1. മുറിവുകള്‍ ഉണങ്ങുവാന്‍ മുക്കുറ്റിയിലയുടെ നീര് ഇടയ്ക്കിടയ്ക്ക് പുരട്ടി കൊടുക്കുക.
2. മൈഗ്രേയിന്‍ ശമിക്കാന്‍ മുക്കുറ്റിയിലകള്‍ അരച്ച് നെറ്റിയില്‍ പുരട്ടുക.
3. പൊള്ളലേറ്റ ഭാഗത്ത് മുക്കുറ്റിയിലകള്‍ അരച്ചതും വെണ്ണയും കൂടി ചേര്‍ത്ത് പുരട്ടുന്നത് വളരെ നല്ലതാണ്.
4. വിഷ പ്രാണികള്‍ കടിച്ചാല്‍ മുക്കുറ്റി സമൂലം അരച്ചെടുത്ത് പുരട്ടുക.
5. മുക്കുറ്റിയുടെ ഏതാനും ഇലകള്‍ നിത്യവും രാവിലെ ചവച്ചരച്ചു കഴിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ വളരെ നല്ലതാണ്.
6. മുക്കുറ്റിയുടെ ഇലകള്‍ എടുത്തു അരച്ച് ശുദ്ധമായ മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ വയറിളക്കം ശമിക്കും.
7. മുക്കുറ്റി സമൂലം അരച്ചതും അല്പം തേനും ശുദ്ധമായ കുരുമുളക് പൊടിയും അല്പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വെറും വയറ്റില്‍ കഴിച്ചാല്‍ തുമ്മല്‍, ജലദോഷം എന്നിവ ശമിക്കും.
8. മുക്കുറ്റി സമൂലം എടുത്തു വെള്ളത്തിലിട്ടു തിളപ്പിച്ച് ആറിയ ശേഷം കുടിയ്ക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
9. മുക്കുറ്റി ഇലകള്‍ എടുത്തു എണ്ണ കാച്ചി ഉപയോഗിച്ചാല്‍ അലര്‍ജി സംബന്ധമായ തുമ്മലും ജലദോഷവും ശമിക്കും.
10. ഒന്നോ രണ്ടോ മുക്കുറ്റി സമൂലം എടുത്തതും അല്പം കുരുമുളകും കൂടി അരച്ച് രാവിലെ കഴിക്കുന്നത് പ്രതിരോധ ശേഷി വര്‍ധിക്കുവാന്‍ നല്ലതാണ്.