1.    ആദി കവി എന്ന പേരില്‍ അറിയപ്പെടുന്ന മഹര്‍ഷി ആര്  - വാത്മീകി മഹര്‍ഷി

2.    ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു - വിരാധന്‍

3.    ദശരഥ പുത്രൻ മാരിൽ ആരാണ് മന്ഥരയെ കോപം കൊണ്ട് നിലത്തിട്ടു വലിച്ചത് - ശത്രുഘ്നൻ

4.    അധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത് ആര് -തുഞ്ചത്തെഴുത്തച്ഛന്‍

5.    ശ്രീരാമാദികളെ തേടിപ്പോയ ഭരതനും കൂട്ടരും ആദ്യ ദിവസം താമസിച്ചത് ഏത് പ്രദേശത്താണ് - ശ്രംഗവേരപുരം 

6.    ലങ്കാമർദ്ദനത്തിൽ ഹനുമാൻ എത്ര സൈനികരെയാണ് കാലപുരിക്കയച്ചയത്  - നാലിലൊന്നു സൈനികരെ.

7.    അധ്യാത്മരാമായണത്തില്‍ ആദ്യത്തെ കാണ്ഡത്തിന്‍റെ പേര് എന്ത് - ബാലകാണ്ഡം

8.    വാത്മീകിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു - നാരദമഹര്‍ഷി 

9.    കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു - അഗസ്ത്യന്‍



10.    അദ്ധ്യാത്മ രാമായണത്തിൽ ഏററവും കുറവ് ശ്ലോകങ്ങൾ ഉള്ള കാണ്ഡം ഏതാണ് - സുന്ദര കാണ്ഡം.

11.    രാവണന്റെ ഏതു പുത്രനെയാണ് ഹനുമാൻ വധിച്ചത് - അക്ഷകുമാരനെ.

12.    വിരാധരാക്ഷസനെ വധിച്ചത് ആരായിരുന്നു - ശ്രീരാമൻ. 

13.    വാനരസൈന്യാധിപൻ ആരാണ് - നീലൻ. 

14.    സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു - അഗസ്ത്യന്‍

15.    രാവണൻ ആരിൽനിന്നുമാണ് പുഷ്പകവിമാനം ഗ്രഹിച്ചത് - കുബേരനിൽനിന്ന്. 

16.    ജടായുവിനെക്കണ്ടപ്പോൾ രാമന് ആദ്യമായി എന്താണ് തോന്നിയത് - രാക്ഷസനായ ഒരു മുനിഭക്ഷകനായിട്ടാണ്.

17.    ശ്രീരാമന്റെ പിതാവിന്റെ പേര് - ദശരഥൻ

18.    രാവണന്റെ വാളിൻറെ പേരെന്ത് -  ചന്ദ്രഹാസം

19.    ശ്രീരാമൻ നല്കിയ മുത്തുമാല ആർക്കാണ്‌  സീത നല്കിയത് -  ഹനുമാന്

20.    മാനിന്റെ വേഷത്തിൽ സീതയെ ആകർഷിക്കാൻ ശ്രമിച്ച രാക്ഷസൻ ആര് -  മാരീചൻ

21.    രാവണന്റെ സഹോദരിയുടെ  പേര് -   ശൂർപ്പണഖ

22.    വാല്‍ത്മീകി രാമായണം മലയാളത്തില്‍ എഴുതിയത്‌ ആര്‌ -  മഹാകവി വള്ളത്തോള്

23.    ജടായുവിന്റെ സഹോദരൻ ആരായിരുന്നു - സംബാതി.

24.    ജടായു ആരുടെ പുതനായിരുന്നു - സൂര്യസാരഥിയായ അരുണന്റെ

25.    ശ്രീരാമന്‍ അവതരിച്ച നാളും തിഥിയും ഏതെല്ലാം ആയിരുന്നു  - നാള്‍ - പുണര്‍തം ,തിഥി  - നവമി 

26.    പഞ്ചവടിയില്‍ ശ്രീരാമന്റെ ആശ്രമത്തിനുസമീപം ഉണ്ടായിരുന്നനദി ഏത് - ഗൗതമി നദി

27.    രാവണന് ചന്ദ്രഹാസം എന്ന വാൾ നൽകിയതാരാണ് - പരമശിവൻ.

28.    ആദ്യമായിട്ട് രാമൻ ആരെയാണ് വധിച്ചത് - നക്തഞ്ചരന്മാരെ.

29.    മഹാവിഷ്ണുവിന്റെ കയ്യില്‍ ഉള്ള ശംഖിന്റെ പേര് എന്ത് - പാഞ്ചജന്യം 

30.    കുംഭകർണ്ണൻ രാവണന്റെ ആരാണ് - ഇളയസഹോദരൻ.

31.    സീതാപഹരണത്തിനായി രാവണന്‍ ആരുടെ സഹായമാണ്

തേടിയത് - മാരീചന്‍.

32.    സേതു ബന്ധനത്തിനു ആരെയാണ് നിയോഗിച്ചത് - നളനെ.

33.    സീതയെ കട്ടുകൊണ്ടുവരുവാൻ രാവണൻ മാരീചന്റെ സഹായം എപ്രകാരം തേടുന്നു - ഹേമവർണ്ണം പൂണ്ട മാനായിച്ചെന്നു സീതയെ മോഹിപ്പിക്കുകയും തന്മൂലം രാമലക്ഷ്മണന്മാരെ അകറ്റുകയും ചെയ്യണം.

34.    ശ്രീരാമന്‍ ആദ്യമായി വധിച്ച രാക്ഷസി ആരായിരുന്നു - തടാക 

35.    വാനരനായകന്മാരുടെ സംഖ്യ എത്രയുണ്ട് - അറുപത്തേഴുകോടി.

Read more..


Previous Post Next Post