1857-ൽ ന്യൂയോർക്ക് ട്രൈബ്യൂൺ എന്ന പ്രസിദ്ധീകരണത്തിൽ കാറൽ മാർക്സ് ആണ് 1857 ലെ വിപ്ലവത്തെ 'ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരമായി കരുതാം' എന്ന് ആദ്യമായി പറഞ്ഞത്.
💢 V D. സവർക്കർ - ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം.
💢 R.C മജുംദാർ - ആദ്യത്തേതുമല്ല, ദേശീയ തലത്തിലേതുമല്ല, സ്വാതന്ത്ര്യസമരവുമല്ല
💢 ജോൺ ലോറൻസ്, സീലി - ശിപായി ലഹള
💢 വില്ല്യം ഡാൽറിംപിൾ - ഉയർത്തെഴുന്നേൽപ്പ് (ദി ലാസ്റ്റ് മുഗൾ എന്ന കൃതിയിൽ)
💢 S.B. ചൗധരി - ആഭ്യന്തര കലാപം
💢 താരാചന്ദ് - രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം (ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇൻ ഇന്ത്യ എന്ന കൃതിയിൽ)
💢 ബഞ്ചമിൻ ഡിസ്റേലി - ദേശീയ ഉയർത്തെഴുന്നേൽപ്പ്
💢 എസ്.എൻ.സെൻ - കാലത്തെ തിരിച്ചുവെക്കാനുള്ള യാഥാസ്ഥിതിക ഘടകങ്ങളുടെ ശ്രമം
മതത്തിനുവേണ്ടിയുള്ള സമരമായി തുടങ്ങി എന്നാൽ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള യുദ്ധമായി അവസാനിച്ചു.
💢 പെഴ്സിവൽ സ്പിയർ - കൈമോശം വന്ന മഹത്വത്തെ വീണ്ടെടുക്കാനുള്ള അവസാന ശ്രമം
💢 MN. റോയ് - ഫ്യൂഡൽ റിവോൾട്ട് (പ്യൂപ്പിൾ പ്ലാൻ എന്ന കൃതിയിൽ)
💢 TR. ഹോംസ് - പരിഷ്കൃതവും അപരിഷ്കൃതവും തമ്മിലുള്ള സംഘർഷം.
💢 ബ്രിട്ടീഷുകാർ - ചെകുത്താന്റെ കാറ്റ്
💢 ജവഹർലാൽ നെഹ്റു - ഫ്യൂഡൽ ഇന്ത്യയുടെ അവസാന ചിറകടി.
കാലം എത്താതെയുള്ള വിപ്ലവത്തിന്റെ പൊട്ടിപുറപ്പെടൽ കലാപ നേതാക്കളെ അമ്പരിപ്പിച്ചു എന്ന് അഭിപ്രായപ്പെട്ടത്.
💢 ഇന്ത്യയുടെ ഒന്നാം സ്വതന്ത്ര്യസമരത്തെ ഫ്രഞ്ച് വിപ്ലവവുമായി താരതമ്യം ചെയ്ത വ്യക്തി - കാറൽ മാർക്സ്
💢 1857 ലെ വിപ്ലവം ദേശീയ കലാപം എന്ന് ബ്രിട്ടീഷ് പാർലമെന്റിൽ അഭിപ്രായപ്പെട്ടത് - ബഞ്ചമിൻ ഡിസ്റേലി