എന്താണ് ക്രിപ്‌റ്റോകറൻസികൾ ?
ക്രിപ്‌റ്റോകറൻസി ഒരു തരം ഡിജിറ്റൽ അല്ലെങ്കിൽ വെർച്വൽ പണമാണ്. ഇത് ഒരിക്കലും നമ്മുടെ നഗ്നമായ കൈകൾ കൊണ്ട് സ്പർശിക്കാൻ സാധിക്കില്ല ഇത് ഇലക്‌ട്രോണിക് രൂപത്തിൽ മാത്രമേ നിലനിൽക്കൂ. ഒരു ബാങ്ക് പോലുള്ള കേന്ദ്രീകൃത അതോറിറ്റി ഇതിനില്ല. എന്നാൽ ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാൻ കമ്പ്യൂട്ടർ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയാണ് ഇവ പിന്തുണയ്ക്കുന്നത്. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡാണ്.
ക്രിപ്‌റ്റോകറൻസി / ബിറ്റ്‌കോയിൻ കണ്ടുപിടിച്ചത് ആര്?
2008ൽ ‘സതോഷി നകാമോട്ടോ’ എന്ന പേരിൽ അറിയപ്പെടുന്ന ജപ്പാൻ സ്വദേശിയായ അജ്ഞാത വ്യക്തിയാണ് ബിറ്റ്‌കോയിൻ കണ്ടുപിടിച്ചത്. പിന്നീട് പല ക്രിപ്റ്റോകറൻസികളും കണ്ടുപിടിച്ചു. പക്ഷേ ബിറ്റ്‌കോയിനാണ് ഏറ്റവും ജനപ്രിയമായി തുടരുന്ന ക്രിപ്റ്റോകറൻസി. ഇന്ന് ഒരു ബിറ്റ് കോയിനിന്റെ വില 33,01,745.13 Indian Rupee ആണ് .
ബിറ്റ്‌കോയിൻ എങ്ങനെ സമ്പാദിക്കാം ?
- വിദേശ കറന്‍സികള്‍ എക്‌ചേഞ്ച് ചെയ്യുന്നതുപോലെ ,നിങ്ങളുടെ കയ്യിലുള്ള കറന്‍സിയുമായി ബിറ്റ്‌കോയിന്‍ വിപണി വിലയില്‍ മാറ്റിയെടുക്കാം.
- നമ്മുടെ കൈവശമുള്ള എന്തെങ്കിലും വസ്തുക്കള്‍ക്കോ സേവനത്തിനോ പകരമായി ബിറ്റ്‌കോയിന്‍ സ്വീകരിക്കാം.
- ബിറ്റ്‌കോയിന്‍ ഖനനം ചെയ്യാം. എന്നാല്‍ ബിറ്റ് കോയിന്‍ ഖനനത്തിനു വേണ്ട കംപ്യൂട്ടറുകള്‍ അവയേക്കാള്‍ ശക്തി കൂടിയവയാണ്. ഇവ പലപ്പോഴും വാങ്ങാന്‍ പോലും സാധരാണക്കാര്‍ക്കാവില്ല.
ബിറ്റ്കോയിന്റെ ഉപയോഗം ലളിതമാണ്. അത് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന ഏതെങ്കിലും ഒരു സൈറ്റിലൂടെ ആവശ്യക്കാർ ഒരു ബിറ്റ് കോയിൻ വാലറ്റ് സ്വന്തമാക്കണം. അതിനു ശേഷം അവരുടെ ബാങ്കിൽ നിന്ന് പണം വാലറ്റിലേക്ക് മാറ്റി പിന്നീട് ബിറ്റ് കോയിൻ വാങ്ങാൻ ഉപയോഗിക്കാം. ബീറ്റ് കോയിനുകൾ വാലറ്റിലോ, കംപ്യൂട്ടറിലോ, മൊബൈൽ ഫോണിലോ, ശേഖരിച്ച് വയ്ക്കാം.ഇതുപയോഗിച്ച് പ്രത്യേക രീതിയിൽ സാധനങ്ങളും സേവനങ്ങളും വാങ്ങാമെങ്കിലും സാധാരണ കറൻസി പോലെ ഉപയോഗിക്കാവുന്നതല്ല. ആഗോളാടിസ്ഥാനത്തിൽ ഒരു ദിവസം 25000 കോടി രൂപയുടെ വ്യാപാരം നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ബിറ്റ്കോയിനെ പിന്തുണച്ചിരുന്നില്ല. എന്നാൽ ഇത്തരം നിയന്ത്രണങ്ങൾ നിയമവിരുദ്ധമാണെന്ന് 2020 മാർച്ചിൽ സുപ്രീം കോടതി വ്യക്തമാക്കി. ഇതിനെ തുടർന്നുണ്ടായ ഉയർന്ന ഡിമാൻഡും കുറഞ്ഞ വിതരണവുമാണ് ബിറ്റ്‌കോയിനെ ഉയർന്ന വിലയിലേക്ക് നയിച്ചത്.
കഴിഞ്ഞ കുറേ വർഷങ്ങളായി ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം ക്രമാതീതമായി വർധിക്കുന്നുണ്ട്. നിലവിൽ 96 രാജ്യങ്ങളിൽ ബിറ്റ്കോയിൻ ഉപയോഗിക്കുന്നുണ്ട് .
എന്താണ് ബ്ലോക്ക്ചെയിന്‍ ?
ബ്ലോക്ക്ചെയിനിനെ ഡിസ്ട്രി ബ്യൂട്ടഡ് ഡിജിറ്റല്‍ ലഡ്ജര്‍ എന്നും വിളിക്കാറുണ്ട്. അനേകം കമ്പ്യൂട്ടറുകളിലായി പരന്നുകിടക്കുന്ന ഒരു ഡിജിറ്റല്‍ കണക്കു പുസ്തകമായി ഇതിനെ സങ്കല്‍പ്പിക്കാം. ഈ കണക്കു പുസ്തകത്തിലെ ഒരു ഇടപാടിനെ സൂചിപ്പിക്കുന്ന ഡിജിറ്റല്‍ റെക്കോര്‍ഡിന് ബ്ലോക്ക് എന്നു പറയുന്നു. ഇത്തരത്തിലുള്ള പല ബ്ലോക്കുകള്‍ ചേര്‍ന്ന ചങ്ങലയാണ് ബ്ലോക്ക്ചെയിന്‍. അസംഖ്യം കമ്പ്യൂട്ടറുകള്‍ക്ക് ശൃംഖലയുടെ ഭാഗമാകാം. വിവരങ്ങള്‍ ശേഖരിച്ചുവയ്ക്കുന്നത് ഈ കമ്പ്യൂട്ടറുകളിലെല്ലാമായിട്ടാണ്. കേന്ദ്രീകൃതമായ വിവരശേഖരം ഇല്ലാത്തതിനാല്‍ ഡേറ്റയ്ക്ക് ശക്തമായ സുരക്ഷിതത്വം ഉണ്ട്. ഓരോ ഇടപാടുകളും ഒരു ഹാഷ് മൂല്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആര്‍ക്കും ഈ മൂല്യത്തില്‍ കൃത്രിമമായി മാറ്റംവരുത്താന്‍ കഴിയില്ല. ഓരോ പുതിയ ഇടപാടും മുമ്പുള്ള ഇടപാടിന്‍റെ തുടര്‍ച്ചയായാണ് രേഖപ്പെടുത്തിവയ്ക്കുന്നത് എന്നതിനാല്‍ സുതാര്യതയ്ക്കും ഉറപ്പുണ്ട്.
Post a Comment