ശന്തിരപ്പുതുനാരിയിന്മനം
കൊള്ളെ ജോറിൽ വാ മാരനെ
ശോഭിയിൽ തുടർ വന്നെരിന്തും
തെളിവൊടെ മാരാ രസമോടെ വാ.........
തീരമേ... തീരമേ... നീറുമലകടലാഴമേ...
ദൂരമേ... ഹൃദയ ദ്വീപിലുദിച്ച ശോണ രൂപനെൻ..
സൂര്യനെ തീക്ഷ്ണമായ് പുൽക കിരണ കരങ്ങളാൽ..
ഇവളെ നീ... ആ..കാശമേ....
കഥയിലെ ഹൂറിയോ ഞാൻ കടൽ നടുക്കോ
നിന്റെ മരതക ഗൃഹം
കരുതി വെച്ചോ നീയെനിക്കായ്
ഈ അപരിചിത പുരം
ഇവിടമോ ശരണാലയം.. നീ തരും കരുണാകരം
നമ്മളെത്തിയ പവിഴ ദ്വീപഹൃദം
തേടിയ തീരം ദൂരം
ശന്തിരപ്പുതുനാരിയിന്മനം
കൊള്ളെ ജോറിൽ വാ മാരനെ
ശോഭിയിൽ തുടർ വന്നെരിന്തും
തെളിവൊടെ മാരാ രസമോടെ വാ
രാവിവൾ പകലിനെ സ്നേഹാന്ധമാം
ജ്വലൽസൂര്യനാൽ മീളിടുമ്പൊഴെൻ
പ്രാണനിൽ പകരുമിരമ്പ കടൽ
ചിരം നീ പെരും കടലനുരാഗമേ
ഒരേ രാഗ താളങ്ങളാൽ... നീർന്നിതാ...
മിനിക്കോയ് തീരങ്ങൾ താരാട്ടായ്
പുലർകാറ്റായ് നീ അരികിൽ ഞാൻ അറിയാതാലോലമായ്
കഥയിലെ ഹൂറിയെന്നേ കാത്തിരുന്നു
നിന്റെ മരതക ഗൃഹം
കരുതി വെച്ചു നീയെനിക്കായ്
സ്വപ്ന മധുരിത പുരം
ഇവിടെ നിൻ പ്രണയാലയം എന്റെ പ്രാർത്ഥനയായിടം
നമ്മളെത്തിയ പവിഴ ദ്വീപഹൃദം തേടിയ തീരം ദൂരം
തീരമേ... തീരമേ... നീറുമലകടലാഴമേ...
ദൂരമേ... ഹൃദയ ദ്വീപിലുദിച്ച ശോണ രൂപനെൻ..
സൂര്യനെ തീക്ഷ്ണമായ് പുൽക കിരണ കരങ്ങളാൽ
ഇവളെ നീ...
👉 Download
- Also read : Malik movie review in malayalam