മഹാഭാരതത്തിലെ ഏറ്റവും തേജസ്സുറ്റ വ്യക്തിത്വമായ കർണ്ണൻ ശെരിക്കുമൊരു ഇതിഹാസപുരുഷൻ തന്നെയായിരുന്നു . കുന്തീപുത്രനായി ജനിച്ചിട്ടും സൂതപുത്രനായി ജീവിക്കേണ്ടി വന്ന ഹതഭാഗ്യനായിട്ടാണ് കർണ്ണനെ ചിത്രീകരിച്ചിരിക്കുന്നത്.
ഒരിക്കൽ ഭോജരാജന്റെ കൊട്ടാരത്തിൽ എഴുന്നള്ളിയ ദുർവ്വാസാവ് മഹർഷിയെ പരിചരിച്ചത് കുന്തിയായിരുന്നു. സന്തുഷ്ടനായ അദ്ദേഹം കുന്തിയ്ക്ക് അഞ്ചു വിശിഷ്ട പുത്രസിദ്ധി മന്ത്രങ്ങൾ ഉപദേശിച്ചു കൊടുത്തു. അവ ഓരോന്നും ഏതു പ്രപഞ്ചശക്തിയെ മനസ്സിൽ ധ്യാനിച്ചുകൊണ്ട് ജപിക്കുന്നുവോ, ആ ശക്തി മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെട്ട് കുന്തിയ്ക്ക് ആ ശക്തിയുടെ ഒരു മകനെ നൽകും.
മന്ത്രങ്ങൾ കിട്ടിയ കുന്തി ജിജ്ഞാസയായി. "ഇത് ഫലിക്കുമോ എന്ന് എങ്ങനെ അറിയാം?" ജിഞാസ കൂടി കൂടി വന്നു.ഒടുവിൽ കുന്തിയൊരു തീരുമാനമെടുത്തു. പരീക്ഷിക്കുക തന്നെ, സൂര്യ ദേവനെ മന്ത്രം ജപിച്ചു വിളിച്ചു പ്രത്യക്ഷപ്പെടുത്തി നോക്കാം. കുന്തി മഹർഷി പറഞ്ഞു കൊടുത്ത മന്ത്രം ജപിച്ചു.അത്ഭുതം സർവ്വാഭരണ വിഭൂഷിതനായി സാക്ഷാൽ സൂര്യദേവൻ പ്രത്യക്ഷപ്പെട്ടു. പകച്ച് പോയ കുന്തിയോട് സൂര്യദേവൻ ചോദിച്ചു "എന്തു വരമാണ് വേണ്ടത് ?" കൂപ്പുകൈകളോട് കൂടി കുന്തി അപേക്ഷിച്ചു. "അവിടുന്ന് ക്ഷമിക്കണം ,അവിവേകം പൊറുക്കണം, അടിയന് വരങ്ങളൊന്നും വേണ്ട" എന്നാൽ ആവശ്യമില്ലാതെ തന്നെ വരുത്തിയതിന് പകരമായി സന്താനഭാഗ്യം നല്കിയാണ് സൂര്യദേവൻ മറഞ്ഞത്.
ഗർഭിണിയായ കുന്തീദേവി അപമാനഭയത്താൽ ആരോരുമറിയാതെ ഒരു തോഴിയുടെ സഹായത്താൽ പ്രസവിച്ചു. കവചകുണ്ഡലങ്ങളോടുകൂടിയ ഒരു ആൺകുഞ്ഞായിരുന്നു അത്. ആ ചോരക്കുഞ്ഞിനെ ഒരു പേടകത്തിലാക്കി ഗംഗാനദിയിലൊഴുക്കുകയും ചെയ്തു. കവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം ഇവനെ ആർക്കും വധിക്കാൻ കഴിയില്ല എന്ന് ജനന സമയത്ത് സൂര്യദേവൻ അരുളിച്ചെയ്തിരുന്നു. ജന്മനാ കവചകുണ്ഡലങ്ങളോടുകൂടിയുള്ള ആ പിഞ്ചുകുഞ്ഞിനെ കുത്തിയൊഴുകുന്ന നദിയിൽ നിന്നും ഹസ്തിനപുരത്തിലെ തേരാളിയായ അധിരഥൻ രക്ഷിച്ചു. അദ്ദേഹവും ഭാര്യയായ രാധയും ആ കുഞ്ഞിനെ എടുത്തു വളർത്തി. അങ്ങനെ “രാധേയൻ” എന്ന പേരിലും “സൂതപുത്രൻ” എന്ന പേരിലും കർണ്ണൻ അറിയപ്പെട്ടു.
മഹാഭാരതയുദ്ധം ആസന്നമായ നാളുകളിൽ ഒരു ദിവസം ദേവന്മാരുടെ രാജാവായ ഇന്ദ്രൻ വിചാരിക്കുകയുണ്ടായി, യുദ്ധത്തിൽ തന്റെ പുത്രനായ അർജ്ജുനന്റെ പ്രധാന എതിരാളി കർണ്ണനായിരിക്കും. അവന്റെ ശരീരത്തിൽ കവചകുണ്ഡലങ്ങൾ ഉള്ള കാലത്തോളം അവനെ ആർക്കും വധിക്കുവാൻ സാധ്യമല്ല. അതിനാൽ ദാനശീലനായ കർണ്ണന്റെ കയ്യിൽ നിന്നും അത് എങ്ങനെയെങ്കിലും ചോദിച്ചുവാങ്ങണം. ഇന്ദ്രന്റെ ഇപ്രകാരമുള്ള വിചാരം ജ്ഞാനദൃഷ്ടിയാൽ അറിഞ്ഞ സൂര്യഭഗവാൻ ഒരുദിവസം രാത്രിയിൽ കർണ്ണൻ ഉറങ്ങുന്ന വേളയിൽ, അദ്ദേഹത്തിൻറെ സ്വപ്നത്തിൽ ഒരു ബ്രാഹ്മണവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ഉപചാരപൂർവ്വം വന്ദിച്ച കർണ്ണനോട് സൂര്യൻ അദ്ദേഹത്തിന്റെ ജന്മരഹസ്യം ധരിപ്പിക്കുകയും ചെയ്തു.
തുടർന്ന് ജനിച്ചപ്പോൾ കർണ്ണന്റെ ശരീരത്തിൽ താൻ അണിയിച്ച കവചകുണ്ഡലങ്ങൾ ഒരിക്കലും കൈവെടിയരുതെന്നും അവ ശരീരത്തിൽ ഉള്ള കാലത്തോളം നിന്നെ ആർക്കും വധിക്കുവാൻ സാധ്യമല്ലെന്നും സൂര്യഭഗവാൻ അറിയിച്ചു. എന്നാൽ താൻ ഒരിക്കലും സത്യം ലംഘിക്കുകയില്ലെന്നും തന്റെ ദാനവ്രതം താനൊരിക്കലും തെറ്റിക്കുകയില്ലെന്നും കർണ്ണൻ പിതാവായ സൂര്യദേവനോട് പറഞ്ഞു. അങ്ങിനെയെങ്കിൽ, കവചകുണ്ഡലങ്ങൾക്ക് പകരമായി ഇന്ദ്രന്റെ പക്കലുള്ള ഏകപുരുഷഘാതിനി എന്ന വേല് ചോദിച്ചു വാങ്ങണമെന്നും, അർജ്ജുനനല്ലാതെ മറ്റാരിലും അത് പ്രയോഗിക്കരുതെന്നും, എന്നാൽ അർജ്ജുനനിൽ “പ്രയോഗിക്കാതിരിക്കരുത്” എന്നും സൂര്യദേവൻ പ്രത്യേകം ഓർമ്മിപ്പിച്ചു. സൂര്യദേവൻ മുൻപറഞ്ഞതുപോലെ ഇന്ദ്രൻ ബ്രാഹ്മണവേഷധാരിയായി വന്നു. തന്റെ ജീവരക്ഷയായ കവചകുണ്ഡലങ്ങൾ ചോദിച്ചെത്തിയ ഇന്ദ്രനോട് കർണ്ണൻ സൂര്യദേവന്റെ നിർദ്ദേശമനുസരിച്ചു ഇന്ദ്രദത്തമായ ഏകപുരുഷഘാതിനി വേല് ആവശ്യപ്പെട്ടു . എന്നിട്ടു പറഞ്ഞു . ” ഈ കവചകുണ്ഡലങ്ങൾ എനിക്ക് ജന്മസിദ്ധമാണ് . എന്റെ പിതാവ് നൽകിയ ഇവയെ ത്വജിച്ചാൽ ഞാൻ മൃത്യുവിന് വശഗനായിപ്പോകും . എന്നാലും അങ്ങ് നൽകുന്ന വേലുണ്ടെങ്കിൽ , എന്റെ മൃത്യുവായിരിക്കുന്ന ഒരു ആജന്മശത്രുവുണ്ട് , അവനെ വധിച്ചു ഞാൻ അകാലമൃത്യുവിൽ നിന്നും രക്ഷ നേടുന്നതാണ് “. ഇന്ദ്രൻ ക്രൂരമായി ചിരിച്ചുകൊണ്ട് കൊണ്ട് ഇങ്ങനെ പറഞ്ഞു .” വേല് ഞാൻ തരാം . പക്ഷെ നീ ഉദ്ദേശിക്കുന്ന ആ ശത്രുവിനെ രക്ഷിക്കുന്നത് ലോകനാഥനായ കൃഷ്ണനാണ് എന്നത് ഓർത്തുകൊള്ളൂ”. ഇന്ദ്രൻ തുടർന്ന് കര്ണ്ണന് ഏകപുരുഷഘാതിനി വേലു നൽകുകയും , പകരം കർണ്ണൻ വിലമതിക്കാനാകാത്ത തന്റെ കവച – കുണ്ഡലങ്ങൾ നൽകുവാൻ സന്നദ്ധനാകുകയും ചെയ്തു . അതിതീവ്രമായ വേദന വകവയ്ക്കാതെ, ശരീരത്തിൽ നിന്നും കവചകുണ്ഡലം മുറിച്ചു കൊടുക്കുന്ന കർണ്ണനെ കണ്ടു, ഇന്ദ്രനും ദേവന്മാരും സിംഹനാദം മുഴക്കി. അതിധീരമായ ഈ പ്രവർത്തി കണ്ട് ദേവന്മാരും ഋഷികളും വൈകർത്തന: എന്ന് കർണ്ണനെ ബഹുമാനപുരസരം സംബോധന ചെയ്തു.
നമ്മൾ എല്ലാവരും ധരിച്ചുവച്ചിരിക്കുന്നത് മഹാഭാരതത്തിൽ ഭീമാനാണ് , കായിക ശക്തിയിൽ മറ്റ് ഏത് കഥാപാത്രങ്ങളെക്കാളിലും മുമ്പൻ എന്നല്ലേ???കാരണം അദ്ദേഹത്തിന് 10000 ആനകളുടെ ബലമുണ്ട്.. മാത്രവുമല്ല ജരാസന്ദൻ,ഹിടുംബൻ,കീചകയൂൻ തുടങ്ങിയ വിരമാരെയെല്ലാം ഭീമൻ അദ്ദേഹത്തിന്റെ കായിക ശക്തി കൊണ്ട് പരാജയപ്പെടുത്തിയിട്ടും ഉണ്ട്..
എന്നാൽ ഭീമനോളമോ അഥവാ അദ്ദേഹത്തെക്കാൾ ഒരു പരിധി കൂടുതലോ ബലവാനാണ് കായികശക്തിയിൽ കർണ്ണൻ എന്ന സത്യം അധികമാർക്കും അറിയാൻ ഇടയില്ല...കാരണം കർണ്ണൻ എന്ന കഥാപാത്രം മനസ്സിൽ വരുമ്പോൾ നമ്മൾക്ക് ഓർമ്മ വരിക അദ്ദേഹത്തിന്റെ അസ്ത്രവിദ്യയിൽ ഉള്ള കഴിവും,കവചകുണ്ഡലങ്ങളും,അദ്ദേഹത്തിന്റെ ദാനശീലവും ഒക്കെയാണ്..
എന്നാൽ അത് മാത്രം അല്ല സത്യം..കായിക ശക്തിയിലും മഹാഭാരതത്തിൽ മറ്റാരേക്കാളും മുമ്പൻ കർണ്ണനാണ്,ഭീമൻ അല്ലാ..കർണ്ണന് ജനിക്കുമ്പോൾ തന്നെ 10000 ആനകളുടെ ബലമുണ്ടായിരുന്നു.എന്നാൽ ഭീമനും 10000 ആനകളുടെ ബലമുണ്ട്. ഇതിൽ 8000 ആനകളുടെ ബലം കിട്ടിയത് വാസുകിയുടെ വരബലം കൊണ്ടാണ്.അതായത് ജനിക്കുമ്പോൾ ഭീമന്റെ കായികബലം 2000 അനകളുടേത് എന്നനുമാനിക്കാം.
കായികബലത്തെ അടിസ്ഥാനമാക്കുമ്പോൾ മഹാഭാരതത്തിലെ മികച്ച യോദ്ധാക്കൾ കർണ്ണൻ,ഭൂരിശ്രവസ്,സാത്യകി,ഭീമൻ,ജരാസന്ദൻ,ശല്യർ,കിചകൻ....ഇവരാണ്..
Source : ചരിത്രതാളുകൾ
Post a Comment