പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ (പിഎം-കിസാൻ) കീഴിലുള്ള സാമ്പത്തിക ആനുകൂല്യത്തിന്റെ അടുത്ത ഗഡു പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ഇന്ന് പ്രകാശനം ചെയ്തു.
വിത്തുകൾ, രാസവളങ്ങൾ, കീടനാശിനികൾ എന്നിവ വാങ്ങുന്നതിന് 6,000 രൂപ ധനസഹായം നൽകിയാണ് പദ്ധതി കർഷകരെ സഹായിക്കുന്നത്. ഗുണഭോക്താക്കൾക്ക് സ്കീമിനായി പിഎം-കിസാനിനായുള്ള വെബ്‌സൈറ്റിലോ മൊബൈൽ ആപ്പിലോ അവരുടെ പേര് പരിശോധിക്കാനും കഴിയും.
1. പിഎം കിസാന്‍ സമ്മാന്‍ നിധി സ്‌കീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ pmkisan.gov.in തുറക്കുക.
2. Farmer Corner എന്ന വിഭാഗത്തില്‍ ക്ലിക്ക് ചെയ്യുക.
3. പട്ടിക ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
4. ഡ്രോപ്പ് ഡൌൺ മെനുവിൽ നിന്നും നിങ്ങളുടെ സംസ്ഥാനം, ജില്ല, ബ്ലോക്ക്, ഗ്രാമം എന്നിവയുടെ പേര് തിരഞ്ഞെടുക്കേണ്ടതുണ്ട്.
5. അതിന് ശേഷം, Get Report section ക്ലിക്കുചെയ്യുക
6. ഈ പട്ടികയിൽ, നിങ്ങളുടെ ധനസഹായത്തിൻറെ അവസ്ഥ അറിയുന്നതിന് തന്നിരിക്കുന്ന അക്ഷരമാല പട്ടികയിൽ നിന്നും നിങ്ങളുടെ പേര് തിരഞ്ഞെടുക്കുക