ഇന്നത്തെ അത്യാവശ്യമായ അടിസ്ഥാന സാമ്പത്തിക രേഖകളിലൊന്നാണ് പാൻ കാർഡ്. ഏതെങ്കിലും ബാങ്കിൽ ഒരു പുതിയ അക്കൗണ്ട് തുറക്കാൻ, പാൻ കാർഡ് നിർബന്ധമാണ്. കൂടാതെ, ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് 50,000 രൂപയും അതിനുമുകളിലുള്ള പണവും ഒരേസമയം ബാങ്ക് വഴി അയയ്ക്കുന്നതിന് പാൻ കാർഡ് നമ്പർ നിർബന്ധമാണ് . പാൻ കാർഡ് നൽകുന്നത് ആദായനികുതി വകുപ്പാണ് ഇത് 10 അക്കമുള്ള ആൽഫ-ന്യൂമെറിക് നമ്പർ അടങ്ങുന്നതാണ് .
നിങ്ങൾ ഒരു പുതിയ പാൻ കാർഡിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിൽ പാൻ കാർഡ് ഇതുവരെ നിങ്ങളുടെ വീട്ടിൽ എത്തിയിട്ടില്ലെങ്കിൽ, നിങ്ങൾക്ക് പാൻ കാർഡ് ഓൺലൈനിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്, നിങ്ങൾ ഇതിനകം പാൻ കാർഡ് എടുത്ത് എവിടെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് അത് ഓൺലൈനിൽ വീണ്ടും ഡൗൺലോഡ് ചെയ്യാം.
സാധാരണ പാൻ കാർഡിന് 107 രൂപ നൽകേണ്ടി വരുമ്പോൾ ഇ-പാൻ കാർഡ് സേവനം പൂർണ്ണമായും സൗജന്യമാണ്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ പാൻ കാർഡ് അനുവദിച്ചവർക്ക് സേവന ദാതാവിന്റെ വെബ്‌സൈറ്റിൽ നിന്ന് ഇ-പാൻ സൗജന്യമായി തന്നെ ഡൗൺലോഡ് ചെയ്യാം.
പാൻ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
1. ഇവിടെ കൊടുത്തിരിക്കുന്ന പാൻ കാർഡ് ഡൗൺലോഡ് ലിങ്കിൽ ആദ്യം ക്ലിക്ക് ചെയ്യുക - Click
2. നിങ്ങൾ ഒരു പുതിയ പാൻ കാർഡിന് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, ACKNOWLEDGEMENT NUMBER ക്ലിക്ക് ചെയ്യുക , നിങ്ങളുടെ പാൻ കാർഡ് അപേക്ഷാ നമ്പർ നൽകുക. നിങ്ങൾക്ക് ഇതിനകം പാൻ കാർഡ് ഉണ്ടെങ്കിൽ, പാൻ നമ്പറിൽ ക്ലിക്ക് ചെയ്ത് പാൻ കാർഡ് നമ്പർ നൽകുക.
3. നിങ്ങൾ ACKNOWLEDGEMENT NUMBER നൽകിയിട്ടുണ്ടെങ്കിൽ ജനനത്തീയതിയും ജനന വർഷവും നൽകുക.
4. നിങ്ങൾ പാൻ നമ്പർ നൽകിയിട്ടുണ്ടെങ്കിൽ ആധാർ നമ്പറും ജനനത്തീയതിയും മാസവും വർഷവും നൽകുക.
5. തുടർന്ന് നിബന്ധനകളും വ്യവസ്ഥകളും അംഗീകരിക്കുകയും അവിടെ ദൃശ്യമാകുന്ന CAPTCHA നൽകുക.തുടർന്ന് submit ക്ലിക്കുചെയ്യുക.
6. തുടർന്ന് നിങ്ങളുടെ ഇ-മെയിലോ മൊബൈൽ നമ്പറോ ഉപയോഗിച്ച് നിങ്ങളുടെ പാൻ കാർഡ് ഡൗൺലോഡ് ചെയ്യുക.
Post a Comment