1.    ഇതൊരു മൂന്നക്ഷരം 

    ആദ്യ രണ്ടക്ഷരം വെള്ളത്തിലൂടെ പോകുന്ന വസ്തു ....

    ആദ്യത്തതും അവസാനത്തെത്തും ചേർന്നാൽ ഒരു ആയുധം ..

    മൂന്ന് അക്ഷരവും കുടി ചേർന്നാൽ ഒരു പത്രമാകും ...


Ans:    ഉരുളി

 

2.    വിട്ട ഭാഗം ഒരേ വാക്ക് കൊണ്ട് പൂരിപ്പിക്കുക 

    __ മടിച്ച ഒരാൾ 

    __ ത്തിൽ വീണപ്പോൾ 

    __ മുണ്ടു നനഞ്ഞു 


    Ans: വെള്ള 


3.    ഒരു മൂലയിൽ ഒട്ടി ഇരിക്കുകയും ലോകം മുഴുവൻ സഞ്ചരിക്കുകയും ചെയ്യുന്ന വസ്തു ?

Ans: Postal stamp

4.    തല കുത്തി നിന്നാൽ വലുതാകുന്നതാര്  ?

Ans : 6

5.    ഇത് എല്ലാ അച്ചാറിലും ഇടും പക്ഷെ ഇത് മാത്രം ആരും കഴിക്കാറില്ല  ?

Ans : Spoon

6.    എൻ്റെ ശരീരത്തിന്റെ നിറം ചുവപ്പാണ് ..

    എൻ്റെ ഉള്ളിൽ ഇരുട്ടാണ് 

    എന്റെ വായിൽ എന്നും കൈ ഇടാറുണ്ട് ..

    എൻ്റെ വയറിന് താക്കോൽ ഉണ്ട് ....

    ആരാണ് ഞാൻ ?


Ans: Post box

7.    2 അക്ഷരമുള്ള മലയാളം വാക്ക് 

    ആദ്യത്തെ അക്ഷരം നമ്മുടെ നിത്യോപായക ഉപകാരണത്തിലുള്ളത് ..

    രണ്ടാമത്തേത് ഒരു ഹിന്ദി വാക്ക് ..

    രണ്ടും ചേർന്നാൽ ഒരു മൃഗം 

    എന്താണെന്ന് പറയാമോ ? 


Ans: സിംഹം

8.    ഒരു പെൺകുട്ടി പൂക്കടയിൽ പോയി 

    കടക്കാരൻ ചോദിച്ചു ഏത് പൂവാണ് വേണ്ടത് ?

    എത്രണ്ണം വേണം ?

    നിന്റെ അച്ഛന്റെ പേരെന്ത്  ?

    ഇ മൂന്ന് ചോദ്യത്തിനും കുടി കുട്ടി ഒറ്റ ഉത്തരമാണ് പറഞ്ഞത് 


Ans : pathrose

9.    ഒരു മരം ..

    ആ മരത്തിന്റെ പേരും , അതിലുണ്ടാകുന്ന കായയുടെ പേരും , അത്     കഴിച്ചാൽ  ഉണ്ടാകുന്ന രുചിയും എല്ലാം ഒരു പേരാണ് ..


Ans : Puli

10.    തെറ്റായ ഒരു പ്രവർത്തി . ഒരു ചിഹ്നം ചേർത്താൽ നല്ല പ്രവൃത്തി  ? 


Ans : കാക്കുക -> കക്കുക

11.    തലമുടി മീശയെക്കാൾ  മുൻപ് നരക്കുന്നത് ഏന്ത്കൊണ്ട് ?


Ans: മീശ ക്ക് പ്രായം കുറവാണ്

മുടിയാണ് ആദ്യം ഉണ്ടായത്

12.    ഒരു ജീവിയുടെ പേരിന്റെ ആദ്യത്തെ രണ്ടക്ഷരം നമ്മൾ സാധരണ പോകുന്ന ഒരു സ്ഥാലമാണ് .അതിലേക്ക് ഒരക്ഷരം കുട്ടിയാൽ ഒരു പോഷകാഹാരത്തിന്റെ പേര് ആണ് അതിലേക്ക് ഒരു അക്ഷരവും കുടി കുട്ടിയാൽ ഒരു ജീവിയുടെ പേരാകും . ഏതാണ് ആ ജീവി  ?


Ans : kadalama

13.     ആർക്കും ഇഷ്ടമല്ലാത്ത സുഖം ?

Ans : അസുഖം 

14.    സ്ഥാനം മാറുമ്പോൾ പേര് മാറുന്ന വസ്തു ?

Ans :  മുടി , രോമം 

15.    പറയുമ്പോൾ നിറമുണ്ട് ,പക്ഷെ കാണുമ്പൊൾ നിറമില്ല ?

Ans : പച്ചവെള്ളം 

16.    ചെരുപ്പിൽ കാണാൻ കഴിയുന്ന മനം ഏതാണ് ?

Ans : തേയ്മാനം 

17.    വലിച്ചാൽ വലുതാകുന്നത് റബര് ആണെങ്കിൽ 

വലിച്ചാൽ ചെറുതാകുന്നത് എന്താണ് ?

Ans : സിഗരറ്റ് 

18.    ആവിശ്യം വരുമ്പോൾ വലിച്ചു എറിയുകയും ആവശ്യം കഴിഞ്ഞാൽ സൂക്ഷിച്ചു  വെക്കുകയും ചെയുന്ന ഒരു സാധനം ?

Ans : മീൻവല 

19.    എല്ലാവര്ക്കും വിളമ്പി നൽകുകയും സ്വയം ഒന്നും കഴിക്കാതിരിക്കുകയും ചെയുന്നത് ആരാണ് ?

Ans : തവി 

20.    നിങ്ങളുടെ മുന്നിലുണ്ട് എന്നാൽ നിങ്ങൾക് കാണാൻ കഴിയില്ല എന്താണത് ?
Ans : നിങ്ങളുടെ ഭാവി 

21.    ഒരു കുപ്പിക്കും അതിന്റെ അടപ്പിനും കൂടി അകെ 5 രൂപ 50 പൈസയാണ് വില. കുപ്പിക്ക് അടപ്പിനേക്കാൾ 5 രൂപ അധികമാണ് എന്നാൽ കുപ്പിയുടേയും അടപ്പിന്റെയും വിലയെത്ര ? 


Ans: കുപ്പി 5.25 , അടപ്പ് .0.25


Read more..




Previous Post Next Post