രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌  ആരോഗ്യം  കൊണ്ടുദ്ദേശിച്ചിരുന്നത്. ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെടുന്നത് നമ്മുടെ തെറ്റായ ഭക്ഷണ ശീലങ്ങളെക്കുറിച്ചാണ്. എന്നാല്‍ എന്താണ് ശരിയായ ഭക്ഷണശീലമെന്ന് പലര്‍ക്കും അറിയില്ല.  വൈദ്യശാസ്ത്രത്തിന്റെ പ്രയോഗത്തിലൂടെ മാത്രമല്ല, ജീവിതരീതിയുടെ തിരഞ്ഞെടുപ്പിലൂടെയും മെച്ചപ്പെട്ട പരിസ്ഥിതിയുമാണ് ആരോഗ്യവും മൂല്യവും വർദ്ധിപ്പിക്കുന്നത് എന്നത് കൂടുതൽ സ്വീകാര്യമാവുകയാണ്. 



നാം മിക്കപ്പോഴും ആവശ്യത്തിൽ കൂടുതൽ ആഹാരം കഴിക്കുന്നു. വയർ നിറച്ചും ആഹാരം കഴിച്ചാൽ ആമാശയത്തിന് വേണ്ടവിധം പ്രവർത്തിക്കാനാവില്ല. മാത്രവുമല്ല ഇത് ഊർജ്ജ സന്തുലിതാവസ്ഥയെ തകിടം മറിക്കുന്നു. അമിത വണ്ണത്തിനും മറ്റു പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. എല്ലാവർക്കും ഒരേ അളവിലല്ല ആഹാരം വേണ്ടത്. അധ്വാനം വരുന്ന ജോലി ചെയ്യുന്നവർക്ക് കൂടുതൽ വേണം. അധ്വാനം കുറവുള്ള ജോലിയാണെങ്കിൽ ആഹാരം കുറയ്ക്കണം. നല്ല ശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള  ആരോഗ്യ, പോഷകാഹാര ടിപ്പുകൾ ഇതാ.


Eat Nuts

ആരോഗ്യത്തിന് ഏറെ ഗുണകരമാണ് ഡ്രൈ നട്‌സ്. ബദാം, കശുവണ്ടിപ്പരിപ്പ്, വാള്‍നട്‌സ്, പിസ്ത എന്നിവ ഇതില്‍ പെടുന്നു.  നട്സ് കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, അകാലമരണം ഇവയ്ക്കുള്ള സാധ്യതയെ കുറയ്ക്കും, ദിവസവും 20 ഗ്രാം  അണ്ടിപ്പരിപ്പ് കഴിക്കുന്നത് ഹൃദ്രോഗ സാധ്യത 30, അർബുദ സാധ്യത 15, അകാല മരണസാധ്യത 22 ശതമാനം എന്ന തോതിൽ കുറയ്ക്കുമെന്ന് പഠനം.

കശുവണ്ടി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യതയും പ്രമേഹ സാധ്യതയും കുറയ്ക്കും. പ്രതിരോധശേഷി വർധിപ്പിക്കാൻ വളരെ നല്ലതാണ് കശുവണ്ടി. 

Avoid junk food

സ്ഥിരമായി ജങ്ക് ഫുഡ് കഴിക്കുന്നത്, ശരീരഭാരത്തിനും അമിത വണ്ണത്തിനും ഇടയാക്കും.  ഭക്ഷണത്തിലടങ്ങിയിരിക്കേണ്ടുന്ന നാര്, മാംസ്യം, ജീവകംs, ലവണങ്ങൾ തുടങ്ങിയ പോഷകഘടകങ്ങളുടെ അളവ് ജങ്ക് ഫുഡിൽ താരതമ്യേന കുറവായിരിക്കും.  ജങ്ക് ഫുഡുകളില്‍  അമിതമായി പഞ്ചസാരയും കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുള്ളതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനും ടൈപ്പ് 2 പ്രമേഹം വരാനുമുള്ള സാധ്യത കൂടുതലാണ് .

Drink coffee

ഒരു കപ്പ് കോഫിയോ അല്ലെങ്കിൽ ചായയോ കുടിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുളള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതിൽ ആന്റിഓക്‌സിഡന്റുകൾ കൂടുതലാണ് ദിവസവും കോഫി കുടിച്ചാല്‍ അല്‍ഷിമേഴ്‌സ് അഥവാ മറവിരോഗം ഉണ്ടാകില്ല എന്നും പഠനം വ്യക്തമാക്കുന്നു. കരള്‍ ക്യാന്‍സറിനെ തടയാന്‍ ബ്ലാക്ക് കോഫി കുടിക്കുന്നത് നല്ലതാണ്.


Eat Fish

മലയാളിയുടെ തീന്മേശയിൽ മീൻ ഇല്ലാത്ത ദിവസങ്ങൾ ചുരുക്കം.  മത്സ്യത്തിലുള്ള ഒമേഗ 3 ആസിഡ് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണു. നമ്മുടെ വളര്‍ച്ചക്ക് അത്യന്താപേക്ഷിതമായ വളരെയധികം പോഷകഗുണങ്ങള്‍ ഉള്ള ഒരു ഭക്ഷണവസ്തുവാണ് മത്സ്യം. കൊഴുപ്പു നിറഞ്ഞ മത്സ്യങ്ങളാണ് ഏറ്റവും ആരോഗ്യപ്രദമായത്.


Sleep

വായുവും വെള്ളവും ഭക്ഷണവും പോലെ, മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് ഉറക്കം. നല്ല ആരോഗ്യത്തിനു നല്ല ഉറക്കം ആവശ്യമാണ്. ഹൃദയം, ശ്വാസകോശം, മസ്തിഷ്കം എന്നിവയുടെ പ്രവർത്തനങ്ങൾ, രക്തചംക്രമണ വ്യവസ്ഥ, കോശങ്ങളുടെ വളർച്ച തുടങ്ങിയവയ്ക്കൊക്കെ നല്ല ഉറക്കം അത്യന്താപേക്ഷിതമാണ്.


ആവശ്യത്തിന് വെള്ളം കുടിക്കുക 

ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രധാനപ്പെട്ട ഒന്നാണ് വെള്ളം. ശരീരത്തിന്റെയും തലച്ചോറിന്റെയും  ശരിയായ പ്രവര്‍ത്തനത്തിനും നല്ല എനര്‍ജി ലഭിക്കാനുമൊക്കെ ശരീരത്തില്‍ ജലത്തിന്റെ അളവ് ശരിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. 

Eat vegetables and fruits

പഴങ്ങളും പഴച്ചാറുകളും ആരോഗ്യകരമായതിനാൽ  നിത്യജീവിതത്തിലെ ഭക്ഷണക്രമത്തിൽ അവയും ഉൾപ്പെടുത്തേണ്ടതാണ്.  പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുന്നവര്‍ക്ക് ജീവിതത്തെ പോസിറ്റീവായി കാണാന്‍ സാധിക്കുമത്രേ. മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ഇവ സാഹയിക്കുമെന്നും പഠനം പറയുന്നു. 

Previous Post Next Post