആണ്മക്കളുണ്ട് ഓരോരുത്തർക്കും ഓരോ സഹോദരിയും എങ്കിൽ അയാൾക് അകെ എത്ര മക്കൾ ?

Ans: 5

6.    പച്ച ബസ് ചുമന്ന സീറ്റ്  കറുത്ത മനുഷ്യന്മാർ എന്താണെന്ന് പറയാമോ ?

Ans: watermelon

7.    ഡോക്ടർ പറയുമ്പോൾ ഇഷ്ടപ്പെടും കടക്കാരൻ പറയുമ്പോൾ ഇഷ്ടപ്പെടില്ല എന്താണ്  ?

Ans: Sugar illa

8.    കൂട്ടിത്തിന്നാൻ ഒന്നാന്തരം ഒറ്റക്കായാൽ ആർക്കും വേണ്ട ?

Ans : ഉപ്പ് 

9.    വായില്ല നക്കുണ്ട് , നാക്കിന്മേൽ പല്ലുണ്ട്?

Ans : ചിരവ 

10.    ജനിക്കുമ്പോൾ ജനിക്കാത്തതും ജനിച്ചു കഴിയുമ്പോൾ ജനിക്കുന്നതുമായ വസ്തു ?

Ans : പല്ല് 

11.    പറയുമ്പോൾ നിറമുണ്ട് പക്ഷെ കാണുമ്പോൾ നിറമില്ല , എന്താണ് ?

Ans:  പച്ചവെള്ളം 

12.    ഞാൻ വെള്ളത്തിൽ വീണാലും നനയില്ല ?

Ans: നിഴൽ

13.    ആവശ്യമുള്ളപ്പോൾ വലിച്ചെറിയും ആവശ്യം കഴിഞ്ഞാൽ സൂക്ഷിച്ചു വെക്കും ? 

Ans: മീൻവല

14.    തലകുത്തി നിന്നാൽ വലുതാകുന്നതാര് ?

Ans : 6 , തല കുത്തി നിന്നാൽ 9

15.    താമസിക്കാൻ പറ്റാത്ത വീട് ?

Ans : ചീവീട് 

16.    ആളുകൾ എന്നെ വാങ്ങുന്നത് തിന്നാനാണ് പക്ഷെ ആരും തന്നെ എന്നെ തിന്നാറില്ല ആരാണ് ഞാൻ  ?

Ans : plate

17.    ശബ്ദം ഉണ്ടാക്കിയാൽ പൊട്ടുന്ന ലെൻസ് 

Ans: Silence

18.    ചെവിയിൽ കാൽ വെച്ചിരിക്കുന്നത് ആരാണ്  ?

Ans : കണ്ണാടി 

19.    അച്ചാർ ഇടാൻ ഉപയോഗിക്കുന്ന  നക്ഷത്രം 

Ans : ഭരണി 

20.    പ്രായപൂർത്തിയായ ആൺകുട്ടികളും പെൺകുട്ടികളും ആരും കാണാതെ രഹസ്യമായി ചെയുന്നത് എന്ത്  ?

Ans: വോട്ട്

21.    ജോലി സമയത്തു വെള്ളമടിക്കുന്നവർ ആര്  ?

Ans: Fire Force

22.    തലയിൽ കാലും വെച്ച്നടക്കുന്നഒരുജീവിയുടെപേര്?

Ans : പേൻ

23.    തിരക്കുള്ള ഒരു റോഡിൽക്കൂടി ഒരു ഡ്രൈവർ wrong സൈഡിൽ കൂടി പോകുന്നു. പക്ഷെ പോലീസ് അയാളെ ഒന്നും ചെയ്തില്ല. കാരണം?

Ans:  ഡ്രൈവർ നടന്നാണ് പോയത്

24.    മുന്നേ നടക്കുന്ന ആനയുടെ പിന്നേ രണ്ടാന പിന്നേ നടക്കുന്ന ആനയുടെ മുന്നേ രണ്ടാന!!! ആകെ എത്ര ആനകൾ?

Ans : 3

25.    അമ്പാട്ടെ പട്ടിക്ക് മുമ്പോട്ടു വാല്?

Ans: ചിരവ

26.    വേഗത്തിൽ ഒന്നാമൻ, പേരിൽ രണ്ടാമൻ, സ്ഥാനത്തിൽ മൂന്നാമൻ ആരാണെന്ന് പറയാമോ?

Ans : സെക്കൻഡ് സൂചി

27.    എല്ലാവരും ഇത് കിട്ടുന്നത് വരെ തിരയും.. പക്ഷേ കിട്ടിയാലുടനേ വലിച്ചെറിയും. എന്താണിത് ?

Ans: അരിയിലെ കല്ല് 

28.    ഏതുതരംജോലിയും താഴെ നിന്ന് മുകളിലേക്കാണ്തുടങ്ങുന്നത്.ഒരു ജോലി മാത്രം മുകളിൽ നിന്ന് താഴേക്കാണ്.. ഏത് ജോലിയാണത്?

Ans : കിണർ കുഴിക്കൽ 

29.    ജയിക്കുന്നവർ പിറകോട്ടും തോല്കുന്നവർ മുന്നോട്ടും വരുന്ന മത്സരം ഏത്

Ans : വടം വലി

30.    പച്ചക്കറിയിൽ പേര് തുടങ്ങുന്ന ഒരു പക്ഷി

Ans : വെള്ളരിപ്രാവ്

31.    തമിഴ് നാട്ടുകാരുടെ മനസ്സിലും,കേരളത്തിൽ മരത്തിലും ഉള്ളത് എന്ത്

Ans: കാതൽ

32.    വളരും തോറും പേര് മാറുന്ന സാധനം?

Ans : Thenga

33.    കേരളത്തിലെ ഒരു സ്ഥലം

ആദ്യത്തെ മൂന്ന് അക്ഷരത്തിൽ വെള്ളമുണ്ട്.

അവസാനത്തെ രണ്ട് അക്ഷരത്തിൽ വെള്ളം ഇല്ല

Ans : അരുവിക്കര

34.    കയറാൻ പറ്റാത്ത ബസ് ഏതാണ്?

Ans : സിലബസ്

35.    ഹിന്ദിക്കാര്‍ പോക്കറ്റില്‍ വയ്ക്കുന്നതും മലയാളികള്‍ വീട്ടില് വയ്ക്കുനതുമായ വസ്തു ഏത്

Ans : Kalam

36.    അടിയിൽ കിണ്ണം നടുവിൽ വടി മുകളിൽ പന്തൽ?

Ans : ചേന

Read More...

Post a Comment

Previous Post Next Post