കേരളത്തിൽ ജീവിച്ചിരുന്ന കവി പ്രമുഖന്മാരിലൊരാളായിരുന്നു പൂന്താനം. പൂന്താനത്തിന്റെ (1547-1640) ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ജ്ഞാനപ്പാന. ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയില് ആവിഷ്ക്കരിക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ . കൃതി പൂർത്തിയാക്കിയതിനുശേഷം പൂന്താനം മേല്പ്പത്തൂര് ഭട്ടതിരിയെ സമീപിക്കുകയും ജ്ഞാനപ്പാനയിൽ എന്തെങ്കിലും തിരുത്തലുകൾ നടത്തേണ്ടതുണ്ടോ എന്നാരായുകയും ചെയ്തു. മലയാളത്തിലായ കാവ്യം വായിക്കാൻ താല്പര്യമില്ലാത്ത ഭട്ടതിരി ആവശ്യം നിരസിച്ചപ്പോൾ ജ്ഞാനപ്പാനയിൽ ഭഗവാൻ അവതരിക്കുകയും പൂന്താനത്തിന്റെ ഭക്തിയും ഭട്ടതിരിയുടെ വിഭക്തിയും തുല്യമാണെന്നരുളിചെയ്തെന്നും ഐതിഹ്യമുണ്ട്.
മലപ്പുറം ജില്ലയിലെ പെരിന്തല്മണ്ണക്കടുത്തുള്ള സ്ഥലത്താണ് പൂന്താനം ജനിച്ചത് .
കൃഷ്ണനു കുചേലന്‍ എങ്ങനെയോ അങ്ങനെയാണ് ഗുരുവായൂരപ്പന് പൂന്താനം എന്നാണ് ഭക്തരുടെ വിശ്വാസം. വളരെ ചെറുപ്രായത്തിൽ തന്നെ വിവാഹിതനായ അദ്ദേഹത്തിന് ഏറെക്കാലത്തെ പ്രാർത്ഥനകൾക്ക് ശേഷം ഒരു കുട്ടി ജനിക്കുകയുണ്ടായി . കുഞ്ഞിന്റെ ചോറൂണ് ദിവസം കുട്ടി മരണപെട്ടു . നടന്ന അത്യാഹിതം പൂന്താനത്തെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത് . സങ്കടത്തിൽ മുങ്ങിയ പൂന്താനം ഗുരുവായൂരിൽ ചെന്ന് ഭഗവാനോട് സങ്കടം പറഞ്ഞിരുന്നു. അതിൽ നിന്നാണ് സന്താനഗോപാലം എന്ന പാന എഴുതിയത് .
ഐതിഹ്യവും ചരിത്രവും കെട്ടുപിണഞ്ഞുകിടക്കുന്ന പൂന്താനത്തിന്റെ ജീവിതത്തെ ഭക്തിമാര്‍ഗ്ഗത്തിലൂടെയും ശാസ്ത്രീയതയിലൂടെയും സമീപിച്ച ചരിത്രകാരന്മാര്‍ നിരവധിയാണ്.
" കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ
കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാന്
മാളിക മുകളേറിയമന്നന്റെ
തോളില് മാറാപ്പു കേറ്റുന്നതും ഭവാന്
എണ്ണിയെണ്ണിക്കു
റയുന്നിതായുസ്സും
മണ്ടി മണ്ടിക്കരേറുന്നു മോഹവും
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ "
എന്നീ കാവ്യ ഭാഗങ്ങളിലെ താത്വികചിന്തകള്‍ സരസമായ ഭാഷയില് ആവിഷ്കരിക്കാന് പൂന്താനത്തിന് സാധിച്ചത് അവ ഭക്തനായ കവിയുടെ ആന്തരികാനുഭുതികളില് നിന്നും ഉറവെടുത്തവയായതുകൊണ്ടാണ്.
Post a Comment