പ്രസംഗം ഒരു കലയാണ്,  ഭംഗിയായി പ്രസംഗിക്കാന്‍ കഴിയണം എന്ന് ഒരു വട്ടമെങ്കിലും ആഗ്രഹിക്കാത്തവര്‍  കുറവായിരിക്കും. സഭാകമ്പം  കാരണം പ്രസംഗം രംഗത്തു നിന്ന് മാറിനില്‍ക്കുന്ന കുറച്ച് പേരെങ്കിലുമുണ്ട്. എന്നാല്‍ നിരന്തര ശ്രമമുണ്ടെങ്കില്‍ ഈ രംഗത്ത് ആര്‍ക്കും ശോഭിക്കാന്‍ കഴിയും.



അരിസ്റ്റോട്ടിലും,  സിസെറോയും ആണ് പ്രസംഗകലയുടെ പിതാക്കന്മാർ. പ്രസംഗം കാര്യങ്ങൾക്കു ഒരു വ്യക്തത വരുത്തുവാനുള്ള മാര്ഗം ആയിരുന്നു. മനുഷ്യനെ ചിന്തിപ്പിക്കുന്നതും, കാര്യങ്ങൾ ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയുക എന്നുള്ളതാണ് ഈ കലയുടെ ഉദ്ദേശം.

നല്ല രീതിയിൽ വായന ഉള്ള ഒരാൾക്കേ നന്നായി പ്രസംഗിക്കാനാവൂ . സംസാരിക്കാൻ പോകുന്ന വിഷയത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് പ്രസംഗിക്കാനുള്ള ആത്മ വിശ്വാസം നൽകും . 

മറ്റൊരാളെ അനുകരിച്ച് പൊലിപ്പിക്കാൻ ആകുന്നതല്ല പ്രസംഗം. സ്വന്തം ശൈലിയിൽ സംസരിക്കാൻ ശീലിക്കുക.   ശ്രോതാക്കൾ ആരാണ്‌? എന്താണ്‌ വിഷയം? ഏതാണ്‌ സന്ദർഭം ?  ഇതെക്കെ ആദ്യമേ മനസിലാക്കണം. അത്പോലെ  വിഷയത്തെകുറിച്ച്‌ എനിക്കുള്ള അഭിപ്രായമെന്ത്‌?  പ്രസംഗത്തിന്റെ തുടക്കം  തുടർച്ച  ഒടുക്കം  എങ്ങനെ ആയിരിക്കണം?.  ഇ കാര്യങ്ങൾ കൂടി മുൻകൂട്ടി ചിന്തിക്കണം.

മറ്റുള്ളവർ എന്ത് വിചാരിക്കും, ശരിയാകുമോ എന്ന് തുടങ്ങിയ മുൻവിധികൾ മനസ്സിൽ നിന്നും മാറ്റിവെയ്ക്കുക. ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം ഉണർത്തിയെടുക്കുക. മൈക്കിനു മുമ്പിൽ നിൽക്കുമ്പോൾ പ്രസന്ന മുഖം ഉണ്ടായാൽ അത് നല്ല ഒരു തുടക്കമായിരിക്കും .കേൾക്കാൻ കാതോർത്തിരിക്കുന്നവർക്കും അത് ഉന്മേഷം പകരും.  സദസിന്റെ എതെങ്കിലുമൊരുഭാഗത്തു  മാത്രം ദൃഷ്ടി ഉറപ്പിച്ചു പ്രസംഗിക്കയുമരുത്. അത് കേൾവിക്കാരിൽ ഒരു വിഭാഗത്തെ മനപ്പൂർവ്വമല്ലെങ്കിൽക്കൂടി അവഗണിക്കുന്നതായി തോന്നും .

പ്രസംഗം ഒരിക്കലും അധികപ്രസംഗം ആവരുത് . ഒരു നീണ്ട പ്രസംഗം സദസ്യരെ മുഷിപ്പിക്കും .ഏറ്റവും നല്ല വാക്കുകളിൽ, കുറഞ്ഞ സമയത്തിൽ, ഒട്ടും ആശയം ചോരാതെ പ്രസംഗിക്കുക ഏറ്റവും നല്ല പ്രസംഗമാവും. 

പ്രസംഗിക്കാനുള്ള കഴിവ് ജന്മനാ ലഭിക്കുന്നതല്ല, ചിട്ടയായ പരിശീലനത്തിലൂടെ അതു നേടിയെടുക്കാന്‍ കഴിയുമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഗാന്ധിജി. കൃത്യമായ പരിശീലനത്തിലൂടെ തന്റെ ഉള്‍വലിയല്‍ സ്വഭാവത്തെ മാറ്റിനിര്‍ത്തി ലോകം കണ്ട ഏറ്റവും വലിയ നേതാവാകാന്‍ കഴിഞ്ഞതിനു പിന്നില്‍ ഗാന്ധിജിക്ക് തന്റെ പ്രസംഗപാടവവും ഗുണകരമായിട്ടുണ്ട്.

Post a Comment

Previous Post Next Post