ഹിന്ദു സംസ്കാര പ്രകാരം ജാതകം ഒരു വ്യക്തിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഒന്നാണ്.  ഒരാളുടെ ജനനസമയത്തുള്ള ഗ്രഹങ്ങളുടെ സ്ഥാനം കണക്കാക്കിയാണ് ആ വ്യക്തിയുടെ ജാതകം തയാറാക്കുന്നത്.  മുജ്ജന്മ കര്‍മം അനുസരിച്ച് ജനനം മുതല്‍ മരണം വരെ അനുഭവിക്കുന്ന ഫലങ്ങള്‍ മുഴുവന്‍ ജാതകം കൊണ്ട് അറിയാന്‍ കഴിയുമെന്നാണ് ജ്യോതിഷം പറയുന്നത്.

പ്രാചീനകാലത്ത് നഗ്നനേത്രങ്ങൾകൊണ്ട് നിരീക്ഷിക്കാമായിരുന്ന നക്ഷത്രങ്ങളേയും ഗ്രഹങ്ങളേയും നിരീക്ഷിച്ചാണ് ജ്യോതിഷത്തിന്റെ വളർച്ചയുണ്ടായത്. സൂര്യൻ, ചന്ദ്രൻ, ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി എന്നീ ഏഴ് ആകാശവസ്തുക്കളും ചാന്ദ്രപഥവും ക്രാന്തിവൃത്തവും സംയോജിക്കുന്ന സ്ഥാനങ്ങളെ വിശേഷിപ്പിക്കുന്ന രാഹു, കേതു എന്നീ സ്ഥാനങ്ങളും ചേർത്ത് നവഗ്രഹങ്ങളുള്ളതായി പ്രാചീനർ സങ്കൽപ്പിച്ചു. സൂര്യനെയും ചന്ദ്രനെയും രാഹുവിനേയും കേതുവിനേയും ഗ്രഹങ്ങളായാണ് ഈ മാതൃകയിൽ സങ്കല്പിച്ചിരുന്നത്. ഒരാൾ ജനിക്കുന്ന സമയത്തുള്ള നവഗ്രഹങ്ങളുടെ സ്ഥാനം അടയാളപ്പെടുത്താൻ സാധിച്ചാൽ പിന്നീട് എത്രനാളുകൾ കഴിഞ്ഞാലും ആസമയത്തെ നവഗ്രഹങ്ങളുടെ സ്ഥാനം മനസ്സിലാക്കി അയാളുടെ പ്രായം കണക്കാക്കുവാൻ ഈ സങ്കേതത്തിലുടെ കഴിഞ്ഞിരുന്നു.



ജാതക റിപ്പോര്‍ട്ടില്‍  ഉൾക്കൊളിച്ചിരിക്കുന്നത്

  • നക്ഷത്രഫലങ്ങള്‍
  • തലക്കുറി
  • ദശാപഹാരങ്ങള്‍
  • ഭാവഫലങ്ങള്‍
  • ആയുസ്സ്, ധനസ്ഥിതി, വിവാഹം, വിദ്യാഭ്യാസം, തൊഴില്‍, വിദേശസഞ്ചാരം
  • ജാതകദോഷങ്ങള്‍
  • ഗ്രഹയോഗഫലങ്ങള്‍
വിവാഹത്തിന് പൊരുത്തം നോക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

  • ദിന പൊരുത്തം - നല്ല ആരോഗ്യവും സമൃദ്ധിയും
  • ഗണ പൊരുത്തം - സ്വഭാവങ്ങളുടെ പൊരുത്തപ്പെടുത്തല്‍
  • രജുപ്പൊരുത്തം- ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സ്
  • രാശി പൊരുത്തം - സന്തതിയുടെ തുടര്‍ച്ച
  • യോനി പൊരുത്തം - ലൈംഗിക അനുയോജ്യത
  • വേദ പൊരുത്തം - തിന്മയുടെയും അപകടങ്ങളുടെയും
  • വശ്യ പൊരുത്തം - രാശിചിഹ്നങ്ങള്‍ തമ്മിലുള്ള അനുയോജ്യത
  • മഹേന്ദ്ര പൊരുത്തം - സന്തതി പരമ്പരകള്‍
  • സ്ത്രീ ദീര്‍ഘ പൊരുത്തം - സമ്പത്തിന്റെയും സമൃദ്ധിയുടെയും ശേഖരണം
  • രാശ്യാധിപതി പൊരുത്തം - ജനന നക്ഷത്രങ്ങള്‍ തമ്മിലുള്ള അനുയോജ്യത

Previous Post Next Post