വാട്സാപ്പിന് പകരക്കാരനായി കേന്ദ്ര സർക്കാരിന്റെ സന്ദേശ് ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോം ഔദ്യോഗികമായി ലോഞ്ച് ചെയ്തു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ ആണ് സന്ദേശ് ആപ്പ് പുറത്തിറക്കിയത്. ഇതിനകം തന്നെ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ ആപ്പ് ലഭ്യമാണ്.

സന്ദേശ് ആപ്പ് അവതരിപ്പിച്ച് ഇന്ത്യ | Sandesh app in malayalam | Download


ട്വിറ്ററിന് ബദലായി ‘കൂ’ ആപ് ഉപയോഗിക്കുന്നത് പോലെ വാട്സാപ്പിന് പകരം സർക്കാരിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് സന്ദേശ് ആപ് ഉപയോഗിക്കാനാണ് നീക്കം.  വാട്‌സാപ്, ടെലിഗ്രാം തുടങ്ങിയ ജനപ്രിയ ആപ്പുകളുടെ മാതൃകയിലാണ് പുതിയ ആപ്പിന്റെ സൃഷ്ടി. 

ആപ്പിന് വേണ്ട സെർവറും ഇന്ത്യക്കുള്ളിൽ തന്നെയായിരിക്കും.  മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവയുണ്ടെങ്കിൽ ആപ് ഉപയോഗിക്കാൻ സാധിക്കും. ആപ് വഴി ഉപയോക്താക്കൾക്ക് വോയ്സ്, ഡേറ്റാ കൈമാറ്റം പോലുള്ള സേവനങ്ങൾ ഉപയോഗിക്കാൻ കഴിയും. നിലവിൽ തെരഞ്ഞടുത്ത സർക്കാർ വകുപ്പുകൾ 'സന്ദേശ്' ആപ്പ് ഉപയോഗിക്കുന്നുണ്ട്. നിലവിൽ എൻഐസി ഇമെയിൽ, ഡിജിലോക്കർ, ഇ-ഓഫീസ് എന്നീ സർക്കാർ ആപ്പുകളുമായി സംയോജിപ്പിച്ചാണ് സന്ദേശ് ആപ്പ് പ്രവർത്തിക്കുന്നത്.



Download : https://play.google.com/store/apps/details?id=in.nic.gimkerala


Previous Post Next Post