👉സ്കൂളിൽ പടിക്കണ കാലത്തു എനിക്ക് ഒരു പെൺകുട്ടിയോട് പ്രണയം തോന്നി . എന്നും ഞങ്ങൾ തമ്മിൽ കാണുമായിരുന്നു. ഒരു ദിവസം രണ്ടും കല്പിച്ചു ഞാൻ അത് അവളോട് തുറന്നു പറഞ്ഞപ്പോൾ അവൾ പറഞ്ഞു ഞാൻ തന്നെ കുറിച്ച് ഇങ്ങനെയല്ല കരുതിയത്.....
മേലിൽ ഇത് ആവർത്തിച്ചാൽ ഞാൻ ചേട്ടന്മാരോടും അപ്പനോടും പറയും.അതിനു ശേഷം ഞാൻ അവളുടെ നിഴലിൽ പോലും നോക്കിയില്ല....
ഒരു ദിവസം അവളെന്നെ വഴിയിൽ വെച്ച് കണ്ടു . എൻ്റെ റെസ്റ്ബുക്ക് ഒന്നു തരുമോ എന്നു ചോദിച്ചു ? ഞാൻ കൊടുത്തു ...
2 ദിവസത്തിനു ശേഷം അവൾ തിരികെ തന്നു... അതിൽ അവളെഴുതി " എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ് ". അന്ന് അങ്ങനെ പറയേണ്ടി വന്നതിൽ മാപ്പ് .. ഇനി എന്നോട് മിണ്ടാതിരിക്കരുത് .. പക്ഷെ ഞാൻ അവളോട് മിണ്ടിയില്ല .
കാരണം ഇന്നലെ ഞാനും വൈഫും കൂടി പഴയ ടെസ്റ്ബുക്ക് തൂക്കികൊടുക്കാൻ നേരമാണ് അവൾ അന്ന് എഴുതിയത് കണ്ടത് പടിക്കണ കാലത്തു ടെസ്റ്ബുക് തുറന്നു നോക്കിയിരുനെങ്ങിൽ ...
👉 വാട്സാപ്പിൽ lastseen കാട്ടുന്നതിന്റെ കൂടെ lastseen ആരുടെ കൂടെ എന്നു കുടി കിട്ടിയിരുന്നെങ്കിൽ ഇവിടെ കൊലപാതകം നടന്നേനെ ...
👉മൊബൈൽ ഫോൺ വന്നതോടെ വാച്ചിന്റെ കഥ കഴിഞ്ഞു.
ടോർച്ചിന്റെ കഥ കഴിഞ്ഞു.
ക്യാമറയുടെ കഥ കഴിഞ്ഞു.
റേഡിയോയുടെ കഥ കഴിഞ്ഞു.
എഴുത്തുകളുടെ കഥ കഴിഞ്ഞു.
ഈ മൊബൈൽ നിങ്ങളുടെ ഭാര്യയുടെ കയ്യിൽ കിട്ടിയാൽ നിങ്ങളുടെ കഥ കഴിഞ്ഞു.....
Post a Comment