💢 1905 ലെ ബംഗാൾ വിഭജനത്തെ തുടർന്ന് ഉയർന്ന് വന്ന പ്രസ്ഥാനം - സ്വദേശി പ്രസ്ഥാനം.



 💢 സ്വദേശി പ്രസ്ഥാനം അറിയപ്പെടുന്ന മറ്റൊരു പേര് - ബന്ദേ മാതരം മൂവ്മെന്റ്

 💢 സ്വദേശി പ്രസ്ഥാനം ആരംഭിച്ച വർഷം - 1905

 💢 സ്വദേശി പ്രസ്ഥാനത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടന്ന വർഷം - 1905, ആഗസ്റ്റ് 7

 💢 സ്വദേശി പ്രസ്ഥാനത്തിന്റെ ബംഗാളിലെ പ്രമുഖ നേതാക്കൾ - അരവിന്ദ ഘോഷ്, പി.സി. റോയ്, രബീ ന്ദ്രനാഥ് ടാഗോർ 

 💢 സ്വദേശി പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പ്രചരി പ്പിച്ച രണ്ട് സംഘടനകൾ - സ്വദേശി സംഘം, ബന്ദേമാതരം സമ്പദായം

 💢 സ്വദേശി പ്രസ്ഥാനത്തിന്റെ ആശയങ്ങൾ പ്രചരി പ്പിച്ച ഇംഗ്ലീഷ് പത്രങ്ങൾ - ബന്ദേമാതരം, അമൃത ബസാർ പ്രതിക, ദി സ്റ്റേറ്റ്സ്മാൻ, യുഗാന്തർ

 💢 രാഖി ബന്ധൻ ബന്ധപ്പെട്ടിരിക്കുന്ന പ്രസ്ഥാനം - സ്വദേശി പ്രസ്ഥാനം

 💢 സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് "വിദേശ വസ്തുക്കളുടെ ബഹിഷ്കരണം' എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ച വ്യക്തി - കൃഷ്ണ കുമാർ മിത്ര (1905) കൃഷ്ണകുമാർ മിത്ര തന്റെ ആശയം പ്രചരിപ്പിച്ച പ്രസിദ്ധീകരണം-സഞ്ജീവനി

 💢 സഞ്ജീവനി പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ - കൃഷ്ണകുമാർ മിത്ര

 💢 സ്വദേശി വസ്ത്ര പ്രചാരിണി സഭയുടെ സ്ഥാപകൻ - ബാലഗംഗാധര തിലക്

 💢 സ്വദേശ് മണ്ഡലി സമിതിയുടെ സ്ഥാപകൻ - സി. ആർ. ദാസ്

 💢 സ്വദേശി സ്റ്റീം നാവിഗേഷൻ കമ്പനി ആരംഭിച്ചത് - വി.ഒ ചിദംബരം പിള്ള

 💢ബംഗാൾ കെമിക്കൽ സ്വദേശി സ്റ്റോർ സ്ഥാപിച്ചത് - പ്രഫുല്ല ചന്ദ്രറായ്

 💢 സ്വദേശി പ്രസ്ഥാനത്തെ പിന്തുണച്ച സ്വദേശി ബാന്ധവ് സമിതിയുടെ സ്ഥാപകൻ - അശ്വനികുമാർ ദത്ത

 💢 സ്വദേശമിത്രം പത്രത്തിന്റെ സ്ഥാപകൻ - ജി. സുബ്രഹ്മണ്യ അയ്യർ

 💢 ധാക്ക അനുശീലൻ സമിതി സ്ഥാപിച്ചത് - പുലിൻ ബിഹാരി ദാസ്

 💢 വാൻകുവറിൽ സ്വദേശി സേവക് ഹോം സ്ഥാപിച്ചത് -  ജി.ഡി കുമാർ

 💢 സ്വദേശി പ്രസ്ഥാനത്തിന്റെ സ്മരണാർത്ഥം ദേശീയ കൈത്തറി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ച ദിവസം - ആഗസ്റ്റ് 1 (2015 മുതൽ)

Previous Post Next Post