പൊതുവിതരണ സമ്പ്രദായത്തിലെ അംഗീകൃത ചില്ലറ വില്പന ശാലകളിൽ നിന്നും റേഷൻ സാധനങ്ങൾ കിട്ടുന്നതിനു വേണ്ട പ്രാഥമിക രേഖയാണ് റേഷൻ കാർഡ്. സംസ്ഥാന സർക്കാറുകൾക്ക് ഇതിന്റെ വിതരണത്തിനും നിയന്ത്രണത്തിനുമുള്ള അധികാരം നൽകിയിരിക്കുന്നു. താലൂക്ക് സപ്ലൈ ഓഫീസറോ അസിസ്റ്റന്റ് സപ്ലൈ ഓഫീസറോ ആണ് റേഷൻ കാർഡ് അനുവദിക്കുന്നത്.
ഏതെങ്കിലും കാരണവശാൽ കൈയിൽനിന്നും റേഷൻ കാർഡ് നഷ്ടപ്പെട്ടു പോവുകയോ, അതല്ല എങ്കിൽ നശിച്ചുപോവുകയും ചെയ്യുന്നപക്ഷം ഒരു ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ് നേടുക എന്നതാണ് പ്രധാനമായും അറിഞ്ഞിരിക്കേണ്ട കാര്യം. ഇത്തരത്തിൽ ഒരു ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡിനായി എങ്ങനെ അപേക്ഷ നൽകണമെന്നു പരിശോധിക്കാം.
1) സിവിൽ സപ്ലൈസിന്റെ ഔദ്യോഗിക സൈറ്റിൽ കയറുക. Click here
2) സിറ്റിസൺ ലോഗിനിൽ കയറി സ്വന്തമായി അക്കൗണ്ട് ഉണ്ടാക്കുക
3) പുതിയ റേഷൻ കാർഡിനാണോ എന്ന ചോദ്യത്തിന് അല്ല എന്ന് മറുപടി നൽകുക, തുടർന്ന് റേഷൻ കാർഡിലെ ഒരു അംഗത്തിന്റെ ആധാർ വിവരങ്ങൾ കൊടുക്കുക.
4) അക്കൗണ്ട് ഉണ്ടാക്കിയതിന് ശേഷം ഇ സെർവിസിസിൽ കയറുക ഡ്യൂപ്ലിക്കേറ്റ് റേഷൻ കാർഡ് അപേക്ഷക്ക് ഉള്ള ഫോം പൂരിപ്പിക്കുക , ശേഷം സബ്മിറ്റ് ചെയ്യുക.